Wednesday, January 24, 2024

നാരായണീയത്തിൽ കാണുന്നു ഞാൻ രാമ ലല്ലാ വിഗ്രഹത്തെ

നാരായണീയത്തിൽ കാണുന്നു ഞാൻ രാമ ലല്ലാ വിഗ്രഹത്തെ

ഡോ. സുകുമാർ കാനഡ

 

കാണുന്നൂ ഞാൻ കൃഷ്ണശിലയിൽ

അഭൌമസുന്ദരം അപ്രമേയനാം

ആത്മാരാമ പ്രോജ്വല പ്രഭാപൂരം!

സുവർണ്ണാഭ തിങ്ങിത്തിളങ്ങും

തേജ:പുഞ്ഛം കമനീയമാം

ദിവ്യബാലകരൂപം മനോമോഹനം

 

"അനിദം ചൈതന്യ"1 മിതറിയുന്നു

ഞാൻ ആചാര്യ വാക്യത്തിലൂടെ,

എങ്കിലും ചക്ഷുരുന്മീലനം ചെയ്തതാം

മുഖകമലം ദർശിക്കുമ്പോൾ

ചൈതന്യ സഫുരണമെന്നിലുമേതിലും

നിറഞ്ഞനുഭവിക്കുന്നൂ ഞാൻ

സ്വയം ചൈതന്യമായിത്തന്നെ.

 

കായാമ്പൂക്കളെ, മഴമേഘങ്ങളെ,

വെല്ലുന്ന സൌന്ദര്യപൂരം നീയേ!.

ശങ്കയന്യേ ലക്ഷ്മീദേവിയെന്നും

മുദാ രമിക്കുന്നു നിന്റെ ഗേഹേ.

കുതിരുന്നൂ അമൃതധാരയിൽ

ധ്യാനനിമഗ്നം ഭക്തഹൃദയമാകേ.

സുകൃതിജനക്കൺകൾക്കു ഭഗവൻ,

പൂർണ്ണപുണ്യാവതാരം, നീയേ!.

രൂപരഹിതം, നിതാന്തം, സമസ്തം

പരബ്രഹ്മതത്വസ്വരൂപം, നീയേ! 2

  

ധ്യാനിക്കുന്നൂ ഞാനെന്നുള്ളിലെന്നും

പൊൽക്കിരീടം ചൂടിസൂര്യതേജസ്സു  

തോൽക്കും തിളക്കമോടെ

നിറവാർന്ന ഭഗവദ് സ്വരൂപത്തെ.

ഗോപിക്കുറിയണിഞ്ഞ നെറ്റിയോടെ,

കരുണാർദ്ര കടാക്ഷമോടെ,

പുഞ്ചിരിപ്രഭ തൂകും മുഖത്തോടെ,

സുന്ദരതരമാം നാസികയോടെ,

സുവർണ്ണമകരകുണ്ഡലങ്ങൾ

തിളക്കമേറ്റും കവിൾത്തടങ്ങളോടെ,

കൌസ്തുഭരത്നം തിളങ്ങും കഴുത്തോടെ,

വനമാലകൾമുത്തുകളിവ ചാർത്തിയ 

മാറിടത്തിൽ ശ്രീവൽസമഴകിൽ

വിളങ്ങുന്ന മൂർത്തിയെ. 3

 

കേയൂരംഅംഗദംകങ്കണമിത്യാദികൾ,

തോൾവളയുംകൈവളകളുമായ് 

കമനീയമായണിഞ്ഞുംഅംഗുലികളിൽ

രത്നമോതിരങ്ങൾ ധരിച്ചും

കൈകൾ നാലിലുമോരോന്നിലും

ശംഖചക്രഗദാപങ്കജങ്ങൾ പിടിച്ചും

സ്വർണ്ണാരഞ്ഞാണ,മരയിൽക്കെട്ടിയും

മഞ്ഞപ്പട്ട് ഞൊറിഞ്ഞുടുത്തും

ചെന്താമരപ്പൂവിന്നഴകു തോൽക്കും

പാദകമലങ്ങളുമായ്പ്രോജജ്വലം

അനിർവചനീയമാ തത്വസ്വരൂപമൂർത്തി 4

 

മഹതാം വസ്തുക്കളിലേറ്റം മഹത്തരം

മൂന്നുലോകത്തിലും ഏറ്റവും മനോമോഹനം,
മാധുര്യമുള്ളവകളിൽ വച്ചു മധുരതരം

സുന്ദരവസ്തുക്കളിലേറ്റമതിസുന്ദരം

അത്യത്ഭുതങ്ങളിൽ വച്ചേറ്റവും അത്യത്ഭുതം

ഹാ! വിശ്വം നിറഞ്ഞു നിതരാം വിളങ്ങും

ഭഗവദ്സ്വരൂപമൂർത്തിയിൽ,

ദിവ്യതയിലാകൃഷ്ടവശ്യരാവാത്ത-

വരായിട്ടാരുണ്ടാവും വിഭോ ! 5

 

യോഗീന്ദ്രൻമാർക്കേറ്റമാനന്ദരസമേകുന്നൂ

ഭഗവദംഗങ്ങളിൽ വച്ചങ്ങേ തൃക്കാലടിദ്വയം

അവർക്കാ പാദങ്ങൾതന്നെ നിത്യധ്യാനസ്വരൂപം.  

