Saturday, August 27, 2016

സംഗച്ഛധ്വം സംവദത്വം ......



ഐക്യമത്യസൂക്തം- മലയാളത്തില്‍ - സ്വതന്ത്ര വിവര്‍ത്തനം

- പദാനുപദ തര്‍ജ്ജിമയല്ല ഉദ്ദേശം. സംസ്കൃതത്തില്‍ ചൊല്ലുന്നതുപോലെ ഏകദേശം ചൊല്ലാനുമൊക്കുമെന്നു തോന്നുന്നു.
 
ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ചില കോണുകളില്‍ ഐക്യമത്യ സൂക്തത്തെപ്പറ്റി ചര്‍ച്ചകള്‍ നടന്നു. അതില്‍ കേരളാ ആരോഗ്യവകുപ്പ് മന്ത്രിയോട് എനിക്ക്  കടപ്പാടുണ്ട്. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാനീ 'വിവര്‍ത്തനയോഗ' ചെയ്യാന്‍ ശ്രമിക്കുകയില്ലായിരുന്നു. ഇതിനെപ്പറ്റി ഋഗ്വേദം നോക്കി പഠിക്കാന്‍ അവസരമുണ്ടായത് മന്ത്രിയുടെ 'മനസ്കത' കൊണ്ടാണ്. ('മഹാ' വിട്ടുപോയതല്ല.. മനസ്കത എന്ന്പറഞ്ഞാല്‍ മനസ്സിന്‍റെ അസ്ക്യത എന്ന് അര്‍ത്ഥം ശരിയാവുമോ എന്തോ!)

2 comments:

  1. ഒരേ മനസ്സോടുകൂടി നമുക്ക് പ്രവര്‍ത്തിച്ചു എത്രകാലം ജീവിക്കുന്നുവോ അത്രയും കാലം ചിരിച്ചുകൊണ്ട് സന്തോഷത്തോടുകൂടി ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ.ഈ മന്ത്രത്തില്‍ മതത്തേയും ദൈവത്തേയും കണ്ടെത്തിയ രാഷ്ട്രീയക്കാരെടെ ബുദ്ധി തെളിയാന്‍ ഒരു മതേതര സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം.  

    ReplyDelete
  2. UNESCO കൊടുത്ത പേര് "International manthra of unity" എന്നാണ്. അതിന്‍റെ അര്‍ത്ഥം അറിയാത്തതിന്‍റെ കുഴപ്പം മാത്രമാണ് ഇവിടെ മതേതരക്കാര്‍ക്ക് സംഭവിച്ചത്.
    ഐകമത്യ സൂക്തത്തില്‍ ഒരു ദൈവത്തിന്‍റെയോ, ഒരുമതത്തിന്‍റെയോ, ഒരു ധര്‍മ്മത്തിന്‍റെയോ പേര് പോലും പറയുന്നില്ല. ലോകനന്മക്ക് നമ്മള്‍, ഞാന്‍ ഞങ്ങള്‍ ഒന്നിച്ചുനിന്ന് എങ്ങനെപ്രവര്‍ത്തിക്കണം എന്നല്ലാതെ ഒന്നും തന്നെ അതില്‍ പറയുന്നില്ല.

    ReplyDelete