സദാചാരം! (വെജിറ്റേറിയന്‍)
ദിനപ്പത്രങ്ങളിലും ഫേസ്ബുക്കിലുമെല്ലാം ഇപ്പോള്‍ നിറഞ്ഞു
നില്ക്കുന്ന കാര്യങ്ങളാണല്ലോ പെണ്‍കുട്ടികളുടെ ജീന്‍സും നാട്ടിലെ ചുംബനമഹാമഹവും
സദാചാരപ്പോലീസുമെല്ലാം. കുറച്ചു ദിവസം ഇതിനെപ്പറ്റി ഒന്നും മിണ്ടാതെ ഭൂരിപക്ഷം
ബുദ്ധിജീവികളില്‍ ഒരാളെപ്പോലെ ഞാനും വാര്‍ത്തകള്‍ വായിച്ചും അതിലെ ഉപ്പും മധുരവും
നുണഞ്ഞും ചിലപ്പോള്‍ അകത്തൊരു ‘ലഡ്ഡു’ പൊട്ടിച്ചുമൊക്കെ ഇരിക്കുകയായിരുന്നു.
അപ്പോഴാണ് പണ്ടത്തെ ഒരു സംഭവകഥയോര്‍ത്തത്. കോളേജില്‍ പഠിച്ചുനടക്കുന്ന കാലം.
എണ്‍പതുകളുടെ തുടക്കം. പ്രായം, ഇരുപതിന്റെ ആരംഭം. ഇപ്പോഴത്തെ പിള്ളാരെപ്പോലെയല്ലാ, ഇരുപതായിട്ടും സൌന്ദര്യാസ്വാദനത്തിന്റെ വിവിധ തലങ്ങളെപ്പറ്റി അന്വേഷണം തുടങ്ങുന്നതെയുള്ളു. അന്ന് പ്രഫഷണല്‍ കോളേജുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു നടന്നാലോ കപ്പികുടിക്കാന്‍ കയറിയാലോ ആ നാട്ടിന്‍പുറത്തെ് പ്രശ്നങ്ങള്‍ ഒന്നും ഇല്ല. മാത്രമല്ല, ഞങ്ങളെല്ലാം സാദാ ‘വെജിറ്റേറിയന്‍സ്’ ആയിരുന്നു. ‘കാപ്പി മാത്രം’ കുടിച്ച് കുറച്ചു വര്‍ത്തമാനം പറഞ്ഞു മാനമായി പുറത്തുവരുന്ന ഇടപാടുകാരുമായിരുന്നു. ആണ്‍കുട്ടികളുടെ കൂടെകൂട്ടാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