സംസാരത്തിൽനിന്നു മുക്തരായ്  സായൂജ്യമാർന്ന

ഭാഗ്യശാലികൾക്കവ തന്നെ സ്വന്തം ഗൃഹം.  

ഭക്തർക്കായ് അഭീഷ്ടങ്ങൾ അളവില്ലാതെ പൊഴിക്കും

കൽപ്പവൃക്ഷത്തളിരുകളാണാ ചരണകമലങ്ങൾ. 6

 

കാണുന്നൂ ഞാൻ കൃഷ്ണശിലയിൽ

അഭൌമസുന്ദരം അപ്രമേയനാം

ആത്മാരാമ പ്രോജ്വല പ്രഭാപൂരം!

സുവർണ്ണാഭ തിങ്ങിത്തിളങ്ങും

തേജ:പുഞ്ഛം കമനീയമാം

ദിവ്യബാലകരൂപം മനോമോഹനം

 

-------------------------------------------------

1       ‘ഇത്’ എന്ന് പറയാവുന്ന വസ്തുവല്ല ചൈതന്യം - ആദി ശങ്കരാചാര്യർ

2      നാരായണീയം 1.6. തത്തേ പ്രത്യഗ്രധാരാ....

3      നാരായണീയം 2.1. സൂര്യസ്പർദ്ധികിരീട..

4     നാരായണീയം 2.2. കേയൂരാംഗദകങ്കണ...

5      നാരായണീയം 2.3. യദ് ത്രൈലോക്യമഹീയസോ

6      നാരായണീയം 100.10.  യോഗീന്ദ്രാണാം....

Friday, January 19, 2024

Bharath’s Chief Servant’s Report to Ram Lalla - Just as Bharatha’s Report to Sri Rama in Ramayana

 Bharath’s Chief Servant’s Report to Ram Lalla

Just as Bharatha’s Report to Sri Rama in Ramayana

Dr. Sukumar Canada





"I am returning the kingdom entrusted to me during your absence, a duty I embraced with utmost devotion. My life has found purpose in serving you, and my aspirations have been fulfilled. The treasury now overflows with wealth, having multiplied tenfold from its initial state. The military strength has also surged, with a tenfold increase in elephants, horses, chariots, and soldiers. Under your benevolent grace, I have faithfully managed the affairs of the kingdom thus far. Now, you must resume your rightful reign and safeguard us; there is no alternative for us." (Bharatha's 14-year report to Sri Rama – Yudhakandam) 

Bharatha articulates his unwavering loyalty and diligent stewardship of the nation in Sri Rama's stead. He asserts that his life has mirrored that of a devoted ascetic, emphasizing the fulfillment of his duty to the best of his abilities. The treasury has prospered, increasing tenfold, and the military strength has expanded significantly. Therefore, Bharatha implores Sri Rama to reclaim the throne of Ayodhya. Sri Rama, in compliance, ascends the throne. 

Reflecting on this episode from the Ramayana as we celebrate the Pranaprathishta Mahotsav of Ram Lalla in Ayodhya, it draws parallels with the leadership of Prime Minister Modiji. In ten years, just as Bharatha nurtured the kingdom, Modi has steered the country to prosperity. How would the chief servant of the nation submit a report to Ram Lalla? It might read: 

"Lord, as per your instructions a decade ago, I have earnestly endeavored to govern your kingdom. Over the past ten years, we have achieved financial and strategic advancements, yet we recognize the need to further elevate your glory through the well-being of all citizens.

"O Sri Rama, recalling Bharatha's comprehensive report in the Ramayana upon your triumphant return from Lanka to Ayodhya, we acknowledge our human limitations. Still, please receive my report and guide us forward. Our tireless efforts to elevate your kingdom’s financial position from the tenth to a potential third globally in a decade, our steadfast international relations strategy, protection of borders and citizens through diplomatic and military measures, contribution as the world's medical store with affordable health solutions, compassionate distribution of vaccines globally, irrespective of financial status, unmasking developed countries' hypocrisy, promotion of Vedic wisdom globally, internationalizing yoga for universal well-being, successful hosting of large-scale events like G20, poverty eradication, advancements in education, hygiene, construction of millions of homes and extensive road networks – all bear testimony to your compassion. May we humbly submit these activities at your lotus feet for your kind glance. 

"In Bhagavatam, King Prithu imparted messages of hope, joy, and wisdom to his subjects. I follow in his footsteps, conveying my observations and aspirations to the people, in a monthly message, guided by your divine will. If the Janata-Janardans want our service, we willingly embrace the opportunity to glorify you through them. May our minds and bodies be dedicated to your service through the Janata Janardans.

"In the Bhagavad Gita, you taught the power of Saha Yajna – teamwork. The 'Samgachatvam' Shanti Mantra teaches that prosperity arises through unity. May we possess the ability, courage, and wisdom to pursue your work. Though my report may not match the succinctness of Bharatha's, please accept it, and direct us on the way forward.

