Tuesday, November 22, 2011

സേതുവുമായി ഒരഭിമുഖം - Pandavapuram fame

http://www.youtube.com/watch?v=m6hpf9cFFMU
Interview with Sethu of Pandavapuram fame - Shown on Kairali TV 12 & 19 November 2011
-------------------------------
From Mathrubhumi -Books Section

സേതു/ഡോ. എ. പി. സുകമാര്‍, കാനഡ.


കാനഡയില്‍ ഇന്‍ഡ്യന്‍ റയിറ്റേര്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് സുപ്രസിദ്ധ സാഹിത്യകാരന്‍ സേതു വാന്‍കൂവറില്‍ എത്തിയത്. ഇന്ത്യാഗവണ്‍മെന്റ് തിരഞ്ഞെടുത്ത പത്ത് പ്രമുഖ സാഹിത്യകാരന്മാരില്‍ മലയാളത്തില്‍ നിന്ന് സേതു, കന്നഡയില്‍ നിന്ന് ഡോ. ചന്ദ്രശേഖര്‍ കമ്പര്‍ (2011 ജ്ഞാനപീഠം); സരസ്വതി സമ്മാനം ലഭിച്ച ശ്രീ സുര്‍ജീത് പഥാര്‍ തുടങ്ങി പത്തുപേരാണ് കാനഡയിലെത്തിയത്. ഓട്ടാവ, ടൊറോന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ യൂണിവേര്‍സിറ്റികളുമായി ചേര്‍ന്നാണ് സാഹിത്യസമ്മേളനങ്ങള്‍ നടന്നത്. എഴുത്തുകാര്‍ അവരവരുടെ കൃതികള്‍ ആദ്യം സ്വന്തം ഭാഷയിലും പിന്നീട് അതിന്റെ വിവര്‍ത്തനം ഇംഗ്ലീഷിലും വായിച്ചു. സേതു തിരഞ്ഞെടുത്തത് 35 കൊല്ലം മുന്‍പ് പ്രസിദ്ധീകരിച്ച പാണ്ഡവപുരം തന്നെയായിരുന്നു. 20 ഓളം പതിപ്പുകളും ആറു ഭാഷകളിലെ തര്‍ജ്ജമകളും മലയാളം, ബംഗാളി ഭാഷകളിലെ സിനിമകളും ആയി പാണ്ഡവപുരം സാഹിത്യാസ്വാദകരുടെ മനസ്സില്‍ ഇന്നും സജീവമാണ്. സേതുവുമായുള്ള മുഖാമുഖത്തില്‍ നിന്ന്.

പാണ്ഡവപുരത്തില്‍ നിന്നുള്ള ഏതാനും ഭാഗങ്ങളാണല്ലോ ഈ ഫെസ്റ്റിവലില്‍ അങ്ങ് അവതരിപ്പിച്ചത്. മുപ്പത്തിയഞ്ചുകൊല്ലം മുന്‍പ് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന സമയത്ത് ഒരു പതിനേഴുകാരനായി ഇതു വായിക്കുമ്പോള്‍ പാണ്ഡവപുരം സത്യമോ മിഥ്യയോ എന്നറിയാന്‍ മേലാത്ത ഒരു വായനക്കാരനായിരുന്നു ഞാന്‍. എന്റെ പ്രായക്കാരനായ കൂട്ടുകാരന്‍ എനിക്ക് ഇക്കഴിഞ്ഞദിവസം ഇ-മെയില്‍ ചെയ്തു - ''തോരാതെ പെയ്യുന്ന മഴയില്‍ മണിക്കൂറുകളോളം കണ്ണൂ നട്ടിനിന്ന ഒരു പതിനേഴുകാരന്റെ മനസ്സില്‍ ദേവിയുടെ കാത്തിപ്പ് വിഹ്വലതകള്‍ ഉണ്ടാക്കിയിട്ടുണ്ട്.. 'വരും വരാതിരിക്കില്ല, ഇന്നല്ലെങ്കില്‍ നാളെ, അതുമല്ലെങ്കില്‍ മറ്റന്നാള്‍'. മലയാളത്തിലെ ഏറ്റവും നല്ല നോവലുകളില്‍ ഒന്നാണ് എനിക്കിന്നും പാണ്ഡവപുരം. എങ്ങിനെയാണ് ഈ കൃതി ഇപ്പോള്‍ വായിക്കപ്പെടുന്നത്?

മലയാളത്തിലും ബംഗാളിയിലും പാണ്ഡവപുരം സിനിമയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. ആ രണ്ടു വേര്‍ഷനുകളും സേതുവിന്റെ പാണ്ഡവപുരം അല്ല. അവ സംവിധാനം ചെയ്തവരുടെ ഒരു interpretation ആണ്. ബംഗാളി ചിത്രം 'നിരാകര്‍ ഛായ' യുടെ സംവിധായകന്‍ അഷിഷിനോട് ഞാന്‍ പറഞ്ഞത് ''you should take liberty with my novel in writing your script. I want you to interpret Devi എന്നാണ്..

അപ്പോള്‍ എഴുത്തുകാരനെ അതിജീവിച്ച്, അല്ലെങ്കില്‍ എഴുത്തുകാരനപ്പുറം കഥപാത്രങ്ങള്‍ വളര്‍ന്നത് വായനക്കാരനിലായിരിക്കണം എന്ന അഭിപ്രായമാണ് അങ്ങേയ്ക്കുള്ളത്.്

അതെ. ഈയിടെ ഒരു ഫ്രഞ്ച് പ്രൊഫസര്‍ പാണ്ഡവപുരത്തിന്റെഇംഗ്ലീഷു പരിഭാഷ വായിച്ചിട്ട് നല്ലൊരാസ്വാദനം എഴുതിയിട്ടുണ്ട്. അദ്ദേഹം ആ ബുക്കിന്റെ ഒരു ഫാന്‍ ആണ് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. ഈ പുസ്തകം പല രീതിയിലാണ് വായിക്കപ്പെടുന്നത്. ഇവിടെ കാനഡയിലെ ടൊറോന്റോ യൂണിവേര്‍സിറ്റിയിലെ പ്രഫസര്‍ അര്‍ച്ചനാ സാഹ്നി- അവര്‍ പഞ്ചാബിയില്‍ കവിതയും മറ്റും എഴുതുന്ന അറിയപ്പെടുന്ന ഒരാളാണ്. അവരുടെ പി. എച്ച് ഡി തിസ്സീസ്സില്‍ ഇരുപതുപുറങ്ങള്‍ പാണ്ഡവപുരത്തിന്റെ വായനയാണ്. 'ദ്രൗപദിയുടെ രൂപാന്തരങ്ങള്‍' എന്ന വിഷയത്തില്‍ ഒരു താന്ത്രിക് രീതിലാണ് അവര്‍ ദേവിയെ അപഗ്രഥനത്തിന് വിധേയമാക്കുന്നത്.

എഴുത്തുകാരനില്‍ നിന്നും ഒരുപടി മുന്നോട്ടു കടന്നാണ് വായനക്കാരനില്‍ കഥകള്‍ പലപ്പോഴും വികസിക്കുന്നത്. എനിക്ക് തോന്നിയിട്ടുണ്ട് പാണ്ഡവപുരത്തിന്റെ തീമിന് അതീവഗഹനങ്ങളായ ചില ആത്മീയഗ്രന്ഥങ്ങളുടെ ഒരു ഛായ ഉണ്ടെന്ന്. യോഗവാസിഷ്ടത്തിലും മറ്റുമുള്ള കഥാകഥനരീതി - ഉള്‍പ്പിരിവുകളും മായക്കാഴ്ച്കളും, സത്യവും മിഥ്യയും തമ്മിലുള്ള അകലം ഇല്ലാതാവുന്ന മാജിക്ക്, കുറച്ചു മുതിര്‍ന്നശേഷം എനിക്ക് ഇതില്‍ കാണാന്‍ കഴിയുന്നുണ്ട്. ആത്മീയത പാണ്ഡവപുരത്തില്‍ അങ്ങ് എത്രമാത്രം സ്വാംശീകരിച്ചിട്ടുണ്ട്? 

ആത്മീയതയ്ക്ക് വേണ്ടി ഒരു ശ്രമം ഇതില്‍ നടത്തിയിട്ടില്ല. ആ രീതിയില്‍ ആലോചിച്ചിട്ടും ഇല്ല. പക്ഷേ ഒറ്റപ്പെട്ട, തനിച്ചാക്കപ്പെട്ട ഒരു സ്ത്രീയുടെ മനസ്സിന്റെ സ്വച്ഛന്ദസഞ്ചാരങ്ങള്‍ അല്ലെങ്കില്‍ ഒരു പക്ഷേ വഴി തെറ്റിയ യാത്രകള്‍- എല്ലാം മാനസീകമായി ശാന്തി തേടിയുള്ള യാത്രകളാണ്. അതില്‍ ആത്മീയത ഉണ്ടാവാം. ഒരു self enquiry എന്ന രീതിയില്‍. അവനവന്റെ സ്വത്വം തേടുന്ന ഒരന്യോഷണത്തില്‍ ആത്മീയതയുടെ അംശം കടന്നുവരാം. അത് ജാതിയ്ക്കും മതവിശ്വാസങ്ങള്‍ക്കും എല്ലാം അതീതമാണ്. അത് കഥാപാത്രത്തിന്റെ വികാസത്തില്‍ അനിവാര്യമായിരുന്നിരിക്കാം. പക്ഷേ മനപ്പൂര്‍വ്വം ഉദ്ദേശിച്ചതല്ല. സുകുമാര്‍ പറഞ്ഞപോലെ വായനക്കാര്‍ പൂര്‍ത്തിയാക്കുന്ന ഒന്നാണിത്. വായനക്കാരന്റെ മനസിലാണ് എന്റെ കൃതികള്‍ പൂര്‍ത്തിയാവുന്നത്. എന്റെ എല്ലാ എഴുത്തുകള്‍ക്കും പലതരം വായനകള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ വായനക്കാരന്റെ ക്രിയേറ്റിവിറ്റിയെ ഉണര്‍ത്താന്‍ ഇടയാക്കി എന്നേയുള്ളു. പലരും ഈ പുസ്തകം വായിച്ചത് പല വിധത്തിലാണ്. കെ.പി അപ്പന്‍, രാജാകൃഷ്ണന്‍, ശ്രീജന്‍ തുടങ്ങിയ നിരൂപകര്‍ എല്ലാം വായിച്ചത് വെവ്വേറെ വായനകളാണ്. അവരുടേതായ വായനകള്‍. അത് സേതുവിന്റെ വായനയല്ല.

അങ്ങയുടെ ഏറ്റവും പുതിയ കൃതി- മറുപിറവിയിലേയ്ക്ക് വരാം. ഈ പേരിന്റെ ഒരു ചാരുത വേറെ തന്നെയാണ്. പുനര്‍ജന്മം എന്നിടാതെ മറുപിറവി എന്ന് പറയുമ്പോള്‍ അത് ഒരു endearing experience ആണ്. മലയാളത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആ മലയാണ്മ സുഖമുള്ള ഒരു കേള്‍വിയാണ്. ഇതില്‍ ഒരിടത്ത്''ഭാഷയുടെ ചോര പൊടിയുന്നത് കേട്ടു സഹിയാതെ ഭാര്യയോട് ഇനി ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതി''എന്ന് അരവിന്ദന്‍ പറയുന്നുണ്ട്. മലയാള ഭാഷയോട് ഇത്ര വൈകാരികമായ സ്‌നേഹം വന്നതെങ്ങിനെയാണ്? അങ്ങ് പുറത്ത് ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്തു വന്ന ആളാണല്ലോ. 

ഭാഷയുടെ ഇടം, പ്രസക്തി എല്ലാം ചുരുങ്ങിവരുന്ന ഒരു കാലമാണിത്. കാനഡയിലുള്ള നിങ്ങള്‍ക്ക് അത് പറയാതെ തന്നെ മനസ്സിലാവും. എന്റെ രണ്ടു മക്കളും പേരക്കുട്ടികളും എല്ലാം വിദേശത്താണ്. പേരക്കുട്ടികള്‍ പറയുന്ന ഭാഷ, മലയാളമല്ല. പക്ഷേ നമുക്ക് നഷ്ടപ്പെടുന്ന സംസ്‌കാരം, ഭാഷ, അതിന്റെ ചൈതന്യം ഒക്കെ തിരിച്ചു പിടിക്കാന്‍ എന്റെ ഭാഗത്തു നിന്നും ചെറിയൊരു പരിശ്രമം ഉണ്ടാവുന്നു എന്നേയുള്ളു. എന്റെ ശീലമോ ദുശ്ശീലമോ ആണ് പൊതുവേ സംസ്‌കൃതപദങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നത്. ഗ്രാമീണമായ തനത് ദ്രാവിഡമൊഴികള്‍ എഴുതാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. ഞാനുപയോഗിക്കുന്നത് bookish ആയ അച്ചടി ഭാഷയല്ല, ആലങ്കാരീക ഭാഷയില്‍ എനിക്ക് താല്‍പ്പര്യവും ഇല്ല. മറുപിറവി തുടങ്ങുന്നത് ഇങ്ങിനെയാണ് ''നീരൊഴുക്കുകള്‍ക്ക് അവയുടേതായ നേരുകളുണ്ട്. നേരുകേടുകളും''. ഇതുപറയാന്‍ നല്ല മുഴക്കമുള്ള എത്രയോ വാക്കുകള്‍ ഉപയോഗിക്കാം, സംസ്‌കൃതത്തില്‍ നിന്നും എടുക്കാം, പക്ഷേ എന്റെ പേനയില്‍ നിന്ന് ഇതേ വരൂ.

അങ്ങയുടെ കഥാപാത്രങ്ങള്‍ ജീവനുള്ള ൃലമഹ മനുഷ്യരാണല്ലോ. അത് പരിചയമുള്ള, ജീവിച്ചിരിക്കുന്നവരെ മനസ്സില്‍ കണ്ട് എഴുതുന്നതു കൊണ്ട് സംഭവിക്കുന്നതാണോ? അവരുടെ ഭാഷയുടെ തനിമയ്ക്ക് കാരണവും അതു തന്നെയാണോ?

അല്ലല്ല. എന്റെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാണെങ്കിലും അവരുടെ കാലുകള്‍ മണ്ണില്‍ തൊടുന്നവയാണ്. സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ എല്ലാ കഥാപാത്രങ്ങളും അവരുടെ തല ആകാശത്തില്‍ നില്‍ക്കുമ്പോഴും കാലുകള്‍ മണ്ണില്‍ ഉറപ്പിച്ചവരാണ്. 'down to earth' ആണ്. നമ്മള്‍ പടച്ചുണ്ടാക്കുന്ന ഭാഷ അവരുടെ വായില്‍ തിരുകാന്‍ പാടില്ല. നോവലിസ്റ്റ് ഒരു narrative style ല്‍എഴുതുമ്പോഴും അച്ചടിഭാഷയ്ക്ക് പകരം വരാാവുന്ന മുഴക്കമുള്ള ഭാഷയുണ്ടാക്കാന്‍ നമ്മുടെ നാടന്‍ ഭാഷയ്ക്ക് കഴിയും. അതില്‍ ഒരു കവിത്വവും ഉണ്ടല്ലോ.

അങ്ങയുടെ പ്രഫഷണല്‍ ബാക് ഗ്രൗണ്ട്, ബാങ്ക് ചെയര്‍മാന്‍, സിഇഒ തലങ്ങളില്‍ ആയിരുന്നുവല്ലോ. ഇങ്ങിനെ highly successful professional ആയി വന്നയാളുടെ ഭാഷയിലെ ലാളിത്യം കൗതുകകരമാണ്. സാധാരണക്കാരുടെ സംഭാഷണം കഥയില്‍ വരുമ്പോള്‍ അങ്ങ് ഒന്ന് മാറി നിന്ന് സംസാരിക്കുന്നതാണോ അതോ അങ്ങ് അതിലും fully involved ആണോ? മറുപിറവിയിലെ അരവിന്ദനില്‍ എനിക്ക് അങ്ങയുടെ നിഴലുകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അത് മനപ്പൂര്‍വ്വമാണോ?

അത് വരും. ബോധപൂര്‍വ്വമല്ലെങ്കിലും ആത്മാംശം കടന്നു വരുന്നത് സ്വാഭാവികമാണ്. തൊഴിലിടത്തില്‍ ഞാന്‍ കൂടുതലും ഇംഗ്ലീഷും ഹിന്ദിയും ആണ് ഉപയോഗിച്ചിരുന്നത്.

അപ്പോള്‍ അച്ചടി ഭാഷയിലുള്ള ഔദ്യോഗിക മലയാളത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നര്‍ത്ഥം.

