Saturday, March 3, 2012

ക്ഷേത്രം, ISO 9000. വിഗ്രഹ ആരാധനയും ക്ഷേത്രപ്രവേശനവും

Kalakoumudi 

ക്ഷേത്രം, ISO 9000.

മതനിരപേക്ഷതയും വിഗ്രഹാരാധനയും

ക്ഷേത്രങ്ങളിൽ പോകുന്നതിന്‌ പലർക്കും പല കാരണ ങ്ങളും ഉണ്ടാവും. വിവിധ ക്ഷേത്രങ്ങളും സ്ഥാപിച്ചിരി ക്കുന്നത്‌ പലപല സങ്കൽപ്പങ്ങളിലും ആണുതാനും. സങ്കൽപ്പങ്ങളനുസരിച്ച്‌ ആചാരാനുഷ്ഠാന ങ്ങൾക്കും വ്യത്യാസമുണ്ടാവും. വൈവിധ്യം തന്നെയാണല്ലോ ക്ഷേത്രങ്ങളെ ഇത്രമേൽ ആകർഷണീയമാക്കുന്നത്‌. മതവും വിഗ്രഹപൂജയിൽ അധിഷ്ഠിതമായ ക്ഷേത്രാരാ ധനയും തമ്മിൽ എന്താണു ബന്ധം എന്ന താണിവി ടുത്തെ ചർച്ചാവിഷയം.

 സനാതനധർമ്മം ഇപ്പോൾ ഹിന്ദുമതം എന്നാണ ല്ലോ പരക്കേ അറിയപ്പെടുന്നത്‌. ഈ ധർമ്മത്തിന്റെ പ്രത്യേകത ഇതിന്റെ `ചട്ടക്കുട്‌` അതിരുകളില്ലാതെ എന്നു പറയാൻ പോന്നവണ്ണം വിസ്തൃതവും വൈവി ധ്യപൂർണ്ണവുമായതാണ്‌ എന്നത്രേ. ഹിന്ദുവിൽ ആസ്തി കനും നാസ്തികനും ഉണ്ട്‌. തികഞ്ഞ ആചാരാനുഷ്ഠാന ങ്ങളിൽ മുഴുകി ബിംബാരാധനയ്ക്ക്‌ അതീവ പ്രധാന്യം കൊടുക്കുന്നവരും, ഏകവും അദ്വയവുമായ ചൈതന്യ വിശേഷമായി ഈശ്വരനെ ദർശിക്കുന്ന വരും, മാടനും മറുതയും ചാത്തനും പോലുള്ള താമസഗുണപ്രധാന മായ ദേവതാസങ്കൽപ്പങ്ങളെ പൂജിക്കുന്നവരും ഈശ്വ രവിശ്വാസം ഇല്ലാത്തവനുമെല്ലാം ഹിന്ദു തന്നെ. ഹിന്ദു ധർമ്മത്തിൽത്തന്നെ എത്രയോ മതങ്ങളുണ്ട്‌! ദ്വൈ തിയും, അദ്വൈതിയും, വിശിഷ്ടാദ്വൈതിയും, ചർവ്വാക സിദ്ധാന്തക്കാരനും, എല്ലാം ഹിന്ദുധർമ്മത്തിന്റെ ഷഡ്ദർശന പരിധിയിൽത്തന്നെയാണല്ലോ. അപ്പോ ൾ മതനിരപേക്ഷതയെന്നു പറയുമ്പോൾ രണ്ടുതരം മതനിരപേക്ഷത നമുക്ക്‌ പരിശോധിക്കേണ്ടിവരുന്നു. ഒന്ന്‌ ഹിന്ദുധർമ്മത്തിനുള്ളിലെ മതനിരപേക്ഷത. മറ്റേത്‌ ഹിന്ദു ‘മതങ്ങളും’ ഹൈന്ദവേതരമതങ്ങളും തമ്മിലുള്ള അല്ലെങ്കിൽ ഉണ്ടാവേണ്ട മതനിരപേക്ഷത. ഇവയിൽ ഏതെല്ലാം തലങ്ങളിലാണ്‌ ഒരു പരിഷ്കൃത സമൂഹത്തിൽ മതനിരപേക്ഷത പ്രായോഗികമാവുന്ന ത്‌ എന്നു നോക്കുക. 