“sangacchadhvam sam vadadhvam

sam vo manamsi janatam

deva bhagam yatha purve

sanjanana upasate”

May we unite! May our minds synchronize, leading us to prosperity. Let us share the outcomes of our joint endeavors justly, as the Gods do. Recognizing that serving the people is tantamount to serving you, as Janatha and Janardan are one. Ram Lalla, we do not seek prosperity solely for our country, but we pray that the whole world be prosperous under your guidance. 

Loka Samastha Sukhino Bhavanthu – May the entire world be happy and prosperous."

 

ശ്രീരാമലല്ലയ്ക്കു മുന്നിൽ മുഖ്യജനസേവകന്റെ റിപ്പോർട്ട്

 ശ്രീരാമലല്ലയ്ക്കു മുന്നിൽ മുഖ്യജനസേവകന്റെ റിപ്പോർട്ട് 

ഡോ. സുകുമാർ കാനഡ 



“വന്നു മനോരഥമെല്ലാം സഫലമായ്

വന്നിതു മല്‍ക്കര്‍മ്മസാഫല്യവും പ്രഭോ!

പണ്ടേതിലിന്നു പതിന്മടങ്ങായുട-

നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ

ആനയും തേരും കുതിരയും പാര്‍ത്തുകാ-

ണൂനമില്ലതെ പതിന്മടങ്ങുണ്ടല്ലോ”  

(അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡം)

സന്ദര്‍ഭം പതിന്നാലു വർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തുന്ന ശ്രീരാമന് ഭരതന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതാണ്.  "എന്നെ പതിന്നാലുകൊല്ലം മുന്‍പ് ഏല്‍പ്പിച്ചു പോയ രാജ്യം ഞാന്‍ അങ്ങേയ്ക്കു വേണ്ടി ഭരിച്ചു സംരക്ഷിച്ചു. ഞാനിവിടെ നന്ദിഗ്രാമത്തില്‍ കുടിലില്‍ ബ്രഹ്മചാരിയായി കഴിയുന്നു എന്നു കരുതി രാജ്യഭരണത്തില്‍ ഒട്ടും വീഴ്ച വരുത്തിയിട്ടില്ല. നോക്കൂ സമ്പത്തെല്ലാം ഒരു പത്തിരട്ടിയെങ്കിലും ആയിട്ടുണ്ട്. നമ്മുടെ സേനാബലവും പതിന്മടങ്ങു വര്‍ദ്ധിച്ചിട്ടുണ്ട്" സാമ്പത്തീകവും സുരക്ഷാപരവുമായ എല്ലാ കാര്യങ്ങളും നന്നായി നടക്കുന്നു, അങ്ങു ധൈര്യമായി പട്ടാഭിഷേകത്തിന് തയ്യാറായിക്കൊള്‍ക എന്നര്‍ത്ഥം! ഭരതന്‍ ജീവിച്ചത് ഒരു താപസനേപ്പോലെയാണ് എന്നു കരുതി സദാ രാമനാമം ജപിച്ച് ഒരിടത്തി രിക്കുകയല്ല അദ്ദേഹം ചെയ്തത്. അതീവകര്‍മ്മകുശലത ആവശ്യപ്പെടുന്ന ഭരണം കയ്യാളി രാജ്യത്തെ പൂര്‍വ്വാധികം സുരക്ഷിതവും സമ്പല്‍സമൃദ്ധമാക്കി തീര്‍ത്തു ആ കര്‍മ്മയോഗി.

ഇപ്പോൾ രാമായണത്തിലെ ഈ സന്ദർഭം ഓർമ്മിക്കാൻ കാരണം ജനുവരി 22 നു നടക്കുന്ന ശ്രീരാമ ലല്ലയുടെ പ്രാണപ്രതിഷ്ഠയാണ്. എന്തായിരിക്കും രാജ്യത്തിന്റെ പ്രധാന സേവകന് രാമലല്ലയുടെ മുന്നിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട്? 

“സാമ്പത്തീകം, സുരക്ഷ എന്നുവേണ്ട എല്ലാക്കാര്യങ്ങളിലും പത്തുകൊല്ലം മുൻപ് ‘ജനതാ ജനാർദ്ദനൻമാർ’ ഒത്തുചേർന്ന് എന്നെയേൽപ്പിച്ച കാര്യങ്ങൾ ഞാൻ ആവുന്നത്ര ഭംഗിയായി ചെയ്തു” എന്ന് നെഞ്ചത്ത് കൈവച്ച് പറയാൻ സാധിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ ചിത്രം ഭരതന്റെ കഥയുമായി ചേർത്ത് വായിക്കുന്നത് രസകരമായിരിക്കും. 