അതെ. വടക്കേ ഇന്ത്യയിലെ താമസം കാരണം ഹിന്ദി നന്നായി സംസാരിക്കും. കൂടെ വന്നിട്ടുള്ള വടക്കേ ഇന്‍ഡ്യന്‍ സാഹിത്യകാരന്മാരോട് അവരില്‍ ഒരാളെപ്പോലെ അനായാസമായി എനിക്ക് സംസാരിക്കാം. അതുപോലെ എഴുത്തിന്റെ ഭാഷയില്‍ ഒരിംഗ്ലീഷു വാക്ക് പോലും ഉപയോഗിക്കാതെ എത്ര നേരം വേണമെങ്കിലും എനിക്ക് സംസാരിക്കാന്‍ കഴിയും. കാരണം നമ്മുടെയുള്ളില്‍ രണ്ട് അറകള്‍ ഉണ്ട്. ഒന്നില്‍ ആ പ്രഫഷണല്‍. മറ്റേതില്‍ എഴുത്തുകാരന്‍ സേതു. ഈ അറയില്‍ ഞാന്‍ ബാങ്കറോ, അച്ഛനോ ഭര്‍ത്താവോ അല്ല. അവിടെ ഞാന്‍ എന്റെ മാത്രം ലോകത്താണ്. ആ ലോകത്തെ ഉണര്‍ത്താന്‍ എഴുത്തുകാരനയ ഞാന്‍ നോക്കി. ദീര്‍ഘകാലത്തെ ശീലം, പരിചയം, ഭാഗ്യം എന്നിവ കൊണ്ട് അതു സാധിക്കുന്നു എന്ന് മാത്രം.

എഴുത്തില്‍ ഇത്ര തീവ്രമായും ആര്‍ദ്രമായും മുഴുകിയവര്‍ക്ക് പലപ്പോഴും ജീവിതത്തിലെ താളം തെറ്റുന്നതായി കണ്ടുവരാറുണ്ട്. അച്ചടക്കം തെറ്റിയും തെറ്റിച്ചും ജീവിച്ചവര്‍ അങ്ങയുടെ തലമുറയിലും ഉണ്ടല്ലോ. പേരുകള്‍ പറയാതെ തന്നെ നമുക്കവരെ അറിയാം. അതില്‍ നിന്ന് വിട്ടുനിന്ന് അങ്ങയുടെ ജീവിതത്തില്‍ കാണുന്ന ഈ അച്ചടക്കം എങ്ങ്ിനെയാണ് അങ്ങ് കണ്ടെത്തിയത്?

അത് എന്റെ പ്രഫഷന്റെ സംഭാവന കൂടിയാണ്. ഞാന്‍ അച്ചടക്കം എന്നല്ല സൂക്ഷ്മത എന്ന വാക്കാണതിന് പറയുക. ജീവിതത്തില്‍ ഒരു പാട് സൂക്ഷ്മതകള്‍ ആവശ്യമായി വരും. അത് അച്ചടക്കം ആവണമെന്നില്ല. നമ്മുടെ സമീപനങ്ങളില്‍, പ്രയോഗങ്ങളില്‍, സംസാരങ്ങളില്‍ പോലും അത് വേണം. പ്രസംഗങ്ങളില്‍ ഞാന്‍ ആള്‍ക്കാരെ ബോറടിപ്പിക്കാറില്ല. ഇയാള്‍ എപ്പോഴാണൊന്നു നിര്‍ത്തുക എന്ന് സദസ്യരെ കൊണ്ട് പറയിപ്പിക്കാന്‍ ഞാന്‍ ഇട കൊടുക്കാറില്ല. ഔചിത്യം പ്രധാനമാണ്. സദസ്സിനെ അറിഞ്ഞു കണ്ടു സംസാരിക്കുക എന്നത് പ്രഫഷനില്‍ നിന്ന് കിട്ടിയതു തന്നെയാണ്. പിന്നെ മലയാളത്തിലെ ഒരു തെറ്റിദ്ധാരണയുള്ളത് സാഹിത്യകാരന്‍ അരാജകവാദിയാണ് എന്നാണ്. ഞങ്ങളുടെ മുന്‍പിലത്തെ തലമുറയിലും ഞങ്ങളുടെ തലമുറയിലും തുടര്‍ന്നു വരുന്നവരില്‍ ചെറിയ തോതിലും അതുണ്ടായിട്ടുണ്ട്. മദ്യപിച്ചു വഴിയില്‍ കിടക്കുക, ആരാധകര് പൊക്കിക്കൊണ്ടു നടന്ന് സ്വന്തം വീട് എവിടെ എന്ന് ടാക്‌സികാരനോട് ചോദിക്കേണ്ടി വരിക എല്ലാം ഉള്ള എഴുത്തുകാര്‍ ഉണ്ടായിട്ടുണ്ട്. കണ്ടവരോടൊക്കെ കടം മേടിച്ച് കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ആളുകള്‍. അതിന്റെ നാടകീയത ആസ്വദിക്കുന്ന ആരാധകവൃന്ദം ഇപ്പോള്‍ ഉണ്ടെന്ന് തോന്നുന്നില്ല. കാലം മാറിയിരിക്കുന്നു. എന്നുവെച്ച് എല്ലാവരും സ്റ്റ്രൈറ്റ് ജാക്കറ്റ് ഇട്ടു നടക്കണം എന്നല്ല. ഇന്ന് എഴുത്തുകാരന് നല്ലൊരു ഇമേജുണ്ട്. തരക്കേടില്ലാത്ത ഒരു ജീവിതം നയിക്കുന്നവര്‍ എന്ന്. എഴുത്തുകാരന്റെ ദിശാബോധവും അരാജകത്വവും പുറത്തെ കെട്ടിക്കാഴ്ച്ചകളിലല്ലാ, അകത്താണുണ്ടാകേണ്ടത്. അകത്ത് കാപട്യം വച്ചുകൊണ്ട് പുറത്ത് പല്ലുതേക്കാതേയും കുളിക്കാതേയും നടന്നതുകൊണ്ട് ആരും എഴുത്തുകാരന്‍ ആവുന്നില്ല.

അങ്ങ് സൂക്ഷ്മതയെപ്പറ്റി പറഞ്ഞു. അതിന്റെ വലിയൊരു കാഴ്ച്ച മറുപിറവിയിലും കാണുന്നുണ്ട്. അതിലെ ക്രാഫ്റ്റ് ഈ പ്രിസിഷന്റെ സംഭാവനയാണോ? ഒരു അക്കാഡമിക് ക്രാഫ്റ്റ് ആണോ മറുപിറവി? അതോ അക്കഡമിക്ക് ക്രാഫ്റ്റിനും ക്രിയേറ്റീവ് വര്‍ക്കിനും ഇടയ്ക്കുള്ള് ആ നേരിയ പാതയിലാണോ ഇതിന്റെ സഞ്ചാരം? ഇതെങ്ങിനെയാണ് വരുന്നത്?

അത് എഴുത്തില്‍ വരുന്ന കയ്യടക്കമാണ്. ശീലം കൊണ്ടുണ്ടാവുന്നതാണ്. ഞാന്‍ പൊതുവേ മിതമായി വാക്കുകള്‍ ഉപയോഗിക്കുന്നയാളാണ്. നോവലില്‍ ഉള്ള സന്ദര്‍ഭങ്ങളും മിതമാണ്. അതിവാചാലത എന്ന ആരോപണം ഒരു നിരൂപകരും എന്റെ കൃതികളെ വിമര്‍ശിച്ചു പറഞ്ഞിട്ടില്ല. സാധാരണ പറയും നോവലൊക്കൊ ചാക്കാണെന്ന്. എന്തും അതില്‍ കുത്തി നിറക്കാം എന്നൊക്കെ. പക്ഷേ കയ്യടക്കം പ്രധാനമാണ്. ഒരു പക്ഷേ ചെറുകഥയുടെ തട്ടകത്തില്‍ നിന്ന് വന്നതുകൊണ്ടാകാമിത്- എനിക്ക് വൃഥാസ്ഥൂലത പറ്റില്ല. ഇത് ക്രാഫ്റ്റിന് വേണ്ടിയുള്ള ക്രാഫ്റ്റല്ല. ഞാന്‍ ചെറിയൊരു കുറിപ്പോ ലേഖനങ്ങളോ എഴുതിയാലും വളരെ പോയിന്റഡ് ആയിരിക്കും. എനിക്ക് പരത്തിയെഴുതാന്‍ അറിയില്ല. എനിക്കത് ഇഷ്ടമാവുകയുമില്ല.

വീണ്ടും മറുപിറവിയിലേക്ക് വരാം. കൊടുങ്ങല്ലൂര്‍ ഭാഗത്ത് മുചിരിപ്പട്ടണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഉദ്ഘനനവും പുരാവസ്തു ഗവേഷണവും ഈ നോവലിലെ പ്രധാനപ്പെട്ട ഒരു തീമാണല്ലോ. അങ്ങയുടെ സ്വന്തം നാടാണല്ലോ ഇത്. ഈ കഥയുടെ ബീജാവാപം, ജെര്‍മിനേഷന്‍ എങ്ങിനെയായിരുന്നു?

ഉദ്ഘനനം നടക്കുന്നത് കൊടുങ്ങല്ലൂര് ഒരു പുഴക്കപ്പുറവും ഇപ്പുറവും ഉള്ള ദേശങ്ങളില്‍ ആണ്. പട്ടണം നാട് എന്റെ അച്ഛന്റെ വീടിനടുത്താണ്. ഒന്നാം നൂറ്റാണ്ടിന്റെ എന്ന് കാര്‍ബണ്‍ ഡേറ്റു ചെയ്ത ഒരു വഞ്ചി അവിടെ അച്ഛന്റെ കുടുംബസ്വത്തായ സ്ഥലത്തു നിന്നും കണ്ടുകിട്ടുകയുണ്ടായി. അതിന്റെ വിശദവിവരങ്ങള്‍ Kerala History Council ന്റെ വെബ് സൈറ്റില്‍ ലഭ്യവുമാണ്.ഗവേഷണത്തെപ്പറ്റി ചില തര്‍ക്കങ്ങള്‍ ഉണ്ടായി എങ്കിലും എനിക്ക് അതില്‍ താല്‍പ്പര്യം തോന്നിയിട്ടില്ല.

അപ്പോള്‍ ഇതു നോവല്‍ തന്നെയല്ലേ?

അതെ. നോവല്‍ തന്നെ, ഇതൊരാഖ്യായിക അല്ല. പക്ഷേ ഇതില്‍ മിത്തുണ്ട്, ചരിത്രമുണ്ട്, ഫിക്ഷനുണ്ട്. എല്ലാം ചേര്‍ന്നൊരു കൊളാഷ് ഫോര്‍മാറ്റാണ്. ഇപ്പോള്‍ ചെയ്തതില്‍ക്കൂടുതല്‍ ഖനനം ചെയ്താലേ സത്യാവസ്ഥകള്‍ വെളിപ്പെടുകയുള്ളു. ഹാരപ്പായിലും മറ്റും ആയിരക്കണക്കിന് പ്രദേശങ്ങള്‍ കുഴിച്ചിട്ടാണ് അവര്‍ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. അത് ചരിത്രകാരന്മാരുടെ പണിയാണ്. നോവലിസ്റ്റിന്റെയല്ല. ഒരുറപ്പുള്ളത് മുചിരിപ്പട്ടണം 2000 കൊല്ലങ്ങള്‍ക്ക് മുന്‍പ് വളരെ പ്രസിദ്ധമായ ഒരു തുറമുഖവും വ്യാപാരകേന്ദ്രവും ആയിരുന്നു എന്നതാണ്. ഗ്രീക്കുകാരും റോമാക്കാരും മറ്റും ഇവിടെ വന്നുപോയിക്കൊണ്ടിരുന്നു. മഹാഭാരതത്തിലും രാമായണത്തിലും മുസിരിയെപ്പറ്റി പരാമര്‍ശമുണ്ട്. കാളിദാസന്റെ രഘുവംശത്തിലും ബ്രഹത്‌സംഹിതയിലും സംഘകാലകൃതികളായ പതിറ്റിപ്പത്ത്, അകനാനൂറ് തുടങ്ങിയ തമിഴ് സാഹിത്യകൃതികളിലും മുസിരിയെ പരാമര്‍ശിച്ചു കാണാം. അതില്‍ നിന്നൊക്കെ ഈ കാലഘട്ടത്തിന്റെ ഒരേകദേശചിത്രം നമുക്ക് കിട്ടും. ഈ നോവലിന്റെ പ്രചോദനം ഇവിടെ നടന്ന ഉദ്ഘനനങ്ങള്‍ തന്നെയാണ്. വേറൊരു പ്രചോദനം എന്റെ ഗ്രാമത്തില്‍ പണ്ടുണ്ടായിരുന്ന ജൂതന്മാരുടെ സെറ്റില്‍മെന്റാണ്. എന്റെ ക്ലാസ്സിലൊക്കെ സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ജൂതക്കുട്ടികള്‍ ഉണ്ടായിരുന്നു. അവരുടെ ളീൃളമവേലൃ െ1500 കൊല്ലം മുന്‍പ് ഇവിടെ കുടിയേറിവന്ന കച്ചവടക്കാരാണ്.

ജൂതന്മാര്‍ എന്ന് പറയുമ്പോള്‍ ഇവിടെ കാനഡായിലും അമേരിക്കയിലും അവര്‍ കുറേയേറെ ആള്‍ക്കാര്‍ ഉണ്ട്. അവരില്‍ എന്റെ സുഹൃത്തുക്കളായ ചിലരോട് ഞാന്‍ പറയാറുണ്ട്, ലോകത്ത് ജൂതന്മാര്‍ക്ക് പീഢനങ്ങള്‍ ഏല്‍ക്കാതെ സ്വതന്ത്രമായി കുടിയേറിപ്പാര്‍ക്കാന്‍ കഴിഞ്ഞ ഒരേയൊരിടം കേരളമാണെന്ന്. ചിലര്‍ക്കെങ്കിലും 'മലബാര്‍ ജൂതന്മാരെപ്പറ്റി' അറിയാം. മഹാരാജാവ് പാലും വസ്ത്രവും നല്‍കി സ്വീകരിച്ചാണല്ലോ കച്ചവടക്കാരായ അവര്‍ക്ക് അഭയം നല്‍കിയത്.

അതേ. വളരെ ശരിയാണത്. കച്ചവടക്കാരായി വരാറുള്ള അവര്‍ക്ക് ജാതി മതം ഒന്നും നോക്കാതെ രാജാവ് സ്ഥലം നല്‍കി. അതും കൊട്ടാരത്തിനടുത്തു തന്നെ. അന്ന് രാജാക്കന്മാരില്ല. നാട്ടുരാജാക്കന്മാരും പ്രമാണികളും ആയിരുന്നു. പ്രഭുക്കളായ ഇവരെ കുട്ടുവര്‍ എന്നാണ് വിളിച്ചിരുന്നത്. അവര്‍ക്ക് പ്രത്യേക സൈന്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ചില ആയുധസംഘങ്ങള്‍ അവരെ സഹായിച്ചുവന്നു. അത്രമാത്രം. ഇങ്ങിനെ വന്ന ജൂതന്മാരുടെ പിന്‍തലമുറ ഇസ്രായേല്‍ രൂപീകരിച്ചതോടെ അങ്ങോട്ടുപോവാന്‍ തുടങ്ങി. അവരുടെ കഥകൂടിയാണ് മറുപിറവിയില്‍ ഞാന്‍ പറയുന്നത്.

അപ്പോള്‍ ജൂതന്മാരുടെ മറുപിറവിയാണോ അങ്ങ് ഉദ്ദേശിച്ചത്?

ഇതില്‍ പലരുടെയും മറുപിറവിയുണ്ട്. ഒരു ദേശത്തിന്റെ, ജനതയുടെ മറുപിറവിയാണിതില്‍. 1341-ല്‍ ബണ്ടു പൊട്ടി പെരിയാര്‍ കരകവിഞ്ഞ് ഗതിമാറി ഒഴുകിയപ്പോള്‍ മുചിരിപ്പട്ടണം ഇല്ലാതായി. ഈ പ്രദേശം മുഴുവന്‍ മണ്ണുമൂടിപ്പോയി. അറബിക്കടലില്‍ ഒരു അഴിമുഖം തുറന്നു, കൊച്ചഴി. അതാണ് ഇന്നത്തെ കൊച്ചി. ജൂതന്മാര്‍ അപ്പോഴേക്ക് കൊച്ചിയിലേക്ക് താമസം മാറ്റി. പെരുമാക്കന്മാരും കൊച്ചി രാജാവും സ്ഥലം മാറി. ഒരു ദേശം തന്നെ മണ്ണിലടിയിലായി, ഇല്ലാതായി.