മതനിരപേക്ഷത ഹിന്ദു ധർമ്മത്തിൽ

ഹിന്ദുധർമ്മത്തിനുള്ളിൽ ഉള്ള മതനിരപേക്ഷതയ്ക്ക്‌ താരതമ്യേന പ്രായോഗികമായി ബുദ്ധിമുട്ടുകൾ ഇല്ല എന്നു പറയാം. നിർഗ്ഗുണവും നിരാകാരവുമായ പര ബ്രഹ്മം എന്ന രീതിയിലുള്ള ഈശ്വരചൈതന്യത്തിൽ വിശ്വസിക്കുന്നവർക്കും ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ശക്തി വിശേഷമായി, ചൈതന്യമായി ഈശ്വരസാ ന്നിദ്ധ്യം സചേതനമായി കുടികൊള്ളുന്നു എന്നു വിശ്വസിച്ച്‌ ആരാധിക്കുന്നവർക്കും പല തലങ്ങളിൽ യോജിക്കാൻ സാധ്യതകൾ ഉണ്ട്‌. പരസ്പരം ബഹു മാനമുണ്ടെങ്കിൽ അവർ തമ്മിൽ ഒരു പടലപ്പിണ ക്കവും ആവശ്യമില്ല. ശൈവ-വൈഷ്ണവ സിദ്ധാ ന്തങ്ങൾ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ മറന്നുകൊ ണ്ടല്ല ഇതു പറയുന്നത്‌. ചില പൊതു ഇടങ്ങൾ കണ്ടെത്താൻ അവർക്കു കഴിയുന്നുണ്ട്‌ എന്നു സൂചി പ്പിക്കുന്നു എന്നു മാത്രം. ശൈവനും വൈഷ്ണവനും വിഗ്രഹാരാധനക്കാർ തന്നെയാണല്ലോ. അപ്പോൾ ഒരു വിഗ്രഹത്തോട്‌ പ്രതിപത്തിയില്ലാത്തവന്‌ ആ സങ്കൽപ്പത്തിലെ ക്ഷേത്രത്തിൽ പൂജ നടത്താതി രിക്കാം; തന്റെ ഇഷ്ടദേവതയുടെ കോവിലിൽ പൂജകൾ ചെയ്യാം. ഹിന്ദുരീതിയനുസരിച്ച്‌ ഇടയ്ക്ക്‌ ഒരാഗ്രഹ നിവൃത്തിക്കായി അല്ലെങ്കിൽ തന്റെ ആകാംക്ഷ തീർക്കാനായി ശൈവന്‌ വൈഷ്ണവക്ഷേത്രത്തിലും തിരിച്ചും കയറാം. അതത്‌ ക്ഷേത്രമര്യാദകൾ പാലി ക്കണം എന്നുമാത്രം. അതായത്‌ ആചാരങ്ങളെ ബഹുമാനിച്ച്‌ സമാധാനമായി ദർശനം നടത്തിവരു ന്നതിന്‌ തടസ്സങ്ങൾ ഒന്നുമില്ല. ഒരു നിയമവും ശൈവ നെയും വൈഷ്ണവനേയും അതാത്‌ വിഗ്രഹങ്ങളിൽ കെട്ടിയിടുന്നില്ല എന്നു സാരം. അതുപോലെ നിർ ഗ്ഗുുണ നിരാകാരമായ പരബ്രഹ്മത്തിൽ അടിയുറച്ച അദ്വൈതവേദാന്തിക്കും ക്ഷേത്രദർശനം നടത്താൻ യാതൊരു തടസ്സങ്ങളും ഇല്ല. വിഗ്രഹം എന്ന വാക്കു വിഗ്രഹിച്ച്‌ വിശേഷാൽ ഗ്രഹിക്കാവുന്ന, ഗ്രഹിക്കേ ണ്ടുന്ന ‘ഒന്നിനെ’ പലതായിക്കണ്ട്‌ അയാളും നിർവൃതി യടയുന്നു. ഹിന്ദുദേവതാസങ്കൽപ്പങ്ങളിൽ ഉള്ള മുപ്പത്തി മുക്കോടി ദൈവങ്ങൾക്കും (ദേവതകൾ എന്നാണ് ശരി) വിവിധങ്ങളായ ആരാധനാരീതികളും പൂജാവിധി കളും ഉണ്ട്‌. അതുകൊണ്ട്‌ എല്ലാ ക്ഷേത്രങ്ങളേയും ഒരേ നിയമാവലികൊണ്ട്‌ ബന്ധിക്കാൻ സാധ്യമല്ല.

ഇനി ക്ഷേത്രസങ്കൽപ്പങ്ങളേപ്പറ്റി ആലോചിച്ചാൽ അ ദ്വൈതവേദാന്തിക്ക്‌ തനിക്ക്‌ അനുഭവവേദ്യമായ എല്ലാം ക്ഷേത്രതുല്യമത്രേ. എന്തും ഏതും അവന്‌ ആ പരബ്രഹ്മത്തിന്റെ പ്രകടിതരൂപമാണ്‌. ബിംബത്താൽ പരിമിതപ്പെട്ടതിനോടും പരിധിയില്ലാത്തതിനോടും അ വന്‌ ആരാധനയാണ്‌. ബഹുമാനമാണ്‌. ഈ അ ദ്വൈതി നിർമ്മിക്കുന്ന ക്ഷേത്രത്തിൽ യാതൊരുവി ധത്തിലുള്ള ആചാരനിയന്ത്രണങ്ങളും ആവശ്യമില്ല. എല്ലാവർക്കും അവിടെ പ്രവേശനമാകാം. ഹിന്ദുധർ മ്മത്തിലെ ഷഡ്ദർശനക്കാർക്കുമാത്രമല്ല മറ്റു ധർമ്മ ങ്ങളിലെ വിശ്വാസികൾക്കും അവിശ്വാസികൾക്കും അവിടെ പ്രവേശനത്തിന്‌ തടസ്സങ്ങൾ ഇല്ല. ഇങ്ങി നെയുള്ള ഇടങ്ങൾക്ക്‌ സാമാന്യമര്യാദകൾ പാലി ക്കേണ്ടുന്ന പൊതുസ്ഥലങ്ങളുടെ പ്രാധാന്യമാണു ള്ളത്‌. മറ്റു ധർമ്മങ്ങളിലെ ആൾക്കാർക്ക്‌ വിഗ്ര ഹാരാധനയിൽ വിശ്വാസമില്ലെങ്കിൽകൂടി ഇത്തരം ക്ഷേത്രങ്ങളിൽ പ്രവേശനമാകാം. ശബരിമലയിലും മറ്റും ഉള്ള ക്ഷേത്രസങ്കൽപ്പങ്ങൾ ഇപ്രകാരമുള്ള താണ്‌.

ഹിന്ദുക്കളിൽ ക്ഷേത്രസന്ദർശനം നടത്തുന്ന എല്ലാ വരും വിഗ്രഹാരാധനയിൽ വിശ്വാസം ഉള്ളവർ ആവണം എന്നില്ല. നിരിശ്വരവാദിയായ ഹിന്ദുവിനും ക്ഷേത്രമര്യാദകൾ പാലിച്ചുകൊണ്ട്‌ ദർശനം നട ത്താൻ തടസ്സങ്ങൾ ഇല്ല. അവനും ഹിന്ദുധർമ്മ ത്തിന്റെ ഷഡ്ദർശനങ്ങളുടെ ഉള്ളിൽത്തന്നെ നിൽ ക്കുന്നവൻ ആയിരിക്കുമല്ലോ. ‘ഞാൻ അങ്ങിനെ പോലും ഹിന്ദുവല്ല’ എന്നുപറഞ്ഞു മാറിനിൽക്കുന്നവൻ ഭാരതീയനാണെങ്കിലും അഹിന്ദു തന്നെ. അവർക്ക്‌ ക്ഷേത്രങ്ങളുടേയോ വിഗ്രഹാരാധനയുടേയോ കാര്യ ങ്ങളിൽ താൽപ്പര്യമോ അഭിപ്രായമോ ഉണ്ടാവേണ്ട കാര്യം ന്യായമായുമില്ല. വിവിധ പ്രഫഷനിൽ ഉള്ളവർ ഒത്തുചേർന്ന്‌ അവരുടെ നടപടിക്രമങ്ങൾ തീരുമാനി ക്കുമ്പോലെയാണത്‌. ഡോക്ടർമാരുടെ സംഘടന യിൽ എഞ്ചിനീയർക്ക്‌ പ്രാതിനിധ്യം വേണമെന്നു ശഠിക്കുന്നത്‌ ബാലിശമാണല്ലോ. അങ്ങിനെ ഇതര പ്രഫഷനിലും പ്രാതിനിധ്യം വേണമെന്നുള്ളവർ അതി നുള്ള യോഗ്യതകൾ നേടിയിരിക്കണം എന്നതു ന്യായം മാത്രം. അത്തരം യോഗ്യതകൾ തെളിയിക്കേ ണ്ടത്‌ അവരുടെ കടമയാണു താനും.