“പ്രഭോ ശ്രീരാമചന്ദ്രാ, പണ്ട് ഭരതൻ അങ്ങേക്ക് രാജ്യം തിരികേ തന്ന് അങ്ങയുടെ പട്ടാഭിഷേകം നടക്കും മുൻപ് ഒരു റിപ്പോർട്ട് തന്നിരുന്നുവല്ലോ. അതുപോലെയൊന്നും ചെയ്യാൻ ഞങ്ങൾ മനുഷ്യർക്കാവില്ല. എങ്കിലും അവിടുന്ന് എന്റെയീ സമർപ്പണം കൈക്കൊള്ളേണമേ.  സുരക്ഷാകാര്യങ്ങളിലും വിദേശനയങ്ങളിലും വിട്ടുവീഴ്ച്ചയില്ലാത്ത കാഴ്ചപ്പാടും പ്രവർത്തനവും, സാമ്പത്തിക കാര്യങ്ങളിൽ പത്താം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്കുള്ള പടിപടിയായ കുതിപ്പും, ലോകത്തിന്റെ ഔഷധശാലയെന്ന സ്ഥാനത്ത് ഭാരതത്തെ നിലനിർത്തിയ ആധിപത്യവും, ലോകം മുഴുവനും ഒരു കിളിക്കൂട് എന്ന  ആർഷവാക്യം പ്രാവർത്തികമാക്കുംവിധം ലോകമെമ്പാടും വാക്സീൻ കൊടുത്തു കോവിഡ് വിഷൂചികയെ ഓടിക്കാൻ സാധിച്ചതും,  ഇക്കാര്യത്തിൽ വികസിതരാജ്യങ്ങളുടെ പൊള്ളയായ പോളിസിയുടെ പൂച്ചു പുറത്തു കാണിച്ചുകൊടുത്തതും, ഏതൊരു വലിയ അന്താരാഷ്ട്ര സമ്മേളനവും ഭംഗിയായി നടത്തിക്കാൻ കഴിയുമെന്ന് കാണിച്ചു കൊടുത്ത ജി 20 സമ്മേളനവും, ആയുധനിർമ്മാണവും വിൽപ്പനയും അടക്കം ലോകത്തിന്റെ പ്രത്യേക ശ്രദ്ധനേടിയ രാജ്യസുരക്ഷാ പോളിസിയും, എല്ലാം രാമലല്ലയ്ക്കു മുന്നിൽ സമർപ്പിക്കുന്നു. വിദ്യാഭ്യാസം, ഭവനനിർമ്മാണം, റോഡ് നിർമ്മാണം,  ശുദ്ധീകരണപരിപാടികൾ, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി എല്ലാ തുറയിലും നല്ല രീതിയിൽ സേവനം തുടങ്ങി വയ്ക്കാൻ പത്തുവർഷം കൊണ്ട് കഴിഞ്ഞതും അവിടുത്തെ കൃപയാൽത്തന്നെ. എല്ലാ മാസവും പൃഥുമഹാരാജാവ് ചെയ്തിരുന്നതുപോലെ ജനത്തിനു നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും അങ്ങെനിക്ക് പ്രചോദനം തന്നു.  ഇനിയും ജനതയാവുന്ന ജനാർദ്ദനൻമാർ ആവശ്യപ്പെട്ടാൽ സേവനം ചെയ്യാൻ ഈ ശരീരവും മനസ്സും ഇതാ സമർപ്പിക്കുന്നു. തുടങ്ങിവച്ചകാര്യങ്ങൾ പൂർത്തിയാക്കാൻ ഞങ്ങളെ സഹായിക്കണേ! എല്ലാവരെയും ചേർത്ത് നിർത്തി, എല്ലാവരുമൊത്ത് കൂട്ടായ യജ്ഞത്തിലൂടെ മാത്രമേ ഉൽക്കർഷം ഉണ്ടാവൂ എന്ന് അവിടുന്നല്ലേ ഞങ്ങളെ പഠിപ്പിച്ചത്? ഭരതമഹാരാജാവ് പറഞ്ഞതുപോലെ മിതവും സാരവത്തുമായി നാലുവരികളിൽ ഈ റിപ്പോർട്ട് സമർപ്പിക്കാൻ  എനിക്കായില്ല ശ്രീരാമചന്ദ്രപ്രഭോ! ക്ഷമിച്ചാലും. എങ്കിലും ഞങ്ങൾ അങ്ങേക്ക് ഒരുറപ്പ് നൽകുന്നു. 

ജനത്തെ, അല്ലെങ്കിൽ ആ രൂപത്തിലുള്ള അവിടുത്തെ സേവിക്കാൻ കിട്ടുന്ന അവസരം തന്നെയാണ് പുണ്യം. ജനതയും ജനാർദ്ദനനും രണ്ടല്ല എന്നു ഞാനറിയുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.”

സംഗച്ഛത്വം സംവദദ്ധ്വം 

സംവോ മനാംസി ജാനതാം

ദേവാഭാഗം യഥാ പൂര്‍വ്വേ

സംജാനാനാ ഉപാസതേ

ഒന്നായ്‌ നടന്നിടാം, നമുക്ക് 

ഒന്നായ് നല്ലതു ചൊല്ലിടാം

ഒരേമനസ്സു, നാ,മൊന്നെ-

ന്നുള്ളില്‍ ചിന്തിച്ചുറച്ചിടാം

ദേവന്മാരര്‍ഹമാം ഭാഗം 

പങ്കിട്ടെടുക്കുന്ന പോലവേ  

നാമും യത്നഫലം തുല്യം 

തമ്മില്‍ വീതിച്ചെടുത്തിടാം.