ചരിത്രം, കച്ചവടം, ഓര്‍മ്മകള്‍, ഒരു ജനതയുടെ പരിണാമം എല്ലാം മറുപിറവി വിഷയമാക്കി അവസാനമാവുമ്പോഴേക്ക്് വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലില്‍ എത്തി നില്‍ക്കുകയാണല്ലോ?

അതൊരു ഇന്റര്‍നാഷനല്‍ കഥയാണ്. കഥാകാരന്റെ സ്വാതന്ത്യമെടുത്ത് മുചിരിപ്പട്ടണം എന്ന പഴയ തുറമുഖത്തിന്റെ മറുപിറവിയായി വല്ലര്‍പാടം ടെര്‍മിനലിനെ മാറ്റി. അത് എഴുത്തുകാരന്റെ കുസൃതി. ദുസ്സ്വാതന്ത്ര്യം. വലിയ ലോജിക്കൊന്നും ഇതിനില്ല.

നോവലിന് എത്രനാളത്തെ പ്രയത്‌നം വേണ്ടി വന്നു?

വിവരങ്ങള്‍ ശേഖരിക്കുക, അഭിമുഖങ്ങള്‍ നടത്തുക എന്നിവയ്ക്കായി രണ്ടുമൂന്നു വര്‍ഷം എടുത്തു. ഡോ. എം ജി എസ് നാരായണനുമായി ആദ്യം വിഷയം ചര്‍ച്ച ചെയ്തു. ഇസ്രായേലില്‍ നിന്ന് വന്ന 82 വയസ്സുകാരന്‍ ജൂതനായ മലയാളി ബസേലുമായി പലതവണ ചര്‍ച്ച ചെയ്തു. അയാള്‍ ഇതിലെ ഒരു കഥാപാത്രം കൂടിയാണ്. ഇങ്ങിനെയുള്ള മുന്നൊരുക്കങ്ങള്‍ക്ക് മൂന്നുവര്‍ഷവും എഴുതാന്‍ രണ്ടു വര്‍ഷവും എടുത്തു. ആകെ അഞ്ചാറു വര്‍ഷങ്ങള്‍ എടുത്തെങ്കിലും ഇതു തുടര്‍ച്ചയായിട്ടല്ല. അതിനിടയില്‍ ഞാന്‍ മറ്റു പലതും എഴുതി. കാരണം ഓരോരുത്തര്‍ ചര്‍ച്ചക്കായി വന്നുകിട്ടണമായിരുന്നല്ലോ.

ഒരു കൃതിയെഴുതിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭൂമികയില്‍ നിന്ന് മറ്റൊന്നിലേക്ക് എങ്ങിനെയാണ്മാറുക? എങ്ങിനെയാണിത് മാനേജ് ചെയ്യുന്നത്?

ഈ കൃതിയുമായി ക്‌ളാഷ് ചെയ്യുന്ന ഒന്നുമല്ല ഞാന്‍ ഈ സമയത്ത് എഴുതിയിന്നത്. ഒരു ആന്തോളജിയായിരുന്നു ചെയ്തത്. അത് അതിന്റേതായ ഒരു പാതയില്‍ ആയിരുന്നു. മറുപിറവിയാകട്ടെ ഒരു സഞ്ചയമാണ്. കൊളാഷ്. രേഖീയമായ ട്രീറ്റ്മന്റ് ആവശ്യപ്പെടുന്ന ഒരു പ്രമേയമല്ല അതിന്റേത്. വന്നും പോയുമിരിക്കുന്ന കഥാപാത്രങ്ങളുടെ അവസ്ഥകളും സംസാരങ്ങളുമാണ് ഇതിലുള്ളത്. അതുകൊണ്ട് പാണ്ഡവപുരം വായിക്കുന്നവര്‍ക്ക് ഇത് ഇഷ്ടമാവണം എന്നില്ല.

200ഓളം കഥകളും ഇരുപതോളം നോവലുകളും എഴുതിയിട്ടുണ്ടല്ലോ. ചില കൃതികള്‍ സിനിമകള്‍ ആയി.. സിനിമയ്ക്ക് വഴങ്ങുന്നതാണ് ഭാഷയെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. എങ്കിലും എന്തുകൊണ്ടാണ് സിനിമയില്‍ സജീവമാകാതിരുന്നത്? 

മനപ്പൂര്‍വം വിട്ടു നിന്നു എന്ന് പറയാന്‍ വയ്യ. എനിക്ക് വഴങ്ങുമായിരുന്ന ഒരു മീഡിയം ആണ് സിനിമ. എന്റെ അനേകം സുഹൃത്തുക്കള്‍ - ഭരതന്‍, പത്മരാജന്‍, അരവിന്ദന്‍ എല്ലാവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എനിക്ക് ആ രംഗത്തോട് ആഗ്രഹമില്ലാഞ്ഞല്ല; ഇറങ്ങുകയാണെങ്കില്‍ പൂര്‍ണ്ണമായും അതില്‍ മുഴുകണം. സാഹിത്യത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിയും വരും. പിന്നെ തൊഴിലിന്റെ തിരക്കും ഉണ്ടായിരുന്നല്ലോ.

ഇനിയും ഇറങ്ങാമല്ലോ.

അതിന്റെ പ്രായം ഒക്കെ കഴിഞ്ഞു. ഇന്നത്തെ സിനിമയെപ്പറ്റി പറഞ്ഞാല്‍ സത്യത്തില്‍ സങ്കടമുണ്ട്. മലയാളസിനിമക്ക് വലിയൊരു പാരമ്പര്യമുണ്ടായിരുന്നത് ഇന്നെവിടെ നില്‍ക്കുന്നു എന്ന് നോക്കുക.

ഇപ്പോള്‍ ചില വെള്ളിരേഖകള്‍ ഇല്ലെന്ന് പറയാന്‍ പറ്റില്ല.

ശരിയാണ്. അടുത്തകാലത്ത് ചില അനക്കങ്ങള്‍ കണ്ടു. പക്ഷേ അതു പോരല്ലോ. മലയാളസിനിമയുടെ റെപ്യൂട്ടേഷന്‍ ഒരു കാലത്ത് എന്തായിരുന്നു? വലിയ വലിയ കലാകാരന്മാര്‍ പഴയകാല സാഹിത്യത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമകള്‍- സേതുമാധവന്റേയും മറ്റും- ഒരല്‍പ്പം നാടകീയത കൂടുതലായിരുന്നുവെങ്കിലും എല്ലുറപ്പുള്ളവയായിരുന്നു. ഇന്നിപ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വേണ്ടി ലൊക്കേഷന്‍ സെറ്റിലിരുന്ന് അപ്പപ്പോള്‍ ഉണ്ടാക്കുന്ന കഥകളാണല്ലോ. എനിക്കതില്‍ പങ്കാളിയാവാത്തതില്‍ വിഷമമൊന്നുമില്ല. ക്രിയേറ്റീവാകാന്‍ പറ്റില്ല. പിന്നെ പണമുണ്ടാക്കാന്‍ എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്.

ആശാരിയുടെ മൂശയില്‍ ഇപ്പോള്‍ എന്തുണ്ട്? മറുപിറവിയില്‍ കണ്ടെടുത്ത മണ്‍പാത്രങ്ങളില്‍ നിന്നും വീണ്ടും മറുപിറവികള്‍ ഉണ്ടാവുമോ?

ഇപ്പോള്‍ ആശാരിയുടെ മൂശ ഒഴിഞ്ഞു കിടക്കുകയാണ്. മറുപിറവി ഇറങ്ങിയിട്ട് മൂന്നോ നാലുമാസങ്ങളേ ആയിട്ടുള്ളു. അതിന്റെ ഹാംഗോവര്‍ തീര്‍ന്നിട്ടില്ല. ഒരു ചെറിയ ഇടവേള. പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഇ. സന്തോഷ് കുമാര്‍ പറഞ്ഞത്, ഈ കൃതിയില്‍ നിന്നും എത്രവേണമെങ്കിലും കഥകള്‍ ഉണ്ടാക്കാമല്ലോ എന്നാണ്. ശരിയാണ്. പല കഥാപാത്രങ്ങളും linear അല്ല. ഏതു കഥാപാത്രത്തേയുമെടുത്ത് ഒരു നോവലാക്കാം. എങ്കിലും നോവലിലെ കഥാപാത്രങ്ങള്‍ക്ക് സ്വാഭാവീകമായ ഒരു വളര്‍ച്ചയുണ്ടാകണം എങ്കിലേ മറ്റൊന്നിലേക്ക് അവരെ കൊണ്ടുപോകാന്‍ കഴിയൂ. നമ്മള്‍ അവരെ ഒരിടത്ത് ഇരുത്തിയതാണല്ലോ. എന്റെ അടയാളങ്ങള്‍ എന്ന നോവലില്‍ മാത്രമാണ് ഞാന്‍ ഒരു sequel എഴുതിയത്. അത് അത്യാവശ്യം വേണ്ടിവന്നതുകൊണ്ടാണ്. അടയാളങ്ങളിലെ രണ്ടു മൂന്ന് കഥാപാത്രങ്ങള്‍ എനിക്ക് സ്വസ്ഥത തരാതെ പിന്തുടര്‍ന്നുവന്നതുകൊണ്ടാണത്. വയലാര്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് എല്ലാം കിട്ടിയ കൃതിയാണ് അടയാളങ്ങള്‍. പക്ഷേ ആ കഥാപാത്രങ്ങള്‍ നമ്മെ പിടിവിടാതെ പിന്തുടരുമ്പോള്‍ എന്തുചെയ്യും? വാസ്തവത്തില്‍ അങ്ങിനെ വരുമ്പോള്‍ മാത്രമേ അത്തരം ഒരു രചനക്ക് സാംഗത്യമുള്ളു.

എഴുത്തിനെപ്പറ്റി പറയുമ്പോള്‍ അങ്ങ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ചേര്‍ന്ന് ഒരു നോവല്‍ എഴുതിയിട്ടുണ്ടല്ലോ? ആ അനുഭവം എങ്ങിനെയായിരുന്നു? രണ്ടുപേര്‍ ചേര്‍ന്ന് സര്‍ഗ്ഗാത്മകരചന എങ്ങിനെ സാധിക്കും?

കുഞ്ഞബ്ദുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ ശൈലികള്‍ക്കും ചില സാമ്യങ്ങള്‍ ഉണ്ട്. എന്നേക്കാള്‍ നന്നായി കഥപറയുന്ന ആളാണ് അദ്ദേഹം. ഞങ്ങള്‍ ആദ്യം പ്ലോട്ട് ആലോചിച്ച് രണ്ടു ഭാഗങ്ങളായി എഴുതിയ ശേഷം ഒരാഴ്ച്ച ഒന്നിച്ചു താമസിച്ചു പരസ്​പരം വായിച്ചു വെട്ടിത്തിരുത്തി പൂര്‍ത്തിയാക്കിയതാണ് ആ നോവല്‍. അടുത്ത സുഹൃത്തുക്കളായതുകൊണ്ടാണിതു സാധിച്ചത്. കാലം തെറ്റി വന്നതുകൊണ്ട് അത്ര ശ്രദ്ധകിട്ടിയില്ല അതിന് എന്ന് പറയുന്നവരുണ്ടെങ്കിലും അതത്ര നന്നായില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അന്ന് അതൊരു കൗതുകത്തിന് വേണ്ടി ചെയ്തതാണ്.

ആ ട്രെന്റ് പിന്നീട് കണ്ടില്ലല്ലോ

എം ടിയും എന്‍ പി മുഹമ്മദും ചേര്‍ന്ന് എഴുതിയിട്ടുണ്ട്. മാധവിക്കുട്ടിയും മോഹനവര്‍മ്മയും ചേര്‍ന്നും നോവല്‍ എഴുതിയിട്ടുണ്ട്. ശരിയാണ,് ഒരു ട്രെന്റായി അതു വേര് പിടിച്ചില്ല. സത്യത്തില്‍ അതിന് വലിയ പ്രസക്തിയൊന്നുമില്ല. മാനസികമായി പൊരുത്തമുണ്ടെകില്‍ അങ്ങിനെയും ചെയ്യാവുന്നതാണെന്ന് മാത്രം. ഏഴുത്തിലും വ്യക്തിത്വത്തിലും ഐക്യമുള്ളവര്‍ക്ക് ചെയ്യാവുന്നതാണിത്.

Go To Top


Sunday, October 30, 2011

Spirituality - Sanathana Dharma in Practice


“Indulge in beliefs, we are limited; live life with awareness, we are unlimited”




The concepts of religion and spirituality will become much more apparent to us when we start inquiring and relating the observations to our experiences. Religions, in general, ask us to ‘believe’ in certain concepts and almost all religions want to have a crowd of ‘believers’ within their folds. Many people find solace in religious pursuits and many more find religious pursuits to be somewhat aimless fantasies. You can convert people of one religion to another; but in spirituality, there is only self-transformation; no conversion is necessary or possible. Spirituality is about self-inquiry and the pursuit of Truth. The self-inquiry may ultimately lead to a personal conviction and a faith-based on that conviction which is obviously not built on a belief system someone else created for you. The Truth one realizes out of self-inquiry and contemplation leads to awareness and a better understanding of the purpose of life and that will stay forever within the individual. ‘Beliefs’ can falter, change, alter, and create confusion, although they may be still valid for people who do not want to invest in self-inquiry. In my opinion, beliefs are for lazy minds who have given up on thinking for themselves whereas self-inquiry is for those who want to take care of their own affairs.

Indian Scriptures allude to this universal concept by quoting a mind-boggling number of Gods and Goddesses in the pantheon - 330 million! Why are there so many Gods in scriptures when the scriptures talk of the Ultimate Reality, Truth or Param Porul as the One? It is because each individual has the right and a responsibility to inquire and know the Truth in his/her own terms- nothing more, nothing less. If the scriptures are to be written now, I guess there would be more than 6 billion Gods referred to in them! One god for each person! That would lead to anarchy, won’t it? Not really!

It is our birthright and innate nature to be free and to have an inquisitive mind. It is freedom from limited thinking and ignorance. In order to get that ‘free-ness’, one should have the clarity of mind with clear intentions and objectives. Naturally, we are narrowing down the population by implying these qualities as a pre-requisite. With an agitated or excited mind, logical thinking is next to impossible and an unclear vision is not conducive to taking any creative pursuits either. This is where the idea of spiritual practices or daily sadhanas enters into our daily life. Bhagavad Gita (2.63, 64) says:

“Krodaad bhavati sammoha:
sammohaat smriti vibhrama:
Smiti bhramsaad budhi nasO
budhi nasaat pranasyati
Raga dwEsha vimukthaisthu
vishayaan indriyaischaran
Atma vasyair vidhEyathma
prasaadam adhi gacchathi”

Meaning, delusion arises out of anger and that bewilders the mind. Thus reasoning is lost and one falls down. Talk about progressive degradation! But a disciplined person attains perfect calmness as the sense objects are under his control and as he doesn’t attach ‘like-dislike’ labels to his experiences conveyed by the sense organs. This is where our scriptures become excellent guides for us to get inspired from. Note that, in general, there are no dos and don’ts in Indian scriptures. They even tell us to ignore the very scripture after attaining what you are inquiring about. (Vedava daratha Parthha …O Arjuna, go beyond even the Vedas… BG-2) Men of wisdom, having gone through their inquiry (sadhana) have found that all explanations and scriptural readings cease at the experiential level.

Maintaining a tranquil mind is necessary to do anything creative. If one is writing a major paper or preparing for a presentation, a calm mind is a requirement. Imagine a worker trying to break a large boulder (rock) with a sledge hammer. He needs to strike it many times to break it, but the blow that makes it split asunder is the last one blow. In fact, the last blow is the only immediate visible reason for breaking the rock. Does that mean all the previous blows were a wasted effort? Obviously, the initial blows were all necessary for the rock to be ready to break at the last blow. The immediate cause is just incidental. So it is important for us to establish a daily sadhana or a way of life that leads to spiritual uplift.  This doesn’t mean that you keep praying 24x7. On the contrary, you don’t really need to pray for anything at all. It is about keeping a vision and awareness throughout life that constitutes spiritual living. It is also about living and enjoying with progressively reduced urge to cling on to the experiences on which we label them as good or bad. An experience, ‘named’ as good or bad suggests that you need to resolve it or you carry it along as baggage to ‘deal with it later’.  There is no conclusion to any experience if we label it good or bad. Our tendency is that a bad experience needs to be changed into a good one; and a good one needs to be maintained so that we can continue to enjoy it. Is there anything that is permanently prone to enjoyment only? No. This is the cycle of clinging attachment and incessant pursuits! Indeed, mighty Maya is at work.