 ക്ഷേത്ര ചൈതന്യം നിലനില്‍ക്കുന്നത്....

ക്ഷേത്രചൈതന്യം ഉണ്ടാവാനും അത് നിലനിര്‍ത്തി വര്‍ദ്ധിക്കാനും അഞ്ചു കാര്യങ്ങളാണ് പ്രാചീനര്‍ പറഞ്ഞ് വച്ചിരിക്കുന്നത്. അതില്‍ ഒന്നാമത് ക്ഷേത്ര ത്തിന്റെ പ്രാണപ്രതിഷ്ഠ നിര്‍വ്വഹിച്ച ആചാര്യന്റെ വ്രതമഹിമയും അത് തുടര്‍ന്നുകൊണ്ട് പോകുന്ന തന്ത്രി യുടെ അല്ലെങ്കില്‍ മുഖ്യപുരോഹിതന്റെ അനുഷ്ഠാന നിഷ്ഠയുമാണ്‌. രണ്ടാമത് ക്ഷേത്രത്തില്‍ വിഗ്രഹം സ്ഥാപിച്ച സമയത്ത് അതത് മൂര്‍ത്തീസങ്കൽപ്പത്തിന് അനുസൃതമായി നിശ്ചയിച്ച പൂജാക്രമങ്ങളും ആചാര ങ്ങളും അനുസ്യൂതമായി തുടര്‍ന്നുകൊണ്ട് പോകുക എന്നതാണ്. അതില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തി നായി വരുന്ന ഭക്തജനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍, വേഷവിധാനമടക്കമുള്ള ആചാരക്രമ ങ്ങള്‍, മൂര്‍ത്തിയെ ചൈതന്യവത്തായ ഒരു സാന്നി ദ്ധ്യമായിക്കണ്ടു നിവേദ്യമടക്കമുള്ള കാര്യങ്ങള്‍ എന്നി വ കൃത്യമായി അനുഷ്ഠിക്കുക എന്നതാണ്. മൂന്നാമ ത്തേത് ദിനംതോറും ക്ഷേത്രത്തില്‍ വച്ചു നടത്തേണ്ട വേദപഠനങ്ങള്‍ക്ക് മുടക്കം വരുത്താതെയിരിക്കുക, നാലാമത്തേത് ക്ഷേത്രം സ്ഥിതിചെയ്യുന്ന നാട്ടിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്ഷേത്ര ത്തിന്റെ കീര്‍ത്തി വര്‍ദ്ധിക്കുവാനായി കാലാകാലങ്ങ ളില്‍ ഉത്സവങ്ങള്‍ നടത്തുക, അഞ്ചാമത്തേത് ഭക്തജ നങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും നിത്യവും അന്ന ദാനം നല്‍കുക. ഇവയില്‍ നാലാമത്തേതും അഞ്ചാമ ത്തേതും ജനകീയമാണ്. അതില്‍ കാലാനുസൃതം മാറ്റങ്ങള്‍ ആവാം. എന്നാല്‍ ആദ്യത്തെ മൂന്നു കാര്യ ങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആ ക്ഷേത്രസങ്കല്‍പ്പം തന്നെ ഇല്ലാതാക്കുന്ന പ്രവൃത്തികളത്രേ.

ക്ഷേത്രചൈതന്യത്തില്‍ വരുത്തുന്ന അപചയം അവിടു ത്തെ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന ദേവതയെ ബാധിക്കുന്നില്ല. എന്നാല്‍ ആ ദേവതയെ വിഗ്രഹ ത്തിലേയ്ക്ക് ആവാഹിച്ചു പൂജിച്ച് കൊള്ളാമെന്നും അതി ന്റെ ചൈതന്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു പ്രവൃത്തികളും ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നും സങ്കല്‍പ്പിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച ഒരു സമൂഹ ഉടമ്പടിയാണ് ക്ഷേത്ര സങ്കൽ പ്പനിരാസം കൊണ്ട് തകര്‍പ്പപ്പെടുന്നത്. ഈ സാമൂ ഹ്യ ‘ഉടമ്പടി’യില്‍ രണ്ടു ഭാഗത്തും ഭക്തര്‍തന്നെയാ ണ് എന്നുള്ളതാണ് പ്രത്യേകത. ദേവതയ്ക്ക് ഇതില്‍ ഒരു പങ്കുമില്ലതന്നെ. സങ്കൽപ്പത്തില്‍ അവനവന്‍ തന്നെ വരുത്തുന്ന അപചയം മറ്റു കാര്യങ്ങളില്‍ എന്ന പോലെ അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അനു ഭവിക്കാനും അവന് ബാദ്ധ്യതയുണ്ട്. നമ്മുടെ പാര മ്പര്യത്തില്‍ ഒരു ജീവിതകാലത്തെ മാത്രം അത്രയ്ക്ക് പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നില്ല. അനേക ജന്മങ്ങളില്‍ ഒന്ന് മാത്രമാണ് ഇപ്പോഴത്തെ ഈ ജീവിതം. ഇതിന് മുന്‍പും ഞാനുണ്ടായിരുന്നു, ഇനിയും ഞാനുണ്ടാവും. എന്നതാണ് സനാതനമതം. അതി ന്റെ അടിസ്ഥാനത്തിലാണ് ഷോഡശസംസ്കാരത്തി ന്റെ പതിനാറു ഘടകങ്ങളില്‍ ആദ്യത്തേത് ഗര്‍ഭാധാ നം ആകുന്നത്. അതായത് ഈ ജന്മത്തിനു മുന്‍പേ തന്നെ തീർച്ചയാക്കപ്പെട്ട ചില തിരഞ്ഞെടുപ്പുകള്‍ നമ്മുടെയെല്ലാം ജീവിതത്തിന് അടിസ്ഥാനമായി ഉണ്ടെന്നര്‍ത്ഥം. അങ്ങിനെയുള്ള ഷോഡശസംസ്കാ രത്തില്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ ക്ഷേത്രസങ്ക ൽപ്പത്തിലും വിശ്വാസം ഉണ്ടാവാന്‍ സാധിക്കൂ. അല്ലാ ത്തവര്‍ക്ക് വിശേഷേണ ഗ്രഹിക്കേണ്ടതായ ‘വിഗ്ര ഹാ’രാധനയില്‍ താൽപ്പര്യം ഉണ്ടാവേണ്ട കാര്യമില്ല തന്നെ. ഷോഡശസംസ്കാരങ്ങള്‍ ആര്‍ജ്ജിക്കുന്നത് ഈയൊരൊറ്റ ജന്മം കൊണ്ടല്ല എന്നത് സെമിറ്റിക് വിശ്വാസങ്ങളുടെ പരിധിക്ക് വഴങ്ങുകയില്ലല്ലോ. 

