യേശുദാസിന് വാന്‍കൂവർ സിംഫണി ഓർക്കെസ്റ്റ്രായിൽ സ്ഥിരാംഗത്വം
- മെയ് 10, 2008 (Mathrubhumi News)
യേശുദാസിന്റെ സംഗീതനിശയോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വാന്‍കൂവർ സിംഫണി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെഫ് അലക്സാണ്ടർ ഡോ. യേശുദാസിനെ സിംഫണി ഓർക്കെസ്റ്റ്രായില്‍ സ്ഥിരാംഗത്വം നല്കി ആദരിച്ചു. 1988 –ഇൽ വി എസ്സ് ഓ യ്ക്കു വേണ്ടി ശ്രീ യേശുദാസ് നടത്തിയ കർണാടക സംഗീത കച്ചേരിയിൽ നിന്നുമുള്ള ലാഭം തങ്ങളെ സാമ്പത്തീകമായി സഹായിച്ചിരുന്നു എന്നും. ഡോ യേശുദാസ്സിന്റെ പലഭാഷകളിലും പല റേഞ്ചുകളിലും പാടുവാനുള്ള കഴിവ് താൻ അത്ഭുതങ്ങളോടെയാണ് കാണുന്നതെന്നും മി. അലകസാന്ദണ്ടർ പറഞ്ഞു. ചടങ്ങിൽ ബ്രിട്ടീഷ് കൊളംബിയ മുൻ പ്രീമിയർ മി. ഉജ്ജൽ ദോസാഞ്ച്. മുഖ്യാതിഥിയായിരുന്നു. ഡോ യേശുദാസിന്റെ ‘ഗോരി തേരാ’, ‘ജാനേ മൻ’, ‘ജബ് ദിപ് ജലെ’ തുടങ്ങിയ പാട്ടുകൾ കാലാതീതമായി നില്ക്കുന്നുവെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.. ഇന്ത്യൻ കോൻസുലർ ജനറൽ ശ്രീ അശോക് കുമാർ വിശിഷ്ടാതിഥിയായിരുന്നു. ഭാരതീയർക്ക്, പ്രത്യേകിച്ചു മലയാളികൾക്ക് അഭിമാനത്തിന്റെ നിമിഷമായിരുന്നു യേശുദാസ്സിന്റെ വി എസ്സ് ഓ യിലേക്കുള്ള ഇന്‍ഡക്ഷൻ.
യേശുദാസ്സിന്റെ സംഗീതവിരുന്നില്‍ ആയിരത്തോളം പേർ ആഗതരായി. തമിഴ്,
കേരളാ അസ്സോസിയേഷനുകൾ
സംയുക്ത്മായി ത്രിവേണി ഫയിൻ ആർട്ട്സിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. നാലുമണിക്കൂറോളം
നടന്ന സംഗീതനിശയിൽ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എഴുപതുകളിലേയും എൺപതുകളിലേയും ഹിറ്റ് ഗാനങ്ങൾകൊണ്ട്
പരിപാടി ശ്രദ്ധേയമായി. ശ്രീമതി ജയശ്രീ രമനാഥൻ, കുമാരി അലീഷ തോമസ്
എന്നീ ഗായികമാരും സംഗീതനിശയിൽ പങ്കെടുത്തു. സമുദായമൈത്രിയെപ്പറ്റിയും സംഗീതം മനുഷ്യനെ
ഒന്നിപ്പിക്കുന്നതിനെപ്പറ്റിയും ശ്രീ യേശുദാസ് സംസാരിച്ചു. മദേർസ് ഡേ പ്രമാണിച്ച് പിതാവിനേക്കാളും
ഗുരുവിനേക്കാളും മുൻപിലാണ് മാതാവിന്റെ സ്ഥാനമെന്നും യേശുദാസ് സദസ്സിനെ ഓർമ്മിപ്പിച്ചു.
തമിഴ് കലചാരസംഗത്തിലെ ശ്രീമതി പത്മാ രാജമഹേന്ദ്രൻ സ്വാഗതം പറഞ്ഞു.
കേരള കൾച്ചറൽ അസ്സോസിയേഷനിലെ യുവ പ്രതിനിധി മി. വിനീത് വിശ്വനാഥൻ പരിപാടികളുടെ അവതാരകൻ
ആയിരുന്നു. ത്രിവേണി ആർട്ട്സിന്റെ പ്രസിഡന്റ് ശ്രീ കുമാർ വർമ്മ നന്ദി പ്രകാശിപ്പിച്ചു.
പിറ്റേന്ന് ഇന്ത്യൻ കൊണ്‍സുലേറ്റും, ബോളിവുഡ് ബാൻക്വെറ്റ് ഹാളും ചേർന്ന് നടത്തിയ
സല്ക്കാരത്തിലും യേശുദാസ് പങ്കെടുത്തു. മലയാളികളിൽ ഗൃഹാതുരത്ത്വമുണർത്തിയ ഒരു ജ്യേഷ്ഠന്റെ
സാന്നിദ്ധ്യമായി ദാസേട്ടൻ. ചെറിയ കുട്ടികൾക്ക് സംഗീതത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കാനും
അദ്ദേഹം സമയം കണ്ടെത്തി.
No comments:
Post a Comment