There is no other magic to spirituality than the daily practice of awareness, once we are subscribed to the idea of self-inquiry as opposed to being a mere believer!  In the path of self-inquiry, self-discipline (control over senses and mind) is a prerequisite whereas in a religious path that is not necessary as someone else is thinking for you anyway! Spirituality is a matter of achieving clarity of vision of a higher ideal. As Swami Rama puts it nicely, the prayer-hymn “Asatoma Satgamaya, thamasoma jyotirgamaya, mrityorma amrtham gamaya” (Lead us from unreal to real, darkness to light; mortality to immortality”) is not a prayer to achieve these states. It is a vision that we want to keep working at. It is this awareness we want to aspire to have continually within you. No ‘belief’ will get us this vision and there are no shortcuts either. One has to work at it and take full responsibility to behold this vision. This vision leads to “Who am I inquiry” and ultimately to self-realization.

Many of us pursue a model that is best described as hybrid – religious and spiritual life, combining the two in varying proportions depending on our innate nature. This duality has always been there in human development and scriptures provide interesting poetic episodes where such concepts have been elucidated by sages. These are wonderful plot points in the myriad of stories that turn the course of direction for the master storyteller and the reader disciple alike.

The episode of an instant of Sri Hanumanji and Sri Rama in conversation is unique in its purport and intend. You see the disciple be as mature as the guru in these types of conversations. Sri Rama asks Hanuman – ‘Who am I to you?’ Hanuman replied. “In the physical level you are the Lord and I am your servant; in the sense of me as the living and throbbing individual entity, jeeva, I am part of you and in the level of Atma, the self, you and me are the same. I have concluded this on my own”
“Deha-buddhya tu daso'ham
jiva-buddhya tvad-amshakaha,
atma-buddhaya tvam-evaham
iti me nischita matihi”.

This is the ideal status of a true devotee /seeker. In a short shloka, Sree Hanuman ji described the three systems of Sanatana Dharma – Dwaitha, Vishistadwaita, and Adwaitha philosophies! They are not at odds with each other as some of us may have wrongfully understood. The three yogas – Karma for dwaitha or duality; Bhakthi for vishista adwaitha or qualified duality; and Jnana for adwaitha or non-duality are expounded by Hanmanji in his profound reply. They all lead to the same goal of self-realization. In fact, within the span of a day, most of us go through the three levels of sadhanas whether we realize it or not. We do have moments of intense activities and service; moments of contemplation & devotion; as well as moments where time stands still in true understanding. We are at liberty to practice any of the three or a combination of them within the folds of Sanathana Dharma. Scriptures such as Srimad Bhagavatham provides great insights into these schools of philosophies along with practical guidelines for house-holders like us.

Many great souls- Mahatmas used the scriptures as their basis for inquiry and have amazingly concluded similar visions of the Ultimate Truth. There is great merit in reading and studying the lives and teachings of these gurus as a daily practice.  They have inspirational stories to tell and they keep you excited about the possibilities. Well-known Mahatmas such as Adi Shankaracharya, Ezhutthassan, Sree Narayana Guru, Ramana Maharshi, and the Gurus of recent times - Swami Chimayananda, Sree Sai Baba and Mata Amruthananda Mayi, etc. - have laid wonderful paths of discipline and spiritual practice for our guidance.  

In short, practical spirituality can be summarized with the Famous W5 (What, Why, Who, Where, When) and a How!

What is Spirituality? It is the way we think and acts in life by taking full responsibility for our own thoughts and actions without depending on anyone else. Dependence on someone and getting inspired by someone are entirely different in attitude.  

Why? We need to develop a readiness to face any situations in life by developing mental tranquility and proper attitude. Situations are typically difficult to face, even impossible to change, but our attitude can definitely be changed. And the journey is alone.

Who? - You and I, on our own terms. It is not just for the Sadhus and priests. No doubt all mahatmas- religious or otherwise are our teachers.  But no one other than our own self is there to take us through life’s ups and downs in the journey till the end.

Where? Right here, wherever we are. No need to wait until we get into the company of yogis in the Himalayas, the Pope of the Vatican, or the crowd of Holy Mecca. It is in our houses, workplaces, parks, and playgrounds alike.

When? Spirituality is right now, in this life, in this moment. No need to wait until we get older or eventually die and get in line to be chosen for heaven or hell. There is a Chinese proverb - the best time to plant an apple tree was 5 years ago, but the next best time is right now. Spiritual life can bring heaven here and now, for the self; the people around, and even for the environment.

How? By practicing mind-full awareness guided by inspirational spiritual disciplines taught by men and women of wisdom. Inquire. Inquire. Inquire. And we should be ready to even make mistakes of our own before finding that path of freedom!

Yes, indulge in beliefs, we are limited; live life with awareness, we are unlimited. The choice is ours to make.

Loka Samastha Sukhino Bhavantu

Sunday, August 14, 2011

Why do we worship?


Why do we worship?
Original article By Swami Aswathi TirunaL in Malayalam
(Swami Aswathy Thirunal is the head of Ekalavya Ashram in Thiruvananthapuram)
- Unofficial translation by Dr. A. P. Sukumar, Canada.



The word meaning of ‘kshEtram’ is body, as explained by Lord Sri Krishna in the Bhagavad-Gita. Our temples are constructed based on the structure of our body. This methodology in the construction of temples has been adopted to emphasize and realize the basic profound statement (‘mahavakya’) of Hindu philosophy – Aham Brahmasmi (I am Brahman)– that is ‘I’ and the ‘Lord’ are one and the same.

For a Hindu, the concept of God is as an omniscient presence of energy (‘chaithanya’) that is all encompassing. ‘That’ is present everywhere. In every life form ‘it’ fills and prevails as the living entity. In each individual who is in the human form, ‘it’ is present as the life force. For each life form, the ultimate goal of life is to find ‘it’ and realize the truth that ‘me’ and God are one. When a living entity realizes this goal, the profound statements such as ‘thathvamasi’ (that thou art); raamOham (I am Rama); SivOham (I am Siva); Aham Brahmasmi (I am Brahman) etc. will also become Real. The easiest way of realizing this ‘truth’ is to seek and find the presence of God in our ‘self’. For this, a living being must meditate and worship the notion of God within and temples are schools that help him in this pursuit. That is why temples are constructed in the structure of a body.

Temples are built in the style of a man lying on his back. The temple entrance (‘gopuram’) is the feet of the man. For every temple, there will be an entrance door and the shoes are to be kept outside this door. When one enters a temple, it is as if he is entering into his own body. The mind that has been wandering all over the world is being controlled by own will and brought within. When you get inside the body, there is no need for shoes and that is why in temples we do not wear shoes. Also, in temples there are rules that we should not walk in pairs or groups. If a family of father, mother and kids, once entered a temple, should walk on their own, not as a group. Each one is entering the temple with an aim to find and enliven the godliness inside his body. That is why we shouldn’t take very small children to a temple. They will not be able to behave inside the temple with the proper attitude knowing the philosophical concepts of temple structure and have ‘darsan’ (seeing the deity). Once you enter a temple, friends must walk separately, however close they are. When each one is searching the God within, where is the need for relationship or a company? What is the need for chitchat? By being alone, one would be able to enjoy the temple visit without distractions and concentrate on godly thoughts.

When we go further inside the temple, at the navel area we see a stone called ‘nabhi’. The flag post (‘dwaja’) is placed close to this stone. The flag post represents the back bone of a human body. The vertical alignment of the flag post is merely for convenience during daily rituals. In front of the sanctum sanctorum (sree kovil) , we see a podium to do prostrations (‘namaskara mandapam’), that is in place of human chest. Then there are steps to ascend to the sanctum sanctorum representing neck (‘gaLasthan’). The priest uses these steps to reach the sanctorum which is the human head. On the fore head, the deity is installed at the centre of the two eye brows (“brhU-madhya”). Above and around the deity, there are mirrors producing effulgent halo representing the lotus with thousand petals (“sahasrapadma”). On either side of the sanctorum there are fake doors representing ears and above it there is a steeple tower representing tied hair (“sikhi”).


The devotee who is standing in front of the sanctum sanctorum with folded hands is actually worshipping himself. When we fold our hands (“namasthe”), the thumbs are pointed towards our own body and in front of sanctorum, a devotee closes his eyes. When trying to see the self within one should close his eyes. Ayyappa devotees reach the 18 steps in front of the Sabarimala sanctum sanctorum after passing through difficult mountainous paths such as karimala and neelimala and experiencing all kinds of discomforts, standing in the queue for hours. Once he reaches in front of the deity, upon seeing the Lord, the devotee calls out “Swamiye Saranamayyappa” and folds his hands in reverence. Immediately he ends up closing his eyes automatically. He is trying to see his own inner god energy in the form of Ayyappa’s image. Even the sages who are engaged in severe austerities sitting in forest caves in the icy Himalayan Mountains are also doing the same thing. They try to realize God through intense penance and meditation without any worries of worldly responsibilities. But for ordinary people with responsibilities to look after their families it is not practical to go to the caves for meditation. That is why temple visits and idol worship have been prescribed for their benefit. A house holder standing in front of the deity with folded hands and closed eyes with a heart filled with devotion will be able to experience the same spiritual ecstasy as a sage who is involved in sever austerities in a forest cave would experience.

According to the science of Yoga, there are three realms of intelligence in all living beings. A person experiences these realms of the world through three different ‘bodies’. In the waking state, it is by the gross body; in the dream state, it is through the subtle body and in the sleep state, it is though the causal body. All living beings have three such bodies. When we are awake, we understand and experience the physical world. When we sleep, the physical body is asleep, but we can see, hear and touch. What is the body that enables us to do so? That is the subtle body. In dream, we travel through the subtle body. Deep sleep state is where the gross body and the subtle body are absent. When a person is sleeping well, he experiences that in the causal body. Only when one gets rid of all the three bodies can he become one with the universal reality. The coconut we break in front of the temple is symbolic of these three bodies. The hard shell of the coconut represents gross body, the coconut meat represents subtle body and the coconut water, the causal body. When a devotee breaks a coconut, he assumes that the three bodies are destroyed and his self (“atman”) gets absorbed in the universal self (“paramathma”).

When one dies, the subtle body comes out of the physical body, i.e., the ‘sat’ goes out of the body. (All rituals after the death of a person are aimed at facilitating in the journey of his subtle body to its next world of experience without major difficulties and anxieties.) Just before lighting the funeral pyre, we break the mud pot to indicate the journey taken by the atman after breaking the gross-subtle-causal bodies. The clay of the pot represents physical body and the water inside the pot, the subtle body and the space inside the pot, the causal body.

As explained earlier, a temple is an image of the human body. The sculpture of the deity inside the sanctorum (the head) represents subtle body. The deity is installed at the centre of the eye brows (brUmadhya). This centre is considered by sages as the centre of mind. The plate that holds camphor lamp represents the causal body which is knowable only through experience and is beyond both the waking and dream states of awareness.

In order to understand the relevance and secret of the installation of a deity, one must learn about the six centre points known as six chakras (“shad chakra”). In our subtle body, there is a divine nerve that starts from the bottom of the spine terminating at the top of the head, called sushumna (spinal cord). By examining physical body, you will not see it, as it is in the subtle body that is beyond observation by physical equipment. This nerve passes through chakras. The spiritual power of a living being is hidden at the bottom of the spine, (“moolaadhaara”). It is akin to a she-snake lying coiled around an egg. This power is known as “kundalini” and thorough regular practice of yoga this power can be raised in stages, step by step. SasdhisTaanam (genitals), maNipoorakam (navel), anaahatham (heart), visuddhi (throat), Ajnaachakram (forehead, in the middle of eye brow) are the stages before the kundalini reaches Siva, the head, the abode of the lotus with thousand petals. There the Devi, the embodiment of power (kundalini sakthi) and the Siva become one. There the self realizes the Brahman (truth). All living beings take life in a physical body to reach this state of Siva-Sakthi unification. It is the longing to taste the eternal happiness of this unification that forces living beings to engage in sexual intercourse. They engage in sex thinking that it is the epitome of happiness. But the happiness that comes out of sex lasts only for a limited time. Knowing this fact, people with discretion abstain from indulging in sex. It is like some one who never gets distracted by a meager water pond when his goal is to enjoy the mighty sea itself. But the power of illusion (maya) forces our body and mind to run after sex and other physical pleasures of life. This is called vasana (innate tendency). It is to go beyond this vasana that a seeker is ordered to observe celibacy. Not because there is anything sinful about sex. That is why in older temples, you will see pictures of explicit sexual acts. An aspirant should go beyond these distractions and get inside the temple to get the happiness-eternal that is real. When Siva and Sakthi unites in one's self, the yogi experiences the total happiness known as brahmanandam. A seeker should go beyond the physical urges understanding the fact that the sexual pleasures will not come close to even one-thousands of this happiness that is eternal and real.

Temple Visits, a blind folded game ?
We should dissuade any attempt to make Hinduism indulge in blind faith

In the science of Yoga (yoga Sasthra), the power of  kunDalini (kuNDalini Sakthi) has the foremost place. The energy that is lying in the “moolaadhara” must reach the top of one’s head through regular practice (sadhana). For animals, kuNDalini power seldom goes beyond the navel area. So they have only two main activities in their life- eat food and procreate by engaging in sex. But for a human being, this energy will raise beyond the navel area. That is why man thinks about birth & death as well as truth behind life. Through the process of evolution caused by the activity of the kuNDalini power, the four-legged animals developed into the two-legged orangutans (man-monkey). When this power rose beyond the navel area and started spreading the vital energy, orangutans underwent further changes. They developed the ability to think and grow themselves intellectually and spiritually. In the intellectual journey, he found the truth that is science and in the spiritual journey he found the truth that is god. Those who have found truth in science, we call them scientists. Those who have found truth in god, we call them sages or seers (rishis). Scientists find truth using telescopes and microscopes, while sages find the truth by intense practice of meditation and austerity in their own self. KuNDalini power of those men who are purely materialistic and live based on the belief that the essential meaning of life is to have sex and eat food will decline progressively. This will cause him to be reborn as an animal or a bird. But those who undertake the practice and path of spirituality to realize god will be born as sages and yogis, finally merging with god. In short, kuNDalini power is the basic inspiring force of evolution.

The word meaning of kuNDalini is she-snake. It is interesting to note that the Malayalees who misunderstood the word meaning became worshipers of snakes (sarppa pooja). We install a banyan tree and a statue of a snake at a corner of the temple to represent kuNDalini power. There is no connection between this and the snake, the animal. Banyan tree represents the nerves of the subtle body. The banyan tree has been chosen aptly to represent this as it is known to spread ozone to clean the air outside world. KunDalini of a seeker reaches the thousand petal lotus by cleansing his nerves through regular practice of austerities and yoga. For the people who follow the path of knowledge (jnana yoga) and those who follow the path of devotion (bhakthi yoga) ascend of kuNDalini happens automatically. For a hatha yogi, it is achieved through the intense practice of physical yogic exercise.

Subtle body

If we know this much, we should be able to get the gist of idol worship. An idol represents the subtle body and we perform our worships in front of it. The priest who performs the worship is only a conductor. The disciples are present in front of the sanctum to seek god who is within themselves. The priest is just a demonstrator who shows the people how to achieve this and to show how to practice paths of spirituality by employing suitable imagery. He is not an agent of the god or some one who is close to Him or a wholesale dealer. If someone shows you the map of America in an atlas, he need not have visited America to show you the same. Even if he has been to America, he may not have the ability to explain the experience to you. Even if he is an excellent narrator, he will not be able to impart you the unique experience of a traveler who is actually visiting that country. Why temple priests are, in general, not realized souls? Why are they not able to renounce their greed towards money and physical comforts? The answer is evident here. You cannot insist that all midwives who help with deliveries must have the demonstrated experience of having had a smooth delivery in their own cases.

Human body is made of five elements: air, fire, water, earth and space. The body has been created as a composition of these elements in their gross and subtle molecular components. When one dies, the air leaves the body first. Then the body heat (fire) vanishes and then the water. When the body is burnt in a pyre, the earthly component also disintegrates. At last, the space that occupied the body also will lose its identity.

In a ritualistic worship (pooja), mainly five materials are utilized. Representing earth, there is eatable (naivEdyam or prasadam), air is represented by incense (dhoop), fire by lit lamp, water, and the space by flower. If we return the five elements that constitute our body to the nature, we can realize our self. But by one’s death this will not happen. When a body is burnt completely, only gross body gets destroyed.

This is because of the fact that only the gross components of the five elements will be lost by cremation. A priest who conducts the ritualistic worship assuming that the three bodies (gross, subtle and causal bodies; subtle and causal bodies are made up of subtle components of the five elements) are being returned to the nature. That is why the priest keeps the five items in front of the idol. Once he submits water, fire, air and food, what is left to be submitted is only space. Submission of space is the done by the worship (archana) with flowers.