സമാനോ മന്ത്ര: സമിതി: സമാനീ

സമാനം മന: സഹ ചിത്ത മേഷാം

സമാനം മന്ത്രമഭിമന്ത്രയേ വ:

സമാനേന ഹവിഷാ ജുഹോമി

നാം ചൊല്ലും മന്ത്രമെല്ലാമേ 

സമാനമാകട്ടെ നിത്യവും

ഒന്നിനൊന്നോണ,മഭിമന്ത്ര-

ഭരിതമെന്‍ ഹവിസ്സര്‍പ്പണം  

നമ്മിലെ പ്രാപ്തികള്‍ ഏവം 

സമ്യക്കായ് തീരട്ടെ സര്‍വദാ

ഒന്നായ് നീങ്ങട്ടെ മുന്നോട്ടെന്‍ 

ചിന്തയും മനസ്സും സദാ

സമാനീ വാ ആകൂതി:

സമാനാ ഹൃദയാനി വ:

സമാനമസ്തു  വോ മനോ

യഥാ വ: സുസഹാസതി

ഒന്നിച്ചുനില്‍ക്കാം നന്മയ്ക്കായ് 

പ്രത്യാശാപൂര്‍വ്വമെപ്പൊഴും

ഒന്നിനൊന്നായ,ഭിവൃദ്ധി 

നേര്‍ന്നും ചേര്‍ന്നും പരസ്പരം   

ഒന്നായ് തീരട്ടെ സങ്കല്‍പ്പം 

ഹൃദയങ്ങള്‍ മനസ്സും സദാ

ഒന്നായുണരട്ടെ,യുള്‍ക്കാമ്പും 

ഐക്യമത്യാഭിവാഞ്ഛയില്‍




Monday, October 9, 2023

ക്ഷേത്രത്തിൽ വിഗ്രഹപൂജയ്ക്കുള്ള അര്‍ഹത

 ക്ഷേത്രത്തിൽ വിഗ്രഹപൂജയ്ക്കുള്ള അര്‍ഹത



(സനാതനം ബഹുസ്വരം എന്ന പുസ്തകത്തിൽ നിന്ന്)

സിനിമാനടനും പൊതുപ്രവർത്തകനുമായ ശ്രീ സുരേഷ് ഗോപി തന്റെ ആഗ്രഹം ഒരിക്കൽ തുറന്നു പറഞ്ഞു. അടുത്ത ജന്മത്തിലെങ്കിലും തന്റെ ഇഷ്ടദേവനായ അയ്യപ്പനെ തൊട്ടുപൂജിക്കാൻ ഇടയാക്കണേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന. അത്ര അക്ഷന്തവ്യമായ അപരാധ മാണോ ഇത്?

വിഗ്രഹപൂജയെപ്പറ്റി തീരെ അറിവോ ഭാവനയോ ഇല്ലാ ത്ത അനേകംപേര്‍ ശ്രീ സുരേഷ് ഗോപിയെ വിമര്‍ശി ക്കുകയും അഭിപ്രായം പറയുകയും ചെയ്തു. അതൊരു പൊതുചർച്ചയാവുകയും ചെയ്തു. വേദങ്ങളിലും ആചാര ങ്ങളിലും പുനര്‍ജന്മത്തിലും ഉള്ള ശ്രദ്ധ ഭാരതീയ സംസ്കാരത്തിലും സനാതനധര്‍മ്മത്തിലും വളരെയധികം പ്രധാന്യമുള്ള സംഗതികളാണ്. അങ്ങിനെ ആചാരംകൊണ്ടും വിശ്വാസംകൊണ്ടും സനാതന ധര്‍മ്മത്തിലെ ബഹുസ്വരതയുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ടുതന്നെയാണ് വിഗ്രഹപൂജയെ കാണേണ്ടത്. തികച്ചും വേദാന്തിയായ, ആ തലത്തില്‍ ആത്മീയതയെ സ്വാംശീകരിക്കുന്നവര്‍ക്കുമുതല്‍ മാടനെയും മറുതയെയും ‘വെച്ചാരാധിക്കുന്ന'വര്‍ക്കു വരെ മാത്ര മല്ല നാസ്തികര്‍ക്കും സാനാതന ധര്‍മ്മത്തില്‍ സ്ഥാന മുണ്ട് എന്ന് നാം മറക്കരുത്.