കാലത്തിനൊത്ത് ചലിക്കുന്നത് കാലാതീതമായ ചില തിനെ നിരാകരിച്ചിട്ടാവരുത്. ഇനി ശ്രീകോവിലില്‍ വിഗ്രഹത്തെ തൊട്ട് പൂജിക്കാനുള്ള അവകാശത്തെ ച്ചൊല്ലി കേസിന് പോയി ഗുരുവായൂര്‍ കണ്ണനെ എല്ലാ വർക്കും തൊട്ട് പൂജിക്കാം എന്നൊരു നിയമം കൂടി വരാം. ‘വടക്കെ ഇന്ത്യയില്‍ കേദാരനാഥനെ ഞാന്‍ തൊട്ടല്ലോ’ എന്ന ന്യായവും പറയാം. സമ്പ്രദായങ്ങ ളിലുള്ള വ്യത്യാസങ്ങള്‍, ആചാരക്രമങ്ങള്‍ എന്നിവ യിലെ വൈജാത്യങ്ങള്‍ എന്നിവയാണ് ബഹുസ്വരത മുഖമുദ്രയായ സനാതനധര്‍മ്മത്തിന്റെ കാതല്‍. അവ യെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കാതെ നടത്തുന്ന വാദമുഖങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സ്വയം നമ്മെത്തന്നെയല്ലേ?

സുപ്രീംകോടതി ശബരിമലയില്‍ ആചാരലംഘനം അനുവദിച്ചത് ഭാരതത്തിന്റെ അടിസ്ഥാനസ്വഭാവ മായ ബഹുസ്വരതയ്ക്ക് എതിരായ വിധിയാണ്. ബഹു സ്വരത സംസ്കാരത്തിന്റെ ഭാഗമായി ജീവിക്കുന്ന വരുടെ സ്വരം ബഹളത്തിനിടയില്‍ കേള്‍ക്കാതാ കുന്നു. എല്ലാ ക്ഷേത്രാചാരങ്ങളും ഒരു വിധത്തിൽ മാത്രമേ പാടുള്ളു എന്ന വാശി പരിമിതമായ അറിവി ന്റെ പ്രകടനമാണ് എന്ന് പറയാതെ വയ്യ. ക്ഷേത്ര ങ്ങളിലെ നിവേദ്യം (കല്ലിന് എന്തിനാണ് പായസം വച്ചു നല്‍കുന്നത് തുടങ്ങിയ വാദങ്ങൾ ആവാം), ദേവീക്ഷേ ത്രങ്ങളിലെ തൃപ്പൂത്ത് ആഘോഷം എന്നിവയെല്ലാം അപരിഷ്കൃതം എന്നു പറഞ്ഞ് ഇനിയും കേസു കൊടു ക്കാം. ഒടുവിൽ എല്ലാവരും പാന്റ്സും ഷർട്ടും ഷൂസു മൊക്കെയിട്ട് ‘മാന്യൻമാ’രായി ക്ഷേത്രങ്ങളിലെ 'സർവ്വീസ്'നു പങ്കെടുക്കുന്ന ഒരു സുന്ദരകാലം വരു മായിരിക്കും അല്ലെ? അമേരിക്കയിലും കാനഡയിലും നേറ്റീവ് ഇന്ത്യന്‍സിനെ ‘മാന്യന്മാ’രാക്കിയതിന്റെ കേടു തീര്‍ക്കാന്‍ തലമുറകള്‍ കുറെയേറെ കടന്നിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല.

നാം നല്ലൊരു വ്യാപാരസ്ഥാപനം ഉണ്ടാക്കുമ്പോള്‍ അതിലുണ്ടാക്കുന്ന ഉൽപ്പന്നത്തിന്റെ ഗുണനിലവാരം സ്വയം തീരുമാനിച്ച് അതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്ത് വയ്ക്കുന്നതുപോലെയാണ് ക്ഷേത്രസങ്കൽപ്പ രീതികളും.

ക്ഷേത്രസങ്കൽപ്പം വിഗ്രഹങ്ങളുടെ ‘ഗുണ’മനുസരിച്ച്‌

ക്ഷേത്രസ്ഥാപനസമയത്ത്‌ അതിന്റെ നിർമ്മാതാ ക്കളുടെ സങ്കൽപ്പം അനുസരിച്ചാണ്‌ അതിന്റെ നട ത്തിപ്പിനായുള്ള നടപടിക്രമങ്ങളും തീർച്ചപ്പെടുത്തി വയ്ക്കുന്നത്‌. ഒരു ജനാധിപത്യത്തിൽ നിയമസഭയിൽ എല്ലാവർക്കും സന്ദർശകരായി പ്രവേശനമുണ്ടെങ്കിലും ഒരു സാമാജികനാവണമെങ്കിൽ അയാളൊരു ജനാ ധിപത്യവിശ്വാസി ആയിരിക്കണമല്ലോ. തിരഞ്ഞെടു പ്പിൽ നിൽക്കണം, ജയിക്കാനുള്ള വോട്ടു നേടുകയും വേണം. ജനാധിപത്യത്തിലും തിരഞ്ഞെടുപ്പിലും വിശ്വാ സം ഇല്ലാത്ത ഒരുവന്‌ സാമാജികനാവാൻ ന്യായ മായ മാർഗ്ഗമൊന്നുമില്ല.