Devotees who go to the temple carry the five items such as incense sticks, rose water, fruits, oil and flowers with the same assumption. The worship known as “sahasra archana” is to do worship by flower thousand times. Obviously it is not practical for all devotees to get inside a sanctorum to do worship and that is why a person is employed by the society to do it. This salaried employee is the priest. A spatula that is fully immersed in a sweet pudding need not know its taste. The priest need not know all the nuances and in-depth meanings behind all rituals he conducts. A temple priest is just a laboratory assistant who is in the lab that devotees use to experiment in pursuing spiritual realization. It is true that some laboratory assistants are much better than professors in demonstrating experiments to the right aspirant.

Once the flower worship, showing of lamp, submission of water and food are over, the priest takes the camphor plate in his hand. The camphor plate represents the causal body that is the seat of innate tendencies (vasana) that force the gross and subtle bodies to go after worldly affairs. The plate has the shape of a sage sitting in lotus posture (padmaasana) with the locks of his hair tied around and above his head. The lamp that is lit in front of the idol represents the sacred Om mantra. It's base is the navel of Lord Vishnu and the mid portion is the lotus that is the abode of Lord Brahma, and the top portion is the phallus of Lord Siva (Siva lingam). Brahman is the one that is the sum total of these three boundaries. Om mantra (Omkara) represents Brahman in an audible form. The lamp is lit in front of an idol to represent Om. That means the essence of Brahman appears to be split into three aspects. In the lamp, three wicks are lit to represent the consort of Siva- Parvathy – the goddess who sustains the world by protecting it; Brahma’s consort -Saraswathy – the goddess of knowledge; and the consort of Vishnu- Lakshmidevi- the goddess of prosperity. This completes the imagery and if these gods and goddesses are pleased with a devotee, his life is fulfilled.


The nature of the Self

Only when the innate tendencies (vasanas) of the causal body also get annihilated, a living being would be able to realize its own self. That is being represented in burning camphor. Camphor is selected purposely for this because upon burning the camphor it does not leave any residue in the plate. When the vasanas of the causal body -that is the abode of non apprehension of reality- is burnt, the idol becomes effulgent. This effulgence is representative of the omniscient Self which is beyond the limitations of time. A devotee who sees this with folded hands understands that the final goal of his life is to realize his own Self.

At the end of worshiping with lit camphor, the devotee sees the multiple reflections of the flame as the priest raises the camphor plate near the mirrors that are installed above the idol. The assumption is that the kuNDalini has reached the lotus of thousand petals and the unification of Siva and Sakthi has occurred. Thus the Self gets absorbed and the living entity gets freedom (nirvana) from the birth and death cycle. These lessons make deep impressions in the minds of devotees. They come to realize the truth that their bodies are only like clothing and a covering for the eternal Self. After the worship, the priest brings the camphor plate to the midst of people. This is to give the devotee an opportunity to worship the flame and promise that 'I too am an aspirant who wants to follow the path of spirituality'. Most people touch the flame and put their hands on their eyelids without knowing why they are doing it. It is the fate of modern Hindus that they end up taking part in a drama without knowing the actual story. In fact ninety percent of Hindu rituals are blindly being followed by people - that too not just in the case of temple worship.

After the worship one should drink the sacred water (theertham). One should drink only a little of it as it is meant as a cleanser to the visuddhi chakra (throat). The scared water gets below the vocal chord with the assumption that all words coming out of the throat will be clean as the water cleanses the throat area. Now one should eat some food offered to the lord (prasadam). Next in the ritual is to accept the sandal paste, ash or saffron given by the priest. Sandal paste is to remind one that there is no need to be proud of the physical body that is going to be cremated one day in a sandal wood pyre. Saffron powder is applied on the forehead in the shape of a flame to remind us the truth that one day the body is to be submitted to the flame. Finally we apply ash (bhasmam) on our body in the assumption that it is the ash from a funeral pyre, reminding us that the body is nothing but a handful of ash. Sages have given these ritualistic steps to inculcate in a devotee the attitude of humility and aversion towards worldly possessions in his individuality.

After the worship, one should sit down at a corner of the temple and meditate and realize the god energy within. The worship is basically to initiate this contemplation. When the idol is worshiped with lamp (deeparadhana) all the five senses of the devotees will be concentrated on the lord. Eyes will first concentrate on the idol and then the inner eyes will focus on the form of god within. The chanting of Omkara and the ringing of bells will reverberate in the ears. The smell of camphor and sandal wood would occupy noses. Limbs are folded in reverence to the Lord. Mind is focused in single pointed attention towards Him. With this pleasant state of happiness, a house-holder devotee should go to a corner of the temple and chant the Lord’s name and meditate just as a sage would do. Thus one should complete the process of worship before leaving the temple. It is indeed a great loss for our culture when we see that people spent some time in front of the temple after the worship looking here and there chit-chatting instead of following the noble procedure as taught by the sages. For the temple worship to be fruitful, one should give donation and other possible helps to deserving people before leaving the temple. This is prescribed to ensure that one inculcates the habit of helping the poor and the needy as a principle in life. Idol worship and temple visits are simple, but beautiful rituals prescribed by the sages for the house-holders carrying many responsibilities in their head to achieve the same spiritual development as that of a monk who do not have worldly duties to perform. Those who follow this with full understanding will get spiritual growth and along with that they will develop noble qualities such as simplicity in life, self confidence, devotion, cleanliness, diligence and compassion. Live life well, live happily and at the time of death, realize the truth that is god and leave the body with full spiritual energy. What more can a religion provide to its followers? Daily visit and temple worship will definitely help one to take up this way of noble life. It is of great importance to know the value and meaning of all rituals we follow. If we continue the present way of temple worship without knowing the inner meanings of the rituals as practiced by the priests, temple authorities and the poor devotees, soon we will bring back the practice of caste discrimination and autocracy of priests which were matters of shame to Hindu culture in the past. This will lead the younger generations who are capable of assimilating modern ideas, to treat Hindu religion as one with blind beliefs and meaningless rituals. In order to get out of such a tragedy, India will need hundreds of Swami Vivekanandas and Sree Narayana Gurus..



Tuesday, August 2, 2011

മധുരം മധുരം മലയാളം - ഏഴുത്തശ്ശന്‍, മലയാണ്മയുടെ അക്ഷരമണിദീപം

മധുരം മധുരം മലയാളം 
ഏഴുത്തശ്ശന്‍, മലയാണ്മയുടെ അക്ഷരമണിദീപം
ഡോ. എ.പി. സുകുമാര്‍

Mathrubhumi link:
http://www.mathrubhumi.com/books/special/ramayanam/article.php?id=200438

എഴുത്തശ്ശന്‍ മലയാളത്തിന്റെ പിതാവാണ്‌. മലയാളസാഹിത്യത്തിലെ അനശ്വരകൃതികളുടെ രചയിതാവ്‌. സാഹിത്യ കുതുകികളുടെ മണിദീപം. ഉണ്മയുടെ ഉദാത്തമായ എല്ലാ സാഹിതീ കവനങ്ങളും സാധാരണക്കാരന്‌ ഒരുകാലത്ത്‌ ചിലര്‍ അന്യമാക്കിവെച്ചിരുന്നുവല്ലോ. ആയതാകട്ടെ ദേവഭാഷയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കാലത്ത്‌ ആ വിജ്ഞാന സാഗരത്തെ മുഴുവനും നാട്ടുഭാഷയുടെ കോരികയില്‍ കോരിയെടുത്ത്‌ ഓരോ അക്ഷരത്തിനും ചേര്‍ന്ന മട്ടില്‍ അര്‍ത്ഥ ഗഹനവും കാവ്യ സമ്പന്നവും ആയ ഹരിനാമകീര്‍ത്തനം നമുക്ക്‌ തന്നത്‌ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തശ്ശന്‍ ആയിരുന്നു. അക്ഷരമാലാക്രമത്തില്‍ ഓരോ അക്ഷരത്തില്‍ ആരംഭിക്കുന്ന ഹരിനാമകീര്‍ത്തനത്തില്‍ വേദാന്ത സാരസര്‍വ്വസ്വവും വേദോപനിഷദ്‌ സത്യങ്ങളും അടങ്ങിയിരിക്കുന്നു. 'അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കാനും കണ്ണിന്നുകണ്ണു മനമായതിന്റെ പൊരുള്‍' നമുക്കു പകര്‍ ന്നു തരാനും എഴുത്തശ്ശനു കഴിഞ്ഞതു കൊണ്ടാണ്‌ ഇന്നും മലയാളം നിലനില്‍ക്കുന്നത്‌. "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍" തീര്‍ക്കാന്‍ എന്തുചെയ്യണമെന്ന് നമ്മെ പഠിപ്പിച്ചത്‌ ആ മഹാനുഭാവന്‍ ആണല്ലോ.

ഹരിനാമ കീര്‍ത്തനം പാടി ഹരിയുടെ
ഹൃദയാന്തരേ വസിക്കും ഗുരുവരന്‍
ഹരി ശ്രീ എഴുതിച്ചെഴുത്തിന്റെ അച്ഛന്‍
തരുമക്ഷരത്തിന്‍ തണലെന്‍ മനസ്സില്‍
വിരിക്കേണമന്‍പൊടു വസിക്കേണമുള്ളിലൊ-
രക്ഷരാതീതപ്പൊരുളിന്‍ പ്രഭാവം

അക്ഷരാതീതമായതിന്റെ ഉള്‍പ്പൊരുള്‍, വേദമാതാവിന്റെ സ്തന്യം കറന്നെടുക്കാന്‍ നാശമില്ലാത്തതായ അക്ഷരത്തിന്റെ മാര്‍ഗ്ഗമാണ്‌ പണ്ഡിതനും പാമരനും, ബ്രാഹ്മണനും ശൂദ്രനും, അഭികാമ്യമെന്നു തെളിച്ചു പറയാതെ പറഞ്ഞ സംസ്കാരീക വിപ്ലവകാരിതന്നെയാണ്‌ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തശ്ശന്‍. തമിഴ്‌ മക്കളും അവിടെയുള്ള ആദീനങ്ങളുമാണല്ലോ എഴുത്തശ്ശനെ താനാക്കിയ പള്ളിക്കൂടങ്ങള്‍.
"തമിഴിന്‍ തായ്മൊഴി പാതി
അച്ഛനാം വേദഭാഷ മറുപാതി
ഹരി പ്രഭയേകും ഭാവ വിശേഷ-
ക്കുളിര്‍ മഴ തൂകിയ മലയാളം"
അങ്ങിനെ പിറവിയെടുത്തു. അവര്‍ നല്‍കിയ ആതിഥ്യത്തിനു സ്മരണയായി മലയാളമെന്ന ഒരു പുതു ഭാഷാ പദ്ധതിയുണ്ടാക്കിയപ്പോള്‍ യഥേഷ്ടം തമിഴും സംസ്കൃതവും കലര്‍ത്തിത്തന്നെയാണ്‌ അന്‍പൊത്തൊന്നക്ഷരാളിയായ ഭാഷാദേവിയെ അദ്ദേഹം മലയാളമായി ചിരപ്രതിഷ്ഠ നടത്തിയത്‌.

ഹരിനാമകീര്‍ത്തനത്തില്‍
"ഋതുവായപെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയജനം ചെയ്ത പൂരുഷനും അരുതാത്തതല്ല ഭഗവല്‍ നാമങ്ങള്‍" എന്നു പറയുന്നിടത്ത്‌ ഒരു വിപ്ലവ നേതാവിലും വീര്യം കുറയാത്ത ഒരു സാത്വീക നേതാവിനെയാണ്‌ നാം കാണുന്നത്‌. ഇപ്പറഞ്ഞകൂട്ടരെയെല്ലാം ഒരുപോലെ കണക്കാക്കപ്പെടുന്ന ഒരു സമതലം വേദാന്ത നിഷ്യന്തിയായ സനാതനധര്‍മ്മമാണെന്ന്, ഇവിടെ മഹാ ബ്രഹ്മണനും ചുടലയിലെ തീയെരിക്കുന്നവനും ഋതുമതിയായ സ്ത്രീയും, കീഴ്ജാതിക്കാരനും അന്തിമവിശകലനത്തില്‍ ഒന്നാണെന്ന് ലളിതമായി അദ്ദേഹം പറഞ്ഞു വെച്ചു.

മഹത്തും അദ്വയവും ആയ വേദാന്തതത്ത്വം മനസ്സിലാക്കാനായി തന്റെ മുന്നിലെത്തിയ മഹിളാമണിയ്ക്ക്‌ ചിന്താരത്നം എന്ന പേരില്‍ ഒരു സദ്‌ ഗ്രന്ഥം രചിച്ചു നല്‍കിയ എഴുത്തശ്ശന്‍ തന്റെ കൃതി ഉപസംഹരിക്കുന്നത്‌ എങ്ങിനെയെന്നു നോക്കുക:

മംഗല ശീലേ ബാലേ നിനക്കു ബോധിപ്പാനാ-
യിങ്ങനെ ചൊന്നേന്‍ പരിഭാഷയായാത്മ തത്ത്വം
എന്നുടെ ഗുരുവരന്തന്നുടെ കാരുണ്യത്താല്‍
നന്നെന്നു സമസ്തരും ബോധിച്ചു വഴിപോലെ
സമ്മതിക്കണമതിന്നായഹം ഗുരുവരം
പിന്നെയും മുഹുര്‍മ്മുഹുരഞ്ജലി ചെയ്തീടുന്നേന്‍
ഭാഷയെന്നോര്‍ത്തു നിന്ദാഭാവത്തെത്തേടീടൊലാ
കാവ്യ നാടകാദികള്‍ ധരിച്ച മഹാജനം
യോഷമാര്‍ക്കറിവാനായ്ക്കൊണ്ടു ഞാന്‍ ചുരുക്കമായ്‌
ഭാഷയായുര ചെയ്തേന്‍ ക്ഷമിക്ക സമസ്തരും
ചിന്തിക്കുന്തോറും സാരമുണ്ടിതിലതുമൂലം
ചിന്താരത്നമെന്നു പേരിടുന്നു ഭക്തിയോടും
സന്തതം പഠിച്ചീടുന്നവര്‍ക്കു ബന്ധമറ്റു
സന്തതാനന്ദമായ സായൂജ്യമനുഭവം

തന്റെ കയ്യില്‍ നെല്ലിക്കപോലെ സുവിദിധമായ വേദാന്ത വിജ്ഞാനത്തെ സ്ത്രീകള്‍ ക്കു കൂടി മനസ്സിലാക്കിക്കാനാണ്‌ ഭാഷയില്‍ ചിന്താരത്നം എഴുതിയത്‌. അന്നു ഭാഷയോടു പഠിച്ചവര്‍ക്ക്‌ എത്രമാത്രം അവജ്ഞയുണ്ടായിരുന്നു എന്നും നമുക്ക്‌ ഇതില്‍ നിന്നും മനസ്സിലാക്കാം. ഇത്തരം ഒരു സമൂഹത്തിലാണ്‌ എഴുത്തശ്ശന്‍ സമൂലമായ മാറ്റം കൊണ്ടുവന്നത്‌.

കൃഷ്ണനാമാചാര്യ രാമാനുജന്‍ മഹാ കാവ്യ
കൃതന്‍ നാമകുല ഗേഹാദ്യതീതന്‍
ബോധഹീനന്മാര്‍ക്കറിവാനറിവിന്റെ
വാതായനം തുറന്നന്‍പുറവാര്‍ന്നവന്‍
ഏവനുമേതുനേരത്തുമെന്നും ഹരിനാമ
രാസായനം കാവ്യ ഗവ്യമായ്‌ നല്‍കി
വര്‍ണ്ണത്തിമിരമെഴുത്താണിയാല്‍ നീക്കി
തുഞ്ചത്തെഴുന്നോനെഴുത്തശ്ശനാശാന്‍

കുഞ്ഞുണ്ണിമാഷ്‌ പറയാറുള്ളതുപോലെ എഴുന്നോനാണ്‌, ഉയര്‍ന്നവനാണ്‌ എഴുത്തശ്ശന്‍.

ജാതിനാമാദി ഗുണങ്ങള്‍ക്കതീതം
കാല ദേശാതി നിലകള്‍ക്കുമപ്പുറം
ആദ്യക്ഷരം മുതല്‍ ആദി പരം പൊരുളാ-
ത്മനി ധ്യാനിച്ചുറച്ചുണര്‍ത്തുവാനായി
അദ്ധ്യാത്മരാമായണാദി കാവ്യസമ്പത്തിനാല്‍
എത്രയും ധനികന്‍, ധന്യന്‍, ഭാഷയ്ക്കു താതന്‍

നമ്മള്‍ കുറച്ചുപേരെങ്കിലും അരിയില്‍ എഴുതി വിരലും മനസ്സുമുറച്ചു വളര്‍ന്നവരായിരിക്കും. ഇപ്പോള്‍ അരിയില്‍ മാത്രമല്ല അയ്പ്പാഡിലും ഹരിശ്രീയെഴുതാം. ഇന്റര്‍നെറ്റില്‍ രാമായണവും ഭാഗവതവും എല്ലാം വായിക്കാനും കേള്‍ക്കാനുമാവും.