ശബരിമലയിലും ഗുരുവായൂരും മറ്റും ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍ക്കാണ് ഇപ്പോഴത്തെ ആചാരനിയമങ്ങള്‍ അനുസരിച്ച് മേല്‍ശാന്തിയാകാന്‍ യോഗ്യതയുണ്ടാവൂ. എന്നാൽ മറ്റ് പല ക്ഷേത്രങ്ങളിലും തന്ത്രവിദ്യ പഠിച്ചുവരുന്ന ഇതരകുലജാതർക്കും പൂജ ചെയ്യാനുള്ള അർഹത സമൂഹവും സംസ്കാരവും അംഗീകരിച്ചു കൊടു ത്തിട്ടുമുണ്ട്. ഇങ്ങിനെ പഠിക്കുവാനുള്ള ചോദനയും ആ സംസ്കാരം തുടർന്ന് കൊണ്ടുപോകാനുള്ള ത്രാണിയും ഉള്ളവർ മാത്രമാണല്ലോ ക്ഷേത്രപൂജ ഒരു തൊഴിലായി സ്വീകരിക്കുകയുള്ളു.

കര്‍മ്മസിദ്ധാന്തമനുസരിച്ച് ആര്‍ക്കുവേണമെങ്കിലും അങ്ങിനെയൊരു ബ്രാഹ്മണകുലത്തില്‍ ജനിക്കാനും ശബരിമലയിലും മറ്റും  പൂജിക്കാനുമാകും. പുല്‍ക്കൊടി മുതല്‍ ബ്രഹ്മാവ്‌ വരെ ആര്‍ക്കും പുനര്‍ജന്മങ്ങളിലൂടെ സാധിക്കാവുന്ന ഒരു കാര്യമാണിത്. എങ്കിലും ഇതൊന്നും ഇപ്പോഴത്തെ ശാസ്ത്രീയമെന്നു പറയപ്പെടുന്നരീതിയില്‍ തെളിയിക്കാന്‍ വിശ്വാസങ്ങളുടെ തലത്തില്‍ ആര്‍ക്കും ബാധ്യതയില്ല എന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഇതെല്ലാം ആചാരവിശ്വാസങ്ങളുടെ തലത്തില്‍ നിലകൊള്ളുന്ന കാര്യങ്ങളാണ്. ഏതൊരു സൃഷ്ടിയുടെയും ആരംഭം ഭാവനയില്‍ നിന്നാണ്. അതായത് സങ്കൽപ്പത്തില്‍നിന്ന്. സങ്കല്‍പ്പം തന്നെയാണ് ഒരാള്‍ കഴിക്കുന്ന അന്നത്തിലൂടെ രേതസ്സായും ഭ്രൂണ മായുമൊക്കെ പരിണമിച്ച് ഒരു പുതുജീവന്‍ ഉളവാകുന്നത്. അങ്ങനെയുള്ള ഒരു പുനർജന്മത്തിലൂടെ ഉൽകൃഷ്ടമായ ഒരു ജന്മം ലഭിക്കാനാണ് സുരേഷ്ഗോപി ആഗ്രഹിച്ചതും.

ബ്രാഹ്മണകുലത്തില്‍, ജന്മനാ ചിട്ടയായ ആചാരമര്യാദകളിലൂടെ ജനിക്കുന്ന ഒരു കുട്ടിക്ക് ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടിവരെയുള്ള ഷോഡശസംസ്കാരക ര്‍മ്മങ്ങളുടെ പിന്‍ബലം ഉണ്ടാവും. അതായത് ഗർഭ ത്തിൽ ഒരു ജീവൻ എത്തിപ്പെടുന്നതിനു മുൻപേ അതിനുള്ള സങ്കല്പം പിതാവിലും മാതാവിലും ഉറഞ്ഞു കൂട്ടുന്നത് പോലും സംസ്കാരത്തിന്റെ ഭാഗമാണ് എന്നർത്ഥം. അല്ലാതെ അബദ്ധത്തിൽ ഉണ്ടായിപ്പോ കുന്ന കുഞ്ഞുങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. തലമുറകളായി അങ്ങിനെയുള്ള ഒരു സംസ്കാര വിശേഷത്തിലൂടെ കടന്നുപോയവര്‍ തന്നെയാകണം അയ്യപ്പഭഗവാന്റെ വിഗ്രഹത്തെ പൂജിക്കാന്‍ എന്ന് ആ വിഗ്രഹം സ്ഥാപിച്ചപ്പോള്‍ സ്ഥിരീകരിച്ച ഒരു സങ്കൽപ്പത്തെ ഇല്ലാതാക്കണം എന്ന് ആര്‍ക്കാണ് നിര്‍ബ്ബന്ധം? സങ്കല്പങ്ങള്‍ ഇല്ലാതാക്കിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പിന്നെ എന്ത് മൂല്യമാണുള്ളത്? വെറുംകല്ലില്‍ ഈശ്വരചൈതന്യത്തെ കാണാനും അതറിഞ്ഞ് ലോകനന്മയ്ക്കായി ‘പ്രകര്‍ഷേണ’ സങ്കല്‍പ്പിക്കാനും കഴിഞ്ഞില്ലെങ്കില്‍ ക്ഷേത്രസങ്കല്‍പ്പംകൊണ്ട് ഒരു കാര്യവുമില്ല. ഇത്രമേല്‍ സങ്കീര്‍ണ്ണവും എന്നാല്‍ ഭാവനാസമ്പന്നവുമായ സങ്കല്പങ്ങളും ആചാരങ്ങളും ഇല്ലാതാക്കി യാല്‍ സമൂഹത്തില്‍ സമത്വം കൈവരും എന്ന് തോന്നുന്നുണ്ടോ?