ക്ഷേത്രം ISO 9000

ബിസിനസ്സ്‌ സ്ഥാപനങ്ങൾ ISO 9000 പോലുള്ള രെജിസ്ട്രേഷൻ എടുക്കാറുണ്ട്‌. `ഞങ്ങളുടെ സ്ഥാപനം ഇന്നയിന്ന ബിസിനസ്സുകൾ ഇന്നയിന്നരീതിയിൽ നടത്താൻ നിശ്ചയിച്ച്‌ ഇപ്രകാരം അതിന്റെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതാണ്‌’ എന്നൊരു ഉടമ്പ ടിയിൽ ഏർപ്പെടുന്നതാണീ രെജിസ്ട്രേഷന്റെ സാരം. ഒരിക്കൽ രെജിസ്തർ ചെയ്തുകഴിഞ്ഞാൽ അതിന നസുസരിച്ച്‌ സ്ഥാപനം നടത്തിക്കൊണ്ടു പോവേണ്ടത്‌ മാനേജുമെന്റിന്റെ ചുമതലയാണ്‌. ഏറ്റെടുത്ത ഗുണ നിലവാരത്തിൽനിന്നു മാറിയാൽ സ്ഥാപനത്തിന്റെ രെജിസ്ട്രേഷൻ നഷ്ടപ്പെടാം. പല ഹിന്ദുക്ഷേത്രങ്ങളും ഒരുവിധത്തിൽ പറഞ്ഞാൽ ഇത്ത രം ‘സങ്കൽപ്പ കൽപ്പിതമായ’ രെജിസ്ട്രേഷനിൽ ഉണ്ടാക്കപ്പെട്ടവ യാണ്‌. ആരാധനാക്രമം, ആരാധനാ യോഗ്യതകൾ, അനുഷ്ഠാനങ്ങൾ, ഉൽസവങ്ങൾ, വേഷക്രമങ്ങൾ എന്നിവ കാലത്തിന്റെ ആവശ്യമനുസരിച്ച്‌ അധികാര പ്പെട്ടവരുടെ അംഗീകാരത്തോടെ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളു. ഇപ്രകാരം സങ്കൽപ്പിച്ച്‌ സ്ഥാപിച്ച ക്ഷേത്രങ്ങളുടെ നിയമാവലിയിൽ ഉണ്ടാക്കുന്ന വ്യതി യാനങ്ങൾ ക്ഷേത്രങ്ങളുടെ തനിമയെയും സാംഗത്യ ത്തേയും നഷ്ടപ്പെടുത്തുന്നു.

 ആരാണ്‌ അഹിന്ദുക്കൾ?

ഇങ്ങിനെ പ്രത്യേക സങ്കൽപ്പങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചില ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക്‌ പ്രവേശനം നിഷേധിച്ചിരിക്കുന്നു. ചിലർക്കെങ്കിലും ഇതിൽ പ്രകട മായ അഭിപ്രായവ്യത്യാസമുണ്ട്‌. എന്നാൽ മിക്കവാറും അമ്പലങ്ങൾ ഹിന്ദുമതത്തിൽ വിശ്വാസിക്കാത്തവർ എന്ന അർത്ഥമാണ്‌ ‘അഹിന്ദുക്കൾ’ എന്നതിനു നല്കിയിട്ടുള്ളത്‌. ഞാൻ ഹിന്ദുമത വിശ്വാസിയാണ്‌ എന്നെഴുതിക്കൊടുത്താൽ അവർക്ക്‌ ക്ഷേത്രദർശനം നല്കാൻ മിക്കവാറും ക്ഷേത്രങ്ങൾ തയ്യാറാണു താനും. എന്തുകൊണ്ടാണിതു ചില ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന്യമുള്ള കാര്യ മാവുന്ന ത്‌? സർവ്വവ്യാപിയായ ഈശ്വരന്‌ മതമുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഇവിടെ പ്രസക്തിയില്ലാ ത്തത്‌ എന്തുകൊണ്ടെന്ന്‌ നമുക്ക്‌ പരിശോധിക്കാം.

ചിലക്ഷേത്രങ്ങൾ താന്ത്രികരീതിയിൽ ആണ്‌ സങ്കൽ പ്പിച്ചു സ്ഥാപിച്ചിട്ടുള്ളത്‌. അതിലെ വിഗ്രഹത്തിന്‌ ജീവ നും മനുഷ്യജീവിതസങ്കൽപ്പത്തിലെന്നപോലെ അച്ഛ നും അമ്മയും ഒക്കെ ഉണ്ട്‌ എന്നാണു കൽപ്പന. മാനു ഷീകമായ എല്ലാ പരിഗണനകളും അവിടെയുള്ള വിഗ്രഹങ്ങൾക്ക്‌ നൽകിയാണ്‌ പൂജകളുടെ ക്രമീക രണങ്ങൾ. സമയത്തിനു കുളി, തേവാരം, ഭക്ഷണം എന്നുവേണ്ട എല്ലാ മാനുഷീക ആവശ്യങ്ങളും നിർവ്വ ഹിക്കുന്ന രാജരാജനാണ്‌ ചില ക്ഷേത്രങ്ങളിലെ ദേവൻ. ദേവീക്ഷേത്രങ്ങളിൽ ചിലതിൽ ദേവിയ്ക്കു മാസ മുറപോലും സങ്കൽപ്പിക്കുന്നു. അത്രയ്ക്ക്‌ സങ്കൽപ്പാധി ഷ്ഠിതമായ ക്ഷേത്രത്തിൽ വിഗ്രഹാരാധനയിൽ വിശ്വാ സമില്ലാത്തവരെ പ്രവേശിപ്പിക്കുന്നതിൽ എന്തു കാര്യ മാണുള്ളത്‌? ഇതിൽ തെറ്റും ശരിയും ഇല്ല. ഉള്ളത്‌ ഔചിത്യവും മതനിരപേക്ഷമായ ബഹുമാനവും മാത്രം. ആദ്യം പറഞ്ഞപോലെ ഡോക്ടർമാർ തങ്ങളുടെ സമാജത്തിൽ എഞ്ചിനീയർമാരെ ചേർക്കാത്തതിനു കാരണം, അവർക്ക്‌ പ്രഫഷന്റെ കാര്യത്തിൽ ഒരു പൊതു ഇടം ഇല്ല എന്നതു കൊണ്ടാണ്‌. പൊതു ഇടം ഉള്ള പലതിലും അവർക്ക്‌ ഒന്നിച്ചു പ്രവർത്തിക്കാൻ തടസ്സങ്ങൾ ഇല്ല താനും. സേവനപ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്നിവയ്ക്ക്‌ എല്ലാവർക്കും ഒന്നു ചേരാം. പക്ഷേ അത്‌ ഒരു കൂട്ടരുടെ ‘ക്ഷേത്ര’ത്തിന കത്താവണം അതെന്ന്‌ നിർബ്ബന്ധബുദ്ധി എന്തിനാ ണ്‌? (ക്ഷേത്രം: പ്രവൃത്തി ചെയ്യുന്ന സ്ഥലം എന്നും അർത്ഥമുണ്ട്‌)