അരിയില്‍ ഹരിശ്രീ എഴുതിയുറപ്പിച്ചു
കൈവിരല്‍ത്തുമ്പിലെ കൈവല്യം
അമ്പത്തൊന്നക്ഷരമാലയാല്‍ കോര്‍ത്തിട്ടൊ-
രദ്വൈതസാരത്തിന്‍ പൂമാല്യം എന്നു ഞാനെഴുതിയപ്പോഴും ആ മഹദ്‌ ഗുരുവിനെ മനസ്സാ സ്മരിച്ചിരുന്നു.

എന്റെ പരിമിതമായ അറിവിലും അഭിപ്രായത്തിലും തുഞ്ചന്റെ കിളിമൊഴിയുടെ കളകൂജനം മാധുര്യത്തിന്റെ മാസ്മരികതയിലെത്തുന്നത്‌ അദ്ധ്യാത്മരാമായണത്തിലാണ്‌. അദ്വയനും അദ്വിതീയനും അപരിമേയനും അപ്രമേയനും ആയ ശ്രീരാമനെ എത്ര സ്തുതിച്ചാലും എഴുത്തശ്ശനു മതിവരില്ല.

ശ്രീരാമ രാമ രാമ ശ്രീ രാമ ചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീ രാമ ഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ....

ജൂലായ്‌ മാസം 17 മുതല്‍ രാമായണ മാസം തുടങ്ങുകയാണല്ലോ.

വാല്മീകി രാമായണത്തിലെ രാമന്‍ മാനുഷീകമായ പോരായ്മകള്‍ക്ക്‌ അതീതനല്ല. എന്നാല്‍ കറതീര്‍ന്ന ഭക്തിപ്രഹര്‍ഷത്തില്‍ ഈ പോരായ്മകള്‍ ഒന്നും എഴുത്തശ്ശന്‍ സമ്മതിച്ചു തരില്ല തന്നെ. കാവ്യ സമ്പത്തിന്റെ നിലയ്ക്കാത്ത ഉറവയാണ്‌ എഴുത്തശ്ശന്റെ അദ്ധ്യാത്മരാമായണം. നവം നവങ്ങളായ പദങ്ങള്‍ ചെരാതിലേയ്ക്കു പകരുന്ന ഉരുക്കിയ നെയ്യുപോലെ കാലുഷ്യമേതുമില്ലതെ അനര്‍ഗ്ഗളമായി പ്രവഹിക്കുകയാണ്‌ രാമായണത്തില്‍ ഉടനീളം. മലയാളിയായിപ്പിറന്ന എല്ലാവരും ഉറക്കെ ചൊല്ലി ഉറപ്പിക്കേണ്ട ഒരു കൃതിയാണിത്‌. കാവ്യഗുണത്തില്‍ മാത്രമല്ല, പ്രായോഗികമായ മാനേജുമന്റ്‌ സയന്‍സ്‌, യുദ്ധ സംബന്ധിയായ കാര്യങ്ങള്‍, രാജ്യതന്ത്രം,വേദാന്തം എന്നു വേണ്ട എല്ലാ കാര്യങ്ങളിലും എഴുത്തശ്ശന്റെ അവഗാഹം രാമായണത്തിലൂടെ കാണാം.

സുപ്രസിദ്ധ സാഹിത്യകാരന്‍ ശ്രീ സി രാധാകൃഷ്ണന്‍ "തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം" എന്നൊരു സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഒരു കൃതി എഴുത്തശ്ശന്റെ ജീവിതത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌. മലയാളികള്‍ എല്ലാവരും വായിക്കേണ്ട്‌ ഒരു കൃതിയാണിതെന്നാണ്‌ എന്റെ അഭിപ്രയം. അദ്വൈത വേദാന്തിയായ ഒരു സ്ഥിതപ്രജ്ഞന്റെ ജീവിതം കഥയില്‍ മനോഹരമായി അനാവൃതമാവുന്നു. നോവല്‍ വായിച്ചു കഴിഞ്ഞ്‌ ഞാന്‍ അദ്ദേഹത്തിനെഴുതി "ഞാന്‍ വായിച്ചിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും നല്ല പുസ്തകം ഇതാണ്‌ സര്‍, നന്ദി. നിറവിന്റെ സന്തോഷം കൊണ്ടു കണ്ണു നിറയ്ക്കുന്ന കൃതി.". അതുകഴിഞ്ഞ്‌ കുറച്ചുമാസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും എഴുതി. "സര്‍ ഞാന്‍ എഴുത്തശ്ശന്റെ അദ്ധ്യാത്മരാമായണം മുഴുവന്‍ ഉറക്കെ രസിച്ചു വായിച്ചു. ഇനി അങ്ങയുടെ പുസ്തകത്തെ രണ്ടാം സ്ഥാനത്തേയ്ക്കു മാറ്റുകയാണ്‌. രാമായണം തന്നെയാണ്‌ ഞാന്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും നല്ല പുസ്തകം". ഇത്തവണ ശ്രീ രാധാകൃഷ്ണന്‌ കൂടുതല്‍ സന്തോഷമാണുണ്ടായത്‌. എനിയ്ക്കു തോന്നുന്നത്‌, ഞാന്‍ കുറേ മുന്‍പ്‌ തന്നെ രാമായണം രസിച്ചു വായിച്ചിരുന്നുവെങ്കില്‍ എന്റെ എഴുത്തുകളും കവിത കുത്തിക്കുറിക്കുന്നതും എല്ലാം ഇപ്പോഴുള്ളതിലും എത്രയോ നന്നാവുമായിരുന്നു എന്നാണ്‌.

എഴുത്തശ്ശന്‍ തമിഴു നാട്ടിലെ ഒരു ആദീനത്തില്‍ നിന്നും തന്റെ ഗുരുനാഥന്റെയും സതീര്‍ത്ഥ്യരുടെയും കൂടെ ദേശാടനത്തിനു പോയി മടങ്ങുന്ന ഒരു രംഗം ശ്രീ രാധാകൃഷ്ണന്‍ വരച്ചുകാട്ടുന്നുണ്ട്‌, പിരിയാന്‍ നേരം ഗുരു ശിഷ്യനു നല്‍കിയ അനുഗ്രഹം ഉത്തരോത്തരം ഉദാത്തമായ ഒരു നിറവായിത്തീര്‍ന്നു ആ ജീവിതത്തില്‍. "നേരറിവിന്റെ നെരിപ്പോടില്‍ തീയണയാതിരിക്കട്ടെ" എന്നത്രേ ആ ഗുരുവാക്യം. ദേശാടനത്തിന്റെ ക്ഷീണം മാറ്റാനായി നടത്തിയ കായ ചികില്‍സ (പാത്തി ചികില്‍സ)യുടെ അവസാനമാണ്‌ രാമാനുജന്‍ അന്‍പത്തൊന്ന് അക്ഷരങ്ങളില്‍ തുടങ്ങുന്ന ഹരിനാമകീര്‍ത്തനവും അക്ഷരമാലയും ഉണ്ടാക്കിയതെന്നാണ്‌ ജീവചരിത്രത്തില്‍ പറയുന്നത്‌. അതെ എഴുത്തശ്ശന്റെ ചരിതം ഇപ്പോഴും ഉറവ വറ്റാത്ത പ്രചോദനങ്ങള്‍ക്ക്‌ കാരണമാവുന്നു. മലയാളസാഹിത്യത്തില്‍ എന്തെങ്കിലും ആവണമെന്നുള്ളവര്‍ക്കുള്ള കായകല്‍പ്പ ചികില്‍സയ്ക്ക്‌ ഹരിനാമകീര്‍ത്തനവും രാമായണവും തന്നെ പ്രധാന ഔഷധം.

ഇപ്പോഴും എല്ലാ നല്ല കവികളും എഴുത്തശ്ശന്റെ കവിതാ പദ്ധതിയിലെ യാത്രക്കാരാണ്‌. ആ കായകല്‍പ്പം നടത്തിയവരാണ്‌. കവിത്രയങ്ങളാകട്ടെ, ആധുനീകര്‍ തുടങ്ങി ആധുനീകോത്തരര്‍വരെയെല്ലാവരും അദ്ദേഹത്തിന്റെ കാവ്യപാത പിന്തുടരുന്നവരാണ്‌. കുമാരന്‍ ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ജീ ശങ്കരക്കുറുപ്പ്‌, വൈ ലോപ്പിള്ളി, ഓ എന്‍ വി, കടമ്മനിട്ട സുഗതകുമാരി തുടങ്ങി പുതു തലമുറയിലെ റഫീക്ക്‌ അഹമ്മദു വരെയുള്ളവരുടെ കവിതകളില്‍ എഴുത്തശ്ശന്റെ സ്വാധീനം പ്രകടമാണ്‌. അവരെല്ലാം ആ രീതിയെ സ്വാംശീകരിച്ചവരാണ്‌.

"നിറഞ്ഞ പീലികള്‍ നിരക്കവേ കുത്തി
നിറുകയില്‍ കെട്ടി തിറമൊടു കാട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍ മിന്നിടും മണിക്കിരീടവും" ആയി നില്‍ക്കുന്ന ഉണ്ണിക്കണ്ണനെ കാണിച്ചുതരാന്‍ എഴുത്തശ്ശനോളം മറ്റാര്‍ക്കാണു സാധിച്ചിട്ടുള്ളത്‌?

കായമാം വിളക്കതില്‍ കര്‍മ്മമാം തൈ ലമൊഴി-
ച്ചായതില്‍ മനസ്സായീടുന്ന വര്‍ത്തിയുമിട്ടു
ആത്മാവാകുന്നോരഗ്നി കലര്‍ത്ത ദീപ പ്രഭ
യജ്ഞാനാന്ധകാരത്തെ കളയുമറിഞ്ഞാലും
(ചിന്താരത്നം)

എന്ന് കൃത്യമായ ഒരു മാര്‍ഗ്ഗത്തെ പ്രദാനം ചെയ്തത്‌ ആ മഹാനുഭാവനാണല്ലോ

ആധുനീകരായ നാമെത്ര വിചാരിച്ചാലും 'അക്ഷര'മായ ഈ മലയാളത്തെ ഇല്ലാതാക്കാന്‍ കഴിയില്ല എന്നു തോന്നുന്നു. അറുപതുകള്‍ മുതല്‍, കുഞ്ഞുണ്ണി മാഷിന്റെ വീക്ഷണത്തില്‍

"ജനിയ്ക്കും നിമിഷം തൊട്ടെന്‍ മകനിംഗ്ലീഷു പഠിക്കണം
അതിനായ്‌ ഭാര്യതന്‍ പേറങ്ങിംഗ്ലന്‍ഡില്‍ത്തന്നെയാക്കി ഞാന്‍" (കുഞ്ഞുണ്ണി മാഷ്‌)
എന്നഭിമാനിച്ചു വന്ന പുതുപ്പണക്കാരനും മലയാളത്തെ നശിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മലയാളത്തിലെ ഏറ്റവും വില്‍പ്പനയുള്ള പുസ്തകം ഇപ്പോഴും എഴുത്തശ്ശന്റെ രാമായണം തന്നെയാണു താനും. കാരണം വേദാന്താധിഷ്ഠിതമായ സനാതന മൂല്യത്തിന്റെ ഉദ്ഘോഷണത്തിനായാണല്ലോ എഴുത്തശ്ശന്‍ ഈ ഭാഷയെ സാക്ഷാത്കരിച്ചത്‌.

അക്ഷരാതീതത്തിന്‍ ഉണര്‍വ്വുയരാന്‍
ഹരി നാമമെഴുതിയൊരക്ഷര മാല്യം
നാവിലെ ഹരിശ്രീ ഉള്ളിലെയറിവിന്‍
ഉണര്‍ത്തുപാട്ടാക്കിയ മലയാളം
തുഞ്ചന്റെ കിളിമൊഴി മലയാളം

അക്ഷരമാലയുടെ പൂമാല്യം ഭാഷാപിതാവിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ചുകൊണ്ട്‌, പ്രത്യാശയോടെ നിര്‍ത്തട്ടെ. നമസ്കാരം.

മധുരം മധുരം മലയാളം
മനസ്സിലൊരിത്തൊരി തിരുമധുരം
തുഞ്ചന്‍ കിളിമൊഴി മലയാളം
വഞ്ചിപ്പാട്ടിന്‍ മലയാളം

----------------------------
(ജൂലൈ 1 മുതല്‍ 4 വരെ വാഷിംഗ്ടണില്‍ നടന്ന KHNA സമ്മേളനത്തില്‍ അവതരിപ്പിച്ചത്)
ഈ ലേഖനത്തിലെ കടപ്പാടുകള്‍ രേഖപ്പെടുത്താത്ത കവിതാ ശകലങ്ങള്‍ ലേഖകന്റെ സ്വന്തം രചനകളാണ്‌.

എഴുത്തശ്ശന്റെ രാമായണം, ഭാഗവതം ആഡിയോ ബുക്കുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. രാമായണമാസം പ്രമാണിച്ച്‌ മാതൃഭൂമി പത്രം രാമായണം സ്പെഷലില്‍ ഈ ആഡിയോ ബുക്ക്‌ ഉപയോഗിക്കുന്നുണ്ട്‌.
http://ramayanam.guruvayoor.com/Adhyatma%20Ramayanam.htm
http://ramayanam.guruvayoor.com/Bhagavatham%20Kilippaatt.htm 

അരിയില്‍ നിന്നും അയ്പ്പാഡിലേയ്ക്ക്‌ - ഡോക്യുമെന്ററി: യുട്യൂബില്‍ കാണാം
http://www.youtube.com/watch?v=mU8VfS4tX4o

Monday, August 1, 2011

വീണ്ടും ചില മഹാബലിച്ചിന്തകള്‍

വീണ്ടും ചില മഹാബലിച്ചിന്തകള്‍
ഡോ. എ. പി സുകുമാര്‍

തിരുവോണത്തെപ്പറ്റി നമ്മള്‍ ഏറെ കേട്ടിരിക്കുന്നു. പലരും എഴുതിയും പറഞ്ഞും മാധ്യമങ്ങള്‍  ചമല്‍ക്കാരത്തോടെ പൊയ്പ്പോയ നല്ല  കാലത്തെപ്പറ്റി ഓര്‍ത്തോര്‍ത്തും ഒരു വിധത്തില്‍ നാലു വരികള്‍ പാട്ടായി എഴുതാവുന്നവര്‍ പാട്ടുകളുണ്ടാക്കിയും നമുക്കെല്ലാം സുപരിചിതമാണ്‌ മഹാബലിയുടെ കഥ. എന്നാല്‍ നമുക്കത്‌ ശരിയായ രീതിയില്‍ മനസ്സിലായിട്ടുണ്ടോ എന്നനോഷിക്കാനാണ്‌ ഈ ചെറിയ ലേഖനം. പ്രജാക്ഷേമതല്‍പ്പരനായ ഒരു രാജാവിനെ, തന്റെ രാജത്തു പൊന്നുവിളയിച്ച, ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കിയ ഒരു മന്നനെ ദേവന്മാരുടെ ഏഷണി പ്രകാരം ഭഗവാന്‍ വിഷ്ണു പാതാളത്തിലേയ്ക്കു താഴ്ത്തിയത്രേ. ആ 'ചതി' യുടെ കഥ എല്ലാ വര്‍ഷവും നമ്മള്‍ ആഘോഷിക്കുകയാണ്‌, കാരണം മാവേലിമന്നന്‍ പ്രജകളെക്കാണാന്‍ വര്‍ഷാവര്‍ഷം വന്നുകൊണ്ടേയിരിക്കുന്നുവല്ലോ.