തന്റെ സ്ഥാനമാനങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും സ്വാധീനിച്ച് ആചാരങ്ങളെ തട്ടിമറിച്ച് എങ്ങി നെയെങ്കിലും മേല്‍ശാന്തിയായി ശബരിമലയിലെ ഭഗവല്‍ വിഗ്രഹത്തില്‍ തൊട്ടുപൂജിക്കണം എന്നല്ല സുരേഷ്ഗോപി ആഗ്രഹിച്ചത്; മറിച്ച്, തനിക്ക് അങ്ങിനെയൊരു സദനുഭവം അര്‍ഹതപ്പെടുന്ന തരത്തില്‍ ഒരു ജന്മം സംജാതമാകണേ എന്ന് പ്രാര്‍ത്ഥിക്കുകയല്ലേ അദ്ദേഹം ചെയ്തത്? സനാതന ധര്‍മ്മപദ്ധതിയിലെ കര്‍മ്മസിദ്ധാന്തമനുസരിച്ച് അങ്ങിനെയൊരു ജന്മം സാധിക്കുന്നത് അടുത്ത ജന്മത്തില്‍ത്തന്നെയാകണം എന്നില്ല എന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. അതായത് അതിനുവേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാനും ഒരുവൻ തയ്യാറാകണം എന്നര്‍ത്ഥം.

യോഗവാസിഷ്ഠം പോലുള്ള വേദാന്തപരമായ കൃതികളിലും പുനര്‍ജന്മസാദ്ധ്യതകളെപ്പറ്റി പ്രതിപാദിക്കു ന്നുണ്ട്. അതില്‍ 'ജീവടസര്‍ഗ്ഗ'ത്തില്‍ പറയുന്നത് ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ അത് സാധിതമാകണമെങ്കില്‍ അവന്റെ ആന്തരചോദന അതിനോട് പൂര്‍ണ്ണമായി താദാത്മ്യത്തില്‍ ആയിരിക്കണം എന്നാണ്. ഒരുവന്റെ മുന്നിലുള്ള വസ്തുവിനോട് അത്തരം താദാത്മ്യം പ്രാപിച്ചവന്‍ ആ വസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നു. അതുപോലെ സാങ്കല്‍പ്പികമായ വസ്തുവുമായും പൂര്‍ണ്ണതാദാത്മ്യം പ്രാപിച്ചാല്‍ അതിനെയും നമുക്ക് പൂര്‍ണ്ണമായി അറിയാം. ഞാന്‍ ഗഗനചാരിയായ ഒരപ്സരസ്സാവട്ടെ’, ‘ഞാനൊരു പണ്ഡിതനാവട്ടെഎന്നൊക്കെ എകാഗ്രചിത്തത്തോടെ ധ്യാനിക്കുന്നതിന്റെ ഫലമായി ഒരുവന് അങ്ങിനെ ഒന്നോ അതിലധികമോ ജന്മം സിദ്ധമാണ്. പണ്ഡിതനായോ പാമരനായോ അയാള്‍ക്ക്‌ ജനിക്കാം.ധ്യാനത്തിനും അതിന്റെ എകാഗ്രതയ്ക്കുമനുസരണമായി അയാള്‍ക്ക്‌ മനുഷ്യജന്മമോ ദേവജന്മമോ എടുത്ത് അതതു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം.

അനേകം പുനര്‍ജന്മങ്ങളിലൂടെ ആര്‍ജ്ജിച്ച കര്‍മ്മ വിപാകം മൂലം അയ്യപ്പസ്വാമിയുടെ മേല്‍ശാന്തിയാ വാന്‍ അവസരം കിട്ടുന്നയാള്‍ പുറപ്പെടാശാന്തിയാണ്’. അദ്ദേഹത്തിന് അയ്യപ്പന്‍ തന്റെ പ്രിയപു ത്രനെന്നപോലെ സത്യമാണ്. പ്രത്യക്ഷമാണ്. സത്യമായ, പൊന്നു പതിനെട്ടാംപടിയില്‍ വാണരുളുന്ന, കണ്മുന്നില്‍ ദിവസവും കണികാണുന്ന പ്രത്യക്ഷദൈവതമാണ്. അതിരാവിലെ ശ്രീകോവില്‍ തുറക്കുന്നതുമുതല്‍ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച് ഹരിവരാസനം പാടി, പടിയിറങ്ങി മടങ്ങി പോകുന്നതുവരെയുള്ള സഗുണോപാസന മേല്‍ശാന്തിയ്ക്ക് കൈവല്യമാണ്. ഒരമ്മ മകന് നല്‍കുന്നതു പോലെയുള്ള സ്നേഹവാത്സല്യങ്ങള്‍ ഭഗവാന് നല്‍കി അയാള്‍ തന്റെ ജന്മത്തെ സഫലമാക്കുന്നു. അതയാളുടെ മുജ്ജന്മസുകൃതമാണ്! ആ പൂജകള്‍ കാണുന്നത് ഭക്തജനങ്ങള്‍ക്ക് ജന്മസുകൃതവുമാണ്. ഭക്തരിൽ എല്ലാവർക്കും പൂജിക്കണമെന്നു തോന്നുകയില്ല. അവർക്ക് ആ കാഴ്ച തന്നെ ധാരാളം. വിഗ്രഹാരാധനയിലെ ഭാവനാ സങ്കല്‍പ്പം അന്യമായവര്‍ക്കത് കൈവല്യത്തിനു പകരം വെറും വൈകല്യമായി തോന്നിയേക്കാം. അങ്ങിനെയുള്ളവര്‍ക്കായല്ല ക്ഷേത്രം തുറന്നു വയ്ക്കേണ്ട ത്.