 പുതുതായി പണമുണ്ടാക്കിയ ഒരാൾ വലിയൊരു ക്ഷേത്രം പണിഞ്ഞ്‌ എല്ലാവർക്കും പ്രവേശനം നൽകു മ്പോൾ അത്‌ പ്രശംസനാർഹമാണ്‌. എന്നാൽ കാലാകാലങ്ങളായി നടന്നുവരുന്ന ക്ഷേത്രാചാര ക്രമങ്ങളിൽ നിന്നു വ്യതിചലിച്ച്‌ ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങൾ പൊതുസ്ഥലങ്ങളാക്കുന്നത്‌ ഒരു മതനിര പേക്ഷസംസ്കാരത്തിനെതിരായ നീക്കമായേ കണ ക്കാക്കാൻ പറ്റൂ. കൃത്യമായ ആചാരക്രമങ്ങളുള്ള ഒരു ക്ഷേത്രത്തിൽ രാഷ്ട്രീയമായ ഇടപെടൽ മൂലമോ മറ്റോ വിഗ്രഹാരാധനാ വിരോധികളടക്കം എല്ലാവർക്കും പ്രവേശനം നല്കിയാൽ എന്താണ്‌ സംഭവിക്കുന്നത്‌? ശരിയാണ്‌, ഭഗവാൻ കൃഷ്ണനും രാധയ്ക്കും മറ്റ്‌ ദേവ ന്മാർക്കും ഒന്നും സംഭവിക്കാൻ പോവുന്നില്ല. പക്ഷേ ആ ഒരു ക്ഷേത്രസങ്കൽപ്പം തന്നെ അതുമൂലം മുച്ചൂടും ഇല്ലാതാവുന്നു എന്നു മാത്രം. പാന്റ്സും ഷർട്ടും ഷൂസുമിട്ട്‌ പള്ളിയിൽ പോകുന്നതുപോലെ ഗുരുവായൂ രമ്പലത്തിൽ പോകാമെങ്കിൽ ആ ക്ഷേത്രത്തിന്റെ ആരാധകർക്ക്‌ അതെങ്ങിനെയായിരിക്കും അനുഭ വപ്പെടുക? ആർക്കും എപ്പോഴും വൃത്തിയോ ആചാര ങ്ങളോ നോക്കാതെ പോകാവുന്ന ഒരു ടൂറിസ്റ്റുകേന്ദ്ര മായാൽ ഗുരുവായൂരിന്റെ സാംഗത്യം എന്തായി രിക്കും? പാരമ്പര്യങ്ങൾക്ക്‌ അതിന്റേതായ സാംഗത്യ മുണ്ട്‌. മറ്റു മതങ്ങളെ വിപരീതമായി ബാധിക്കാത്ത ഏതു പാരമ്പര്യവും മതനിരപേക്ഷമായ ഒരു സമൂഹ ത്തിന്‌ മാറ്റു കൂട്ടുകയാണു ചെയ്യുന്നത്‌. എന്നാൽ ചില ജനങ്ങൾ ഒറ്റക്കെട്ടായി ചേർന്ന്‌ സംസ്കാരങ്ങൾ നശിപ്പിച്ച ചരിത്ര ങ്ങൾ നമുക്കറിയാം. താലിബാനുകൾ അഫ്ഗാനിസ്ഥാനിലെ ബുദ്ധ പ്രതിമകൾ നശി പ്പിച്ചതുകൊണ്ട്‌ ബുദ്ധനോ ബുദ്ധന്റെ അനുയായി കൾക്കോ കുഴപ്പമൊന്നും ഉണ്ടായതായി അറിവില്ല. പോയത് ഒരു സംസ്കാരത്തിന്റെ അടയാളങ്ങളാണ്. അത് നശിപ്പിച്ചവരുടെ ലക്ഷ്യവും മറ്റൊന്നല്ല എന്ന് തോന്നുന്നു.

 ഇനി ക്ഷേത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നവർ, ആർ ക്കിറ്റെക്ച്ചർ പഠിക്കാൻ താൽപ്പര്യമുള്ളവർ, വെറും കലാസ്വാദകർ എന്നിവർക്കുവേണ്ടിയൊക്കെ ക്ഷേത്ര ങ്ങൾ എല്ലാം തുറന്നു കൊടുക്കേണ്ടതല്ലേ, വടക്കേ ഇൻഡ്യയിലെ ക്ഷേത്രങ്ങളിൽ ആർക്കും പ്രവേശന മുണ്ടല്ലോ തുടങ്ങിയ വാദങ്ങൾക്ക്‌ പ്രസക്തിയുണ്ടോ എന്നു നോക്കാം. ആദ്യം പറഞ്ഞ പോലെ ക്ഷേത്ര ങ്ങൾ അനവധിയുണ്ട്‌. അവയിൽ എല്ലാത്തിലും “അഹിന്ദുവിന്‌ പ്രവേശനമില്ല” എന്ന നിയമം ഇല്ല ല്ലോ. അങ്ങിനെയുള്ള ക്ഷേത്രങ്ങളിൽപ്പോയി കലാസ്വാ ദനം, പഠനം ഒക്കെ നടത്താം എന്നിരിക്കെ സാംസ്കാരികമായും വൈകാരികമായും കുറച്ചുപേർ ആർക്കും ശല്യം കൂടാതെ അനുഷ്ഠിച്ചുവരുന്ന മതത്തെ അതിന്റെ പാട്ടിനു വിടുകയല്ലേ നല്ലത്‌? വിരുന്നുകാ ർക്ക്‌ വീട്ടിലെ സ്വീകരണമുറിക്കപ്പുറം പ്രവേശനം ഇല്ല എന്നാണ്‌ വീട്ടുടമസ്ഥന്റെ തീരുമാനമെങ്കിൽ അതു മാനിക്കുന്നതാണ്‌ മര്യാദ. ചെരിപ്പഴിച്ചുവെച്ചു മാത്രമേ വീട്ടിനുള്ളിൽ പ്രവേശനമുള്ളു എന്നു പറയുന്ന വീട്ടുടമ യുടെ നിയമങ്ങളേയും നാം ബഹുമാനിക്കാറുണ്ടല്ലോ. വൈദികമായ ഹിന്ദു ആചാരക്രമങ്ങൾ പ്രകാരം, ഒരു പക്ഷേ ജനനത്തിനു മുൻപേതന്നെ അപ്രകാരം വളർന്നുവന്നവരാണ്‌ ചില ക്ഷേത്രങ്ങളിൽ പൂജകൾ നടത്തേണ്ടത്‌ എന്നുള്ള ആചാരവും ഇപ്രകാരം ബഹുമാനത്തോടെ കാണേണ്ട ഒന്നാണ്‌. ബീജാധാ നവും ഗർഭധാരണവും മുതൽ മരണാനന്തരകർമ്മ ങ്ങൾ വരെയുള്ള ഷോഡശാചാരങ്ങളിൽക്കൂടി കടന്നു വന്നവർ മാത്രമേ പൂജിക്കാൻ അർഹരാവൂ എന്നുള്ള നിയമങ്ങളെ ബഹുമാനിക്കുകയല്ലേ ഒരു പരിഷ്കൃത മതേതരസമൂഹം ചെയ്യേണ്ടത്‌? ഹിന്ദുധർമ്മത്തിൽ എല്ലാ ക്ഷേത്രങ്ങളും ഇങ്ങിനെയുള്ളതല്ല. ആവാൻ പാടു ള്ളതുമല്ല. നനാത്വത്തിലാണല്ലോ ഏകത്വം.

 അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം

ഇനി ഹൈന്ദവേതരമതങ്ങളിലെ ആളുകൾക്ക്‌ ക്ഷേത്ര ങ്ങളിൽ പ്രവേശനം നൽകുമ്പോൾ അറിഞ്ഞോ അറിയാതെയോ നാം ചില മതങ്ങളുടെ കാര്യത്തി ലെങ്കിലും അവരുടെ നിയമാവലികളെയും അനു ശാ സനങ്ങളേയും തകിടം മറിക്കാൻ ഇടയാക്കുന്നുവോ എന്നും എനിയ്ക്കു സംശയമുണ്ട്‌. വിഗ്രഹാരാധന നിന്ദ്യ മാണ്‌ എന്നു പഠിപ്പിച്ച ഒരു മതത്തിൽപ്പെട്ടയാൾ ആ മതത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട്‌ നിയതമായ വിഗ്രഹാരാധനാപദ്ധതികളും ആചാരക്രമങ്ങളുമുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നതും പൂജിക്കുന്നതും അയാ ളുടെ മതത്തെ നിന്ദിക്കലാവുകയില്ലേ? അയാൾ സാധാരണരീതിയിൽ തന്റെ മതവിശ്വാസത്തിൽ ഉറച്ചു നിൽക്കേ ഒരു ക്ഷേത്രത്തിലേയും വിഗ്രഹത്തെ ഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കാൻ ഇടയില്ല എന്നും വരാം. എങ്കിലും ആ വിഗ്രഹത്തോട്‌, ക്ഷേത്ര ത്തോട്‌ തികഞ്ഞ ഭക്തിബഹുമാനങ്ങൾ ഉണ്ടാ യിട്ടാണ്‌ അവിടെപ്പോകുന്നതെങ്കിൽ തന്റെ മതത്തെ ധിക്കരിച്ചതിന്റെ കുറ്റബോധം അവർക്കുണ്ടാകേണ്ട കാര്യമില്ല. അവർക്ക്‌ തങ്ങൾ ഹിന്ദു മതവിശ്വാസി കളാണെന്ന്‌ അല്ലെങ്കിൽ ആ ദേവതകളിൽ അചഞ്ച ലമായ വിശ്വാസം ഉള്ളവരാണെന്ന്‌ പ്രസ്താവിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയുമില്ല. ഒരുപക്ഷേ ഹിന്ദുധർമത്തി ലേതുപോലെ പലമതങ്ങളിൽ ഒരേ സമയം വിശ്വസി ക്കുവാനുള്ള അവസരം ഇതരമതസ്ഥർക്ക്‌ ഇതുമൂലം ലഭിക്കുകയും ചെയ്യും.

 ഒരു ഹിന്ദുവായ എനിയ്ക്ക്‌ ഞാൻ ഒരു ക്രിസ്തു വിശ്വാസിയാണ്‌ എന്നു പറഞ്ഞ്‌, അല്ലെങ്കിൽ എഴുതി ക്കൊടുത്ത്‌ ഒരു ദേവാലയത്തിൽ പോകുന്നതിൽ ഒരു വിഷമവും ഇല്ല. (ക്രിസ്തുവിൽ മാത്രം വിശ്വസിക്കുന്ന യാളാണ്‌ എന്നെഴുതാൻ വയ്യ എന്നിരിക്കിലും) അതു പോലെ വ്യക്തിപരമായി ഒരദ്വൈതി എന്ന നിലയിൽ ക്ഷേത്രങ്ങളിൽ ഇതരമതസ്ഥർ കയറുന്നതിൽ എനി ക്ക്‌ യാതൊരു വിഷമവും ഇല്ല. പക്ഷേ എല്ലാ മതങ്ങ ളേയും ബഹുമാനിയ്ക്കുന്ന മതേതരത്വത്തിന്റെ വക്താ വെന്ന നിലയ്ക്ക്‌ എല്ലാ മതങ്ങൾക്കും അവരുടേതായ ആചാരാനുഷ്ടാനങ്ങൾ കാത്തു സൂക്ഷിക്കാൻ നമ്മുടെ സമൂഹം അനുവദിക്കുകമാത്രമല്ല സർവ്വത്മനാ ഒത്താ ശകൾ ചെയ്യണം എന്നുകൂടി എനിക്കഭിപ്രായമുണ്ട്‌.