പുരാണകഥകള്‍ മനസ്സിലാക്കാന്‍, പ്രത്യേകിച്ച്‌ അതില്‍ അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്നു കരുതിവരുമ്പോള്‍ ബുദ്ധിയുള്ളവര്‍ ആ കഥകളുടെ ഭൂമിക - കാല ദേശപരിസരങ്ങള്‍- മനസ്സിലാക്കാന്‍ ശ്രമിക്കും.എന്തെന്നാല്‍ ഇത്‌ ഒരു അടിപൊളിപ്പടത്തിലെ രാഷ്ര്ടീയക്കാരന്റെ വാചകകസര്‍ത്തോ വിവരമില്ലാത്ത സംവിധായകന്റെ വിളമ്പലോ അല്ല. മറിച്ച്‌ തികച്ചും തത്വചിന്തയില്‍ അധിഷ്ടിതമായ, ശില്‍പ്പഭദ്രമായ ഒരു ഗ്രന്ഥത്തിലാണ്‌ (ഭാഗവതം, എട്ടാം സ്കന്ഥം, അദ്ധായം 15) ഈ കഥ അവതരിപ്പിച്ചിട്ടുള്ളത്‌. കേരളവുമായി ഇതിന്‌ പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ല. മഹാബലിയുടെ 'കാലത്ത്‌' (കൃത യുഗം)  നിലവിലുണ്ടായിരുന്ന സാമൂഹസ്ഥിതി, മനുഷന്റെ ഉല്‍ക്ര്ഷ്ടതയിലേക്കുയര്‍ന്നുയര്‍ന്നു പോവാനുള്ള അഭിവാഞ്ഛ എല്ലാം കണക്കിലെടുക്കുമ്പോള്‍ വെറും ഭൌതീകമായ സുഖങ്ങളില്‍ അഭിരമിക്കുന്നവരെയും അതു നേടിക്കൊടുക്കുന്ന രാജാവിനേയും ഉയര്‍ന്ന തട്ടില്‍ പ്രതിഷ്ഠിക്കുക വയ്യ. മഹാബലി തന്റെ നാട്ടുകാര്‍ക്ക്‌ എല്ലാവിധ സൌകരങ്ങളും ചെയ്തു കൊടുത്തു. അത്‌ അങ്ങിനെയുള്ള ഒരു രാജാവില്‍ നിന്നു പ്രതീക്ഷിക്കുന്ന ഒന്നു തന്നെയായിരുന്നു താനും. എന്നാല്‍ രാജാവെന്ന നിലയില്‍, ഒരച്ഛന്‍ മക്കള്‍ക്കു നല്‍കേണ്ടുന്ന ശിക്ഷണം പോലെ ജീവിതത്തിന്റെ ഉന്നതമൂലങ്ങളെപ്പറ്റി തന്റെ പ്രജകള്‍ക്കു മനസ്സിലാക്കി കൊടുക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉയര്‍ന്ന അറിവുണ്ടായിട്ടു കൂടി അതിനു കൂട്ടാക്കാതെ ജനങ്ങളെ ഭൌതീക സുഖത്തിന്റെ തലത്തില്‍ നിലനിര്‍ത്തിയെന്നതാണ്‌ മഹാബലിയുടെ പിഴ. നമ്മുടെ ഇന്നത്തെ മൂലവിചാ രത്തിനു നിരക്കുന്നതല്ല ഇത്‌. കാരണം, കൈക്കൂലി മേടിക്കുക, പിടിക്കപ്പെടാത്ത അഴിമതിയില്‍ പങ്കെടുക്കുക ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ക്ക്‌ ഭൌതീകതയില്‍ കവിഞ്ഞൊരു ഉന്നതമൂല്യം ഉണ്ടാവുകയില്ല. പുരാണത്തില്‍ പറയുന്ന 'അസുരവര്‍ഗ്ഗം' ഇവരത്രെ. 'അസുരന്‍'എങ്കിലും മഹാബലി ദാനനിഷ്ടനായിരുന്നു. അതിനെപ്പറ്റി അദ്ദേഹം അഭിമാനിക്കുകയും ചെയ്തിരുന്നു. അങ്ങിനെയുള്ള ചിലരെയെങ്കിലും നമുക്കു പരിചയമുണ്ടാവും. 'താന്‍ അതീവ വിനയവാനാണ്‌' എന്ന്‌ അഭിമാനിക്കുന്നവര്‍. മഹാബലിയുടെ ഉന്നമനത്തിനു തടസ്സമായത്‌ ഈയൊരു ഗര്‍വ്വു മാത്രമാണെന്നറിഞ്ഞ്‌ ഭഗവാന്‍ വിഷ്ണു വാമനരൂപത്തില്‍ വന്ന്‌ അഹങ്കാരത്തിന്റെ അവസാന കണികകൂടിക്കളഞ്ഞ്‌ അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ്‌ ചെയ്തത്‌. മൂന്നടി മണ്ണു ചോദിച്ച ബ്രാഹ്മണകുമാരനോട്‌ "അഹോ കുമാര, അങ്ങ്‌ വന്നിട്ടുള്ളത്‌ ദാനനിഷ്ടനും ലോകേശ്വരനുമായ മഹാബലിയുടെ മുന്നിലാണെന്നറിയില്ലേ? എന്റെ അടുത്തു കൈനീട്ടിയവര്‍ ഇനി മറ്റൊരിടത്തും കൈ നീട്ടാന്‍ ഇടയാവരുത്‌. ചോദിക്കൂ എന്തു വേണമെ ങ്കിലും, ഞാനതു നിവര്‍ത്തിച്ചു തരും". ഇത്തരത്തിലുള്ള ഗര്‍വ്വു മാത്രമേ ബലിയില്‍ ആസുരീകമായ ഒന്നായി അവശേഷിച്ചിരുന്നുള്ളു. തന്റേതെന്ന്‌ ഇതുവരെ കരുതിയതെല്ലാം ഭഗവാന്‌ ദാനം ചെയ്തപ്പോള്‍ (രണ്ടു ചുവടില്‍ ഭൂമിയടക്കം എല്ലാം സമര്‍പ്പിതമായപ്പോള്‍) ബലിയുടെ ഭക്തി ഭാവം പൂര്‍ണ്ണമായി. എന്നാല്‍ തന്നെത്തന്നെ സമര്‍പ്പിക്കുകവഴി (മൂന്നാമത്തെ ചുവട്‌) അദേഹം ജ്ഞാനിയുമായിത്തീര്‍ന്നു. തലയില്‍ കാല്‍വയ്ക്കുക എന്നുപറഞ്ഞാല്‍ അഹങ്കാരത്തെ പരിപൂര്‍ണ്ണമായി ഭഗവാന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക എന്നര്‍ത്ഥം.


സുതലം എന്ന ഉചിതമായൊരു ലോകത്താണ്‌ പുരാണപ്രകാരം മഹാബലിയുടെ വാസം. സാവര്‍ണ്ണി മന്വന്തരത്തില്‍ അദ്ദേഹത്തിന്‌ ഇന്ദ്രന്റെ പദവി (ദേവന്മാരുടെ രാജാവ്‌ - ഇന്ദ്രപദവി കേവലം താല്‍ക്കാലികമായ ഒന്നത്രേ. നമ്മുടെ പ്രസിഡന്റ്‌, പ്രധാനമന്ത്രി എന്നിവരേപ്പോലെ) ഭഗവാന്‍ വാഗ്ദാനം ചെയ്തു. അതായത്‌ ഏതൊരു അസുരനും ഉത്തമമായ മാര്‍ഗ്ഗത്തിലൂടെ ദേവന്മാരുടെ രാജാവാകാന്‍ പോലും കഴിയും എന്ന്‌ ഭഗവാന്‍ കാണിച്ചുകോടുത്തു. ഭഗവാന്റെ 'സാമീപ്യം' എപ്പോഴും ഉണ്ടാവാനും വര്‍ഷാവര്‍ഷം കൂടെ യാത്ര പോവാനും മഹാബലിയ്ക്ക്‌ അനുഗ്രഹം കിട്ടി. സുതലത്തിന്റെ കാവല്‍ സാക്ഷാല്‍ വാമനമൂര്‍ത്തിയത്രേ. എപ്പോള്‍ വേണമെങ്കിലും ഭഗവാനെ കാണാനും അദ്ദേഹത്തിന്‌ അനുഗ്രഹം നല്‍കി. വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം വരുന്നത്‌ തനിക്കു മുക്തിതന്ന ഭഗവാനെ പൂജിക്കാനും തന്റെ പ്രജകള്‍ തന്റെ അനുഭവത്തില്‍ നിന്ന്‌ എന്തെങ്കിലും മനസ്സിലാക്കി "യഥാരജാ തഥാപ്രജാ" എന്ന മട്ടില്‍ അഹങ്കാരവിമുക്തരാവുന്നുണ്ടോ എന്നു നോക്കാനുമാണ്‌. മഹാബലി നല്ലൊരു ഭക്തനായിരുന്നു. ഭക്തനിലെ ഭാവം 'തന്റേതെല്ലാം' ഭഗവാന്റേതാണ്‌ എന്നതാണ്‌. താനെന്ന ഭാവം തന്നെ ഇല്ലാതാവുന്നതത്രെ വിജ്ഞാനം. മഹാബലിക്കുണ്ടായ ഈ വിജ്ഞാനവിശേഷത്തിന്റെ പിറന്നാളാണ്‌ തിരുവോണം. തൃക്കാക്കരയപ്പന്റെ (മഹാവിഷ്ണുവിന്റെ) പൂജയ്ക്കുള്ള അവസരം.

ഏതായാലും കേരളവുമായി മഹാബലിക്കെങ്ങിനെ ബന്ധമുണ്ടായി എന്നത്‌ വലിയൊരു ചോദ്യച്ഛിന്നമാണ്‌. മറ്റൊരു കഥയും പുരാണങ്ങളില്‍ നിന്നെടുക്കാതെ ഭാഗവതത്തിലെ ഒരു പ്രത്യേക കഥാഭാഗം മാത്രം വികലമായി ജനകീയവല്‍ക്കരിക്കുകവഴി മലയാളിക്ക്‌ വലിയൊരറിവിന്റെ ഖനിയാണ്‌ നഷ്ടപ്പെത്‌. ഭാരതത്തിന്റെ മറ്റൊരു ഭാഗത്തും മഹബലി നായകനായുള്ള കഥ പറയപ്പെടുന്നില്ല. അവിടെയെല്ലാം നായകന്‍ ഭഗവാന്‍ വിഷ്ണുതന്നെയാണ്‌. എന്നാല്‍ സിനിമയായാലും നാടകമായാലും വിജയിക്കണമെങ്കില്‍ കുറച്ച്‌ വില്ലത്തരം കാണിക്കണം എന്ന ഒരു നിര്‍ബ്ബന്ധ ബുദ്ധി മലയാളികള്‍ക്കുണ്ടല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ഓണത്തിനെപ്പറ്റിയുള്ള ജനകീയസാഹിത്യം വികലമല്ലെങ്കിലേ അത്ഭുതത്തിന്‌ അവകാശമുള്ളു.

Wednesday, May 4, 2011

ആള്‍ദൈവം- ആളാണു ദൈവം!.



ആള്‍ദൈവം-
ആളാണു ദൈവം!. അഹം ബ്രഹ്മാസ്മി
ഡോ. എ.പി. സുകുമാര്‍, വാങ്കൂവര്‍, കാനഡ

ആള്‍ദൈവം-ആളാണു ദൈവം പക്ഷേ 'ആളസുരന്മാര്‍ ' എണ്ണത്തില്‍ കൂടുതലാണ്‌.. (ആളസുരന്മാര്‍ എന്നു കേട്ടിട്ടില്ല, അല്ലേ? സാരമില്ല. അതു ഞാന്‍ ഉണ്ടാക്കിയ പദമാണ്‌).

ഇപ്പോള്‍ മലയാള ഭാഷയിലെ ഏതൊരു പ്രസിദ്ധീകരണമെടുത്താലും "ആള്‍ ദൈവം" എന്ന് പുച്ഛത്തോടെയുള്ള ഒരു പ്രയോഗം കാണാം. ഏറെപ്പേര്‍ ആദരിക്കുകയും ഒരു പക്ഷേ പൂജിക്കുകയും ചെയ്യുന്ന മഹദ്‌ വ്യക്തികളെ പ്രത്യക്ഷമായും പരോക്ഷമായും പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ എല്ലാടത്തും കാണാം. ഒരു ചിന്തയും കൂടാതെ അതച്ചടിച്ചു വില്‍ക്കുന്ന പത്രാധിപന്മാരുണ്ടെന്നും വ്യക്തം.

സാംസ്കാരീക നായകന്മാരും വിപ്ലവ പ്രതി വിപ്ലവ നേതാക്കന്മാരും ഈ പ്രയോഗത്തില്‍ എന്തോ ഒരു സുഖം താനറിയാതെയോ അറിഞ്ഞോ കിട്ടുന്നുണ്ടെന്ന മട്ടില്‍ എഴുതാറുമൂണ്ട്‌.. വാസ്തവത്തില്‍ വേദാന്തത്തിന്റെ ഹരിശ്രീ പഠിച്ചവര്‍ക്കറിയാം ദൈവം എന്നത്‌ 'ആള്‍ ദൈവം' അല്ലാതെ മറ്റൊന്നുമാവുക വയ്യ, എന്ന്. എല്ലാവരും ആള്‍ ദൈവങ്ങള്‍ തന്നെ. ഒരേ ഒരു നേരിയ വ്യത്യാസം, എന്തെന്നാല്‍ ചിലര്‍ക്കറിയാം താന്‍ തന്നെ ദൈവത്ത്വം എന്ന്. മറ്റുള്ളവര്‍ അതു സ്വയം മനസ്സിലാക്കാന്‍ ഏറെക്കാലം, ഒരു പക്ഷേ ഏറെ ജന്മങ്ങള്‍ തന്നെ എടുക്കുന്നു എന്നു മാത്രം. പിന്നെ 'ആള്‍' എന്നുപറയുമ്പോള്‍ മനുഷ്യരെ മാത്രമേ പരാമര്‍ശിക്കൂ എന്നൊരു സങ്കുചിത മനസ്സും നമുക്കൊഴിവാകാം.

അഹം ബ്രഹ്മാസ്മി - ഞാന്‍ തന്നെ ബ്രഹ്മം - സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും സാക്ഷി-കാര്യ-കാരണമായിരിക്കുന്ന ബ്രഹ്മം ഞാനല്ലാതെ മറ്റൊന്നുമല്ല- എന്നാണ്‌ ഉപനിഷദ്‌ വാക്യം. രണ്ടില്ല, ഒന്നു മാത്രമേയുള്ളു. അതായത്‌, ഞാനില്ലെങ്കില്‍ ബ്രഹ്മവും ഇല്ല- ബ്രഹ്മമില്ലെങ്കില്‍ ഞാനും. ഞാന്‍ തന്നെയാണു ദൈവത്തെയുണ്ടാക്കുന്നത്‌, അതേ ദൈവം തന്നെയാണ്‌ എന്നെയുണ്ടാക്കിയതും. ഈ തിരിച്ചറിവ്‌ ഉണര്‍വ്വാകുമ്പോള്‍ ദൈവീകതയ്ക്കു നാം കല്‍പ്പിക്കുന്ന സ്വഭാവ ഗുണഗണങ്ങളില്‍ കുറച്ചെങ്കിലും ഉള്ളവരെ (ആള്‍ദൈവങ്ങളായി) നാം തിരിച്ചറിയുന്നത്‌ കണ്ണാടി നോക്കി സ്വന്തം സൌന്ദര്യം ആസ്വദിക്കുന്നതു പോലെ സ്വാഭാവികമെന്നു വേണ്ടേ കരുതാന്‍? എന്നിട്ടും വിവരമുള്ളവര്‍ എന്തുകൊണ്ടാണ്‌ ആള്‍ദൈവങ്ങള്‍ക്കു നേരേ വാളോങ്ങിയടുക്കുന്നത്‌? ഇതിനൊരു മറുപുറം കൂടിയുണ്ടെന്നുള്ളതാണു സത്യം. ദൈവീകതപോലെതന്നെ രാക്ഷസീയതയും ഞാന്‍ തന്നെ എന്നുള്ള തിരിച്ചറിവും നമുക്കുണ്ടാവണം. നാമില്ലാതെ ദൈവമില്ലെങ്കില്‍ , നാമില്ലാതെ രാക്ഷസീയതയും ഉണ്ടാവുക വയ്യല്ലോ. അപ്പോള്‍ "ആള്‍ രാക്ഷസന്‍" എന്നോ "ആളസുരന്‍" എന്നോ ഒരു പ്രയോഗം കൂടി നമുക്കുണ്ടാക്കാം. എന്നിട്ട്‌, ആരൊക്കെയാണ്‌ ഇക്കൂട്ടത്തില്‍പ്പെട്ടവര്‍ എന്നു വിവേകത്തോടെ പരിശോധിക്കയുമാകാം. തീര്‍ച്ചയായും അവര്‍ക്കും കിട്ടുന്നുണ്ട്‌ നിറയെ അനുയായികളും ആരാധക വൃന്ദവും !