നല്ലെണ്ണയൊഴിച്ച് തിരിവച്ച് ഒരു നിലവിളക്കു കത്തിച്ചു വച്ചാൽ ഓരോരുത്തരും അവരവരുടെ സംസ്കാരമനുസരിച്ച് ദീപം നോക്കി കൈതൊഴുകുകയോ  അതിൽ നിന്നും ബീഡി കത്തിക്കുകയോ ചെയ്യാം രണ്ടിലും തെറ്റില്ല. എന്നാൽ ബീഡി കത്തിക്കാൻ മാത്രമേ ദീപം ഉപയോഗിക്കാവൂ എന്ന് ആരും ആരെയും നിർബ്ബന്ധിക്കരുതെന്നു മാത്രം.  

അയ്യപ്പനെ പൂജിക്കാന്‍ അവസരം ലഭിക്കുന്ന മേല്‍ശാന്തി ദിവസവും കടന്നുപോകുന്ന ഭാവനാ ധന്യങ്ങളായ നിമിഷങ്ങള്‍ അറിയാന്‍ ഈ കവിതയിലൂടെ കടന്നുപോയാൽ ചിലപ്പോൾ സാധിച്ചേക്കും. എനിക്ക് പരിചയമുള്ള ഒരാള്‍ മേല്‍ശാന്തിയായി നിയമിക്കപ്പെട്ടു എന്നറിഞ്ഞതിന്റെ ചരിതാര്‍ത്ഥ്യമാണ് ഈ കവിത. 

-------------------------

അയ്യപ്പതൃപ്പാദപങ്കജപൂജ

 

അയ്യപ്പതൃപ്പാദ പങ്കജപൂജയില്‍

ആത്മാര്‍പ്പണം ചെയ്ത സാഫല്യം

ആര്‍ജ്ജിത പുണ്യസാഫല്യം

തിരുനടവീണു വണങ്ങി മണികൊട്ടുമ്പോള്‍

എപ്പോഴും എന്നുള്ളിലാനന്ദ നിര്‍വൃതി

 

ശ്രീകോവിലെത്തിയാലടിമുടി മന്ത്ര-

മുഖരിതം അയ്യപ്പ നാമജപം

നഭസ്സിലും മനസ്സിലും ശരണമന്ത്രങ്ങള്‍

ശ്രീകോവില്‍ നിറയും തിരുശംഖനാദം

 

തുയിലുണര്‍ന്നേറ്റൊരാ ചിന്മയരൂപം

എണ്ണയും വാകയും തേച്ചൊരുക്കി

പുണ്യാഹമോടെ പുരുഷസൂക്തവും ചൊല്ലി

രുദ്രജപത്തോടെ അഭിഷേകമാടി

തുളസിയും ചന്ദനവുമാവോളം ചാര്‍ത്തി

അയ്യപ്പദര്‍ശനമൊരുക്കി വച്ചാല്‍

ഭക്തഹൃദയങ്ങള്‍ പുളകച്ചാര്‍ത്തണിയും

ദര്‍ശനപുണ്യ പ്രഭാതപൂജ

മന്നില്‍ അയ്യനയ്യപ്പനല്ലോ പൊന്‍കണി

 

പട്ടുടയാടയാല്‍ അലങ്കാരമാടി,

നൈവേദ്യമുണ്ണവേ മനം മയങ്ങീ

ചിന്മുദ്രയേന്തിയ കലിയുഗവരദന്‍

മേല്‍ശാന്തിയിവനോ പ്രിയതനയന്‍

അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം

നെഞ്ചകത്തേറ്റുന്ന പ്രിയതാതന്‍

 

ആയിരമായിരം ഭക്തഹൃദയങ്ങള്‍

ദര്‍ശനസൌഭാഗ്യമാര്‍ന്നു

അത്താഴപ്പൂജയും കഴിഞ്ഞു

പാരില്‍ പുകള്‍ പെറ്റ ഹരിവരാസനം

പാടിയാ സോപാനപ്പടിയിറങ്ങി

മനസ്സിലെ പടിപൂജ നൂറ്റൊന്നാവൃതം

നോല്‍ക്കവേ നരജന്മസാഫല്യമായ്‌

 

കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോല്‍

നിര്‍വൃതിയടയുന്ന സേവകന്‍

അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം

നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍..

 

 

-അഞ്ജലി