 പ്രശസ്ത വ്യക്തികളുടെ ക്ഷേത്രപ്രവേശനം

കുറേക്കാലമായി കേരളത്തിലെ വിവാദങ്ങളിലൊന്ന്‌ സുപ്രസിദ്ധ ഗായകൻ യേശുദാസിന്റെ ഗുരുവായൂർ പ്രവേശനത്തെ സംബന്ധിച്ചാണല്ലോ. അദ്ദേഹത്തി ന്റെ ഭക്തിവിശ്വാസങ്ങളെപ്പറ്റി അഭിപ്രായം പറയാൻ നമുക്കൊന്നും ആവില്ല. അതൊരു തർക്കവിഷയവും അല്ല. താൻ ഹിന്ദുമതവിശ്വാസിയാണ്‌ അല്ലെങ്കിൽ ഗുരുവായൂരപ്പന്റെ ഭക്തനാണ്‌ എന്ന്‌ പ്രസ്താവിച്ച്‌ ഗുരുവായൂരമ്പലത്തിൽ അദ്ദേഹം കയറുന്ന ആ നല്ല നാളുകൾക്കുവേണ്ടി ഞാൻ കാത്തിരിക്കുന്നു. യേശുദാ സിന്‌ വ്യക്തിപരമായി ഗുരുവായൂർ ക്ഷേത്രപ്രവേശനം അനുവദിക്കാൻ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളു ടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ ചേർന്ന ഗുരുവായൂർ ക്ഷേത്ര അധികൃതരുടെ യോഗത്തെപ്പറ്റി അതിൽ പങ്കെടുത്ത ക്ഷേത്രത്തിലെ ജീവനക്കാരുടെ യൂണിയൻ പ്രതിനിധിയായിരുന്ന സുപ്രസിദ്ധ സാഹി ത്യകാരൻ ശ്രീ പുതൂർ ഉണ്ണികൃഷണൻ പറയുന്നത്‌ പ്രവേശനത്തിനനുകൂലമായ തീരുമാനം അന്നെടുക്കു മായിരുന്നു എന്നാണ്‌. ശ്രീ വയലാർ രാമവർമ്മയും (ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും എന്ന പാട്ട് എഴുതിയ കവി) അന്ന്‌ സന്നിഹിത നായിരുന്നു. എന്നാൽ അതുപോലൊരു തീരുമാനം വൈക്കം മുഹമ്മദുബഷീറിനുവേണ്ടിയും എടുക്കാൻ അവിടെ ആവശ്യം ഉയരുകയും യോഗം തീരുമാനം ഒന്നും ആവാതെ പിരിയുകയും ചെയ്തു. ക്ഷേത്രവിശ്വാ സിയാണെന്ന്‌ എഴുതിക്കൊടുക്കുന്നവർക്ക്‌ പ്രവേശനം എന്ന പ്രാബല്യത്തിലുള്ള നിയമം തുടർന്നു പോവുകയും ചെയ്തു.

 ഗുരുവായൂരിന്റെ തനതായ ക്ഷേത്രസങ്കൽപ്പങ്ങൾക്ക്‌ കോട്ടം വരാതെ ദാസേട്ടൻ നടത്തുന്ന ദർശനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച്ച ആയിരിക്കും. തന്റെ ഭക്തിവിശ്വാസങ്ങൾ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ബാധ്യത തനിക്കില്ല എന്ന്‌ ആരെ ങ്കിലും പറഞ്ഞാൽ അങ്ങിനെയുള്ള ആളെ ക്ഷേത്ര ത്തിൽ പ്രവേശിപ്പിക്കേണ്ട കാര്യമില്ല എന്ന്‌ അധികാ രികൾ പറയുന്നത്‌ ന്യായം മാത്രം. മൂകാംബിയിലെ മൂർത്തീസങ്കൽപ്പമോ ശബരിമലയിലെ സങ്കൽപ്പമോ അല്ല താന്ത്രികമായി ഗുരുവായൂരിലേത്‌ എന്നറിയാ ത്ത ആളല്ല ദാസേട്ടൻ. എന്റെ കൂട്ടുകാരടക്കം പല മതക്കാർ ഒന്നും എഴുതിക്കൊടുക്കാതെ ഗുരുവായൂരിൽ കയറിയിട്ടുണ്ട്‌. അവർക്ക്‌ തങ്ങളുടെ മതങ്ങളെപ്പറ്റി വലിയ അറിവൊന്നുമില്ലാത്തതുകൊണ്ട്‌ വലിയ കുറ്റ ബോധമൊന്നും തോന്നിയിട്ടുണ്ടാവില്ല. ദാസേട്ടന്റെ സമൂഹത്തിലെ സ്ഥാനമാനങ്ങൾ വെച്ച്‌ അജ്ഞാ തനായി അവിടെ ദർശനം നടത്തി വരാൻ അദ്ദേഹ ത്തിനാവുകയില്ലല്ലോ. നാനാത്വത്തിൽ ഏകത്വം ദർശി ക്കുന്ന എല്ലാവർക്കും നാനാത്വത്തെ ‘എന്റെ രീതിയി ലേക്ക്‌ മാത്രമായി’ ചുരുക്കണം എന്നു തോന്നുകയില്ല.

 പിന്നെ മറ്റൊരു കാര്യമുള്ളത്‌ എല്ലാവർക്കും വരും ജന്മങ്ങളിൽ എപ്പോഴെങ്കിലും ഇത്തരം ദർശന ത്തിനുള്ള സാദ്ധ്യതയുണ്ട്‌ എന്നതാണ്‌. ഹൈന്ദവ തത്വശാസ്ത്രത്തിലും വേദാന്തത്തിലും വിശ്വാസവും ഭക്തി യുമുള്ളയാൾക്ക്‌ പുനർജന്മത്തിലും വിശ്വാസമുണ്ടാവു മല്ലോ. മതനിരപേക്ഷതയിൽ എല്ലാ മതങ്ങൾക്കും തങ്ങളുടെ ആചാരക്രമങ്ങളും വിശ്വാസങ്ങളും ഭംഗിയാ യി സംരക്ഷിക്കാൻ കഴിയണം.

 പതിന്നാലുവർഷം വനവാസം കഴിഞ്ഞെത്തിയ ശ്രീരാമൻ ഭരതനോട്‌ ചോദിച്ചത്‌ “നമ്മുടെ രാജ്യ ത്തിൽ ചർവ്വാകന്മാർക്ക്‌ (നിരീശ്വരവാദികളായ നാ സ്തികർ) അവരുടെ മതം ആചരിക്കുന്നതിൽ ആരും തടസ്സം നിൽക്കുന്നില്ലല്ലോ? എന്നാണ്‌. ചുരുക്കത്തിൽ “അവനവന്‌ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്നു സുഖത്തിനായ്‌ വരേണം - അല്ലെങ്കിൽ അപരന്‌ ദുഖത്തിനായ്‌ വരാനിടയാവരുത്‌”. വിഗ്രഹാ രാധനക്കാർക്ക്‌ അത്തരം ആരാധനയിൽ വിശ്വാസ മുള്ളവരുമായി ചേർന്ന്‌ അവരുടെ മതമാചരിക്കാൻ തുടർന്നും ഇടവരും എന്നു പ്രത്യാശിക്കട്ടെ. മതേത രത്വത്തിന്റെ കാതൽ ‘നാനാത്വത്തിൽ ഏകത്വം’ എന്ന താണല്ലോ.

 

(കലാകൌമുദി വാരിക)

1 comment:

  1. വിശദീകരണം ഉജ്ജ്വലം..നന്ദി സുകുമാര്‍ ജി.

    ReplyDelete