നാം കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്കു താല്‍പ്പര്യമുള്ള കാര്യങ്ങളാണു ശ്രദ്ധിക്കുക. കണ്ണില്‍ കരടുള്ളവര്‍ അതെടുത്തുമാറ്റും. മുഖത്തുള്ള വൈരൂപ്യം കാണുന്നവര്‍ അതു മാത്രം ശ്രദ്ധിക്കും. അതേപ്പറ്റി വേവലാതിപ്പെട്ടുകൊണ്ടേയിരിക്കും. അതുപോലെ സൌന്ദര്യം മാത്രം നമുക്കു കാണാറാവുമ്പോള്‍ ആയത്‌ ദൈവീകതയുമായി അടുത്ത ഒന്നാണ്‌.. അങ്ങിനെ നാം മഹാത്മാക്കളിലേക്ക്‌ ആകൃഷ്ടരാവുന്നു. നമ്മിലെ തന്നെ ദൈവീകതയെ തിരിച്ചറിയുന്നു എന്നര്‍ത്ഥം. എന്നാല്‍ എല്ലും മാംസവും തൊലികൊണ്ടു മൂടിയ ഒരു മനുഷ്യരൂപം തന്നില്‍ നിന്നു ഉയരത്തില്‍ വര്‍ത്തിക്കുന്നുവെന്നും വിഭിന്നമാണെന്നതും തനിക്കു മനസ്സിലാവാത്ത ഭാഷ പറയുന്നു എന്നതും, ആള്‍ ദൈവത്തെ മനസ്സിലാക്കാന്‍ പലര്‍ക്കും തടസ്സമാകുന്നു. എത്ര നോബ്‌ തിരിച്ചാലും കേടുവന്നതോ ബാറ്ററിയില്ലാത്തതോ ആയ റേഡിയോവില്‍ പാട്ടു കേള്‍ക്കാത്തത്‌ റേഡിയോ നിലയത്തിന്റെ കുഴപ്പമല്ലല്ലോ. മഹാത്മാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴെങ്കിലും പാളിച്ചയുണ്ടായി എന്നതുകൊണ്ട്‌ അവര്‍ അതുവരെ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല എന്നര്‍ത്ഥവുമില്ല.  അതിനാണല്ലോ വിവേചന ബുദ്ധിയും വിവേകവും നമുക്കുള്ളത്‌.

'ആളുക' എന്നതിന്‌ ജ്വലിക്കുക എന്നൊരര്‍ത്ഥവുമുണ്ട്‌. പ്രപഞ്ചത്തിന്റെ തേജസ്സ്‌ ആരിലാണോ (എന്തിലാണോ) ജ്വലിച്ചു നില്‍ക്കുന്നതായി കാണപ്പെടുന്നത്‌, അവരത്രേ ദൈവതേജസ്സുള്ളവര്‍ - ആള്‍ദൈവങ്ങള്‍ . എല്ലാ സമുദായസമ്പ്രദായങ്ങളിലും ഇത്തരം ദൈവീകതയേപറ്റി പരാമര്‍ശമുണ്ട്‌.പൊതുവേയൊരു ധാരണയുള്ളത്‌ ഇസ്ലാമീക രീതിയില്‍ ബഹുദൈവാരാധന നിന്ദ്യമാണെന്നാണ്‌. എന്നാല്‍ അവിടെയും ദൈവീകത മനുഷ്യനിലൂടെ പ്രകടമാകുന്നതിനെപ്പറ്റി 'വഹ്‌ദതുല്‍വുജൂദ്‌"' പോലുള്ള ദര്‍ശനങ്ങളില്‍ കാണാം. യേശുവും പറഞ്ഞിട്ടുണ്ട്‌ "ഞാന്‍ മുന്തിരി വള്ളിയും നിങ്ങള്‍ അതിന്റെ ശാഖകളും ആണെന്ന് (യോഹന്നാന്‍ 15:5)" എല്ലാവരിലും ഉള്ള ഈശ്വരസത്ത ചിലരില്‍ ആളുന്നു അല്ലെങ്കില്‍ ജ്വലിച്ചു കാണപ്പെടുന്നു, അത്ര തന്നെ. സൂഫി യോഗികള്‍ പലരും (ഉദാഹരണത്തിന്‌ മണ്‍സൂര്‍ ) തങ്ങള്‍ സ്വയം ദൈവമാണെന്നു പറഞ്ഞിട്ടുള്ളതും ഈ അര്‍ത്ഥത്തിലാണ്‌.. പ്രപഞ്ച തേജസ്സ്‌ മനുഷ്യനിലൂടെ പ്രകടമാവുന്നതിനെപ്പറ്റി സായിബാബ പറയുന്നത്‌ "കല്ലിനെ ദൈവമാക്കാം എന്നാല്‍ ദൈവത്തെ കല്ലാക്കരുത്‌ എന്നാണ്‌"-. മനുഷ്യന്‍ ദൈവമാണ്‌ എന്നാല്‍ ദൈവം മനുഷ്യന്‍ മാത്രമല്ല. പ്രപഞ്ചത്തിലെ എല്ലാമെല്ലാമാണ്‌..

ഇനി ആദ്ധ്യാത്മീയ വിഷയങ്ങള്‍ സംസാരിക്കുകയും മനുഷ്യരെ പറ്റിക്കുകയും ചെയ്യുന്ന ചെറിയൊരു വിഭാഗം ആള്‍ക്കാരുണ്ടെന്നുള്ളതാണ്‌... ഏതു രംഗത്താണ്‌ അത്തരക്കാര്‍ ഇല്ലാത്തത്‌? വ്യാജ ഡോക്ടര്‍മാര്‍ക്കും മറ്റു പ്രഫഷനില്‍ ഉള്ള വ്യാജന്മാര്‍ക്കും പഞ്ഞമുണ്ടോ? അത്തരം ആള്‍ക്കാര്‍ ഉണ്ടെന്നു കരുതി ഒരു വിഭാഗത്തിലുള്ള എല്ലാവരും പറ്റിക്കാന്‍ നടക്കുന്നവരാണ്‌ എന്നുകരുതരുത്‌.. കള്ളസ്വാമി എന്നൊരു പ്രയോഗം കണ്ടിട്ടുണ്ട്‌. കള്ളനെ സ്വാമിയെന്നു പറഞ്ഞു കൊണ്ടു നടന്നെങ്കില്‍ നാണക്കേട്‌ കള്ളനോ അതു പറഞ്ഞു കൊണ്ടു നടന്നവനോ? നല്ല സ്വാമിമാരൊന്നും കള്ളനായ ചരിത്രമില്ല. എന്നാല്‍ കള്ളന്മാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും സ്വാമിയാവാന്‍ തടസ്സമൊന്നുമില്ല. വാല്മീകിയുടെ ചരിതം  എല്ലാവര്‍ക്കും  അറിയാമല്ലോ. 

ഇപ്പോള്‍ ബഹുജനങ്ങള്‍ പലരും മറ്റുള്ളവരെ നന്നാക്കാനുള്ള തിരക്കിലാണ്‌.. 'നിസ്സ്വാര്‍ത്ഥമതി'കള്‍ എന്നാണ്‌ അവരറിയപ്പെടുന്നത്‌. മറ്റുള്ളവര്‍ നന്നാവണം, അല്ലെങ്കില്‍ 'ഞാന്‍ അവരെ നന്നാക്കും' എന്നാണവരുടെ മുദ്രാവാക്യം. 'ഞാന്‍ നിസ്വാര്‍ത്ഥനായതു കൊണ്ട്‌' സ്വയം നന്നായി 'നശിക്കാന്‍' അവര്‍ തയ്യാറല്ല തന്നെ.

ഗുരുക്കന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ ചിലകാര്യങ്ങള്‍ മനസ്സില്‍ കരുതുന്നത്‌ നന്നായിരിക്കും. ഏറ്റവും 'വലിയ സ്വാര്‍ത്ഥനെ'യാണ്‌ ഗുരുവായി തിരഞ്ഞെടുക്കേണ്ടത്‌.. തെറ്റിധരിക്കണ്ട. സ്വാര്‍ത്ഥത നല്ലൊരു ഗുണം തന്നെയാണ്‌.. അവനവന്‍ നന്നാവുക എന്നാല്‍ ഉത്തമനാവുക എന്നാണര്‍ത്ഥം അതായത്‌ ആകാവുന്നതില്‍ ഏറ്റവും നല്ലവനാവുക, ഉന്നതനാവുക. അക്കാര്യത്തില്‍ ഒരു വൈരാഗ്യബുദ്ധിതന്നെ നല്ലതാണ്‌. ഭഗവദ്‌ ഗീതയിലെ "ഉദ്ധരേത്‌ ആത്മനാത്മാനം" ന: ആത്മാനം" അവസാധയേത്‌, ആത്മനൈവ ഹി ബന്ധു:, ആത്മൈവ രിപുരാത്മന:" എന്ന തത്വവും ഇതിനോടു ചേര്‍ത്തു വായിക്കുമല്ലോ. തന്നെ താന്‍ തന്നെയാണ്‌ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതെന്നും ഒരുവിധത്തിലും സ്വന്തം അപചയത്തിനു വഴി തെളിക്കരുതെന്നുമാണിതിന്റെ അര്‍ത്ഥം. മനുഷ്യന്‌ ദൈവീകതയിലേയ്ക്കു കടക്കാന്‍ ഉള്ള ഒരുപായവും വഴിയും ഇതത്രേ.

ഗുരുക്കന്മാരില്‍ ചിലരെങ്കിലും സ്വയം പൂജാവിഗ്രഹങ്ങാളാക്കാന്‍ ഭക്തന്മാരെ അനുവദിയ്ക്കാറില്ല. ചിന്മയാനന്ദ സ്വാമികളോട്‌ ഒരു ഗൃഹസ്ഥന്‍ അതിനുള്ള അനുവാദം ചോദിച്ചതിന്‌ ഈ ലേഖകന്‍ സാക്ഷിയാണ്‌. "അങ്ങയുടെ വേദാന്ത പ്രഭാഷണങ്ങളും ചിന്തകളും എല്ലാം എനിയ്ക്കും കുടുംബത്തിനും വളരെ 'ഇന്‍സ്പിരേഷണല്‍ ' ആണ്‌. മറ്റു ദേവതകള്‍ക്കൊന്നുമില്ലാത്ത സ്ഥാനം ഞങ്ങളുടെ മനസ്സില്‍ അങ്ങേയ്ക്കുണ്ട്‌.. ഞങ്ങളുടെ വീട്ടില്‍ നിത്യവും അങ്ങയുടെ പടം വെച്ചു പൂജിക്കാന്‍ അനുവദിയ്ക്കുമോ?" എന്ന്. സ്വാമിജി മറുപടിയായി പറഞ്ഞു. "ഒരു ഗുരുവിന്‌ താന്‍ മജ്ജയും മാംസവും ആയിരിക്കുമ്പോള്‍ , അതായത്‌ ജീവിച്ചിരിക്കുമ്പോള്‍ തെറ്റുകള്‍ പറ്റാം പക്ഷേ വ്യാസപീഠത്തില്‍ ഇരുന്ന് ഞാന്‍ പറഞ്ഞകാര്യങ്ങള്‍ നിത്യ സത്യങ്ങളാണ്‌. അതാണ്‌ നിങ്ങള്‍ മനസ്സിലാക്കി അനുവര്‍ത്തിക്കേണ്ടത്‌.. വെറുതേ ഗുരുവിനെ അനുകരിക്കുന്നത്‌ കൊണ്ടോ പൂജിക്കുന്നത്‌ കൊണ്ടോ ആര്‍ക്കും പ്രയോജനമൊന്നുമില്ല. ഇനി അത്ര നിര്‍ബ്ബന്ധമാണെങ്കില്‍ എന്റെ ഗുരുവായ തപോവനാനന്ദസ്വാമിയുടെ പടം വെച്ചു പൂജിച്ചുകൊള്ളുക. നിത്യസത്യത്തിന്റെ കെടാത്ത വിളക്കായി എന്റെ ഗുരുവരന്‍ എന്നും ഉണ്ടല്ലോ?" ഇവിടെയാണ്‌ ദൈവീകത ആളുന്നത്‌. ആള്‌ ദൈവമായി മറ്റുള്ളവര്‍ക്ക്‌ അനുഭവവേദ്യമാവുന്നത്‌..

ഒരു ചോദ്യം എല്ലായ്പ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കണം. താന്‍ മറ്റുള്ളവരുടെ എന്തെങ്കിലും അനാവശ്യമായോ അവകാശമില്ലാതെയോ കൈവശമാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. തനിക്കുള്ളപങ്കിനേക്കാള്‍ കൂടുതല്‍ വസൂലാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. സാധാരണ സ്വാര്‍ത്ഥതയില്‍ നാം എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുക- ചെറിയൊരു ഭാഗം മാത്രമായി സ്വന്തമാകുന്നതല്ല ശരിയായ 'സ്വാര്‍ത്ഥത', ഈ വിശ്വം മുഴുവനും സ്വന്തമാക്കുക. ഇതില്‍ വസ്തുവകകള്‍ മാത്രമല്ല, സമയവും പെടുന്നു. "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ്‌ വരേണം" എന്നു നാരായണഗുരു പറയുമ്പോള്‍ നമ്മോട്‌ സുഖം തേടി പോകേണ്ട എന്നല്ല പറയുന്നത്‌.. അപരന്റെ കാര്യത്തില്‍ ഒരു കരുതലും ശ്രദ്ധയും എപ്പോഴും വേണം എന്നാണ്‌.. അവനുള്ളതുകൂടി തനിക്കാക്കുക എന്നല്ല, അവനേക്കൂടി തന്റേതാക്കുക എന്നാണ്‌. എന്നാല്‍ ഈ 'അപരന്‍' ആരാണ്‌ എന്നതാണ്‌ പ്രശ്നം. തന്നില്‍ നിന്നും വേറിട്ട ഒന്നാണോ അവന്‍? 'ഞാനാര്‌' എന്ന ചിന്താ പദത്തിലേക്കുള്ള കാല്‍ വെയ്പ്പ്‌ സത്വ സ്വാര്‍ത്ഥത്തിന്റെ ആദ്യപടിയാണ്‌.. ആയതറിഞ്ഞ്‌ അറിവുറച്ചയാളാണ്‌ 'ഗുരു'. അതായത്‌ 'ലഘു'വായ സ്വാര്‍ത്ഥത്തിനടിമപ്പെടാത്തയാള്‍ . ഇത്തരത്തിലൊരു 'സമ്പൂര്‍ണ്ണസ്വാര്‍ത്ഥത' ലക്ഷ്യമാക്കിയാല്‍ 'സമ്പൂര്‍ണ്ണസാക്ഷരരായ' നമുക്കും 'ആള്‍ദൈവങ്ങള്‍ ' തന്നെ ആവാം. മറ്റുള്ള ആള്‍ദൈവങ്ങളെപ്പറ്റി പേടിക്കാതെയുമിരിക്കാം. അവരില്‍ നമുക്കു ഗുരുക്കന്മാരെ ദര്‍ശിക്കാം. നമുക്കു ചുറ്റും അങ്ങിനെയുള്ള ഗുരുസ്ഥാനീയര്‍ കുറച്ചുപേരെങ്കിലും ഉണ്ട്‌. മറിച്ച്‌ നാം 'അല്‍പസ്വാര്‍ത്ഥികള്‍ 'ആയി മാറിയാല്‍ നമുക്ക്‌ 'ആളസുരന്മാരും' ആവാം.

ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തശ്ശന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്തവണ്ണം പറയുന്നു "ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ; തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമ". അപ്പോള്‍ നാരായണഗുരു പറഞ്ഞ ഈ 'അപരന്‍', 'ഞാന്‍' തന്നെ എന്ന് ഉള്‍ക്കാഴ്ച്ചയുണ്ടായാല്‍ എല്ലാറ്റിനും പരിഹാരമായി. സ്വന്തം അവയവങ്ങളെ നാം കുരുത്തക്കേടിനു ശിക്ഷിക്കാറുണ്ടോ? നാവറിയാതെ കടിച്ച പല്ലിനേയോ മരം വെട്ടുമ്പോള്‍ അശ്രദ്ധയാല്‍ സ്വന്തം കാലുമുറിഞ്ഞതിനു കയ്യിനേയോ നാം ശിക്ഷിക്കാറുണ്ടോ? പക്ഷേ മുറിവില്‍ മരുന്നു വെയ്ക്കാം. വേണ്ടിവന്നാല്‍ ശസ്ത്രക്രിയകളും ആവാം.

'ആളസുരന്‍'മാരാണ്‌ ഇവിടെ എണ്ണത്തിലധികം എന്നതുകൊണ്ട്‌ ജനാധിപത്യപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് അപേക്ഷ. എന്നെ ഒരു ജനാധിപത്യ വിരോധിയായി കണക്കാക്കിയാലും  കുഴപ്പമില്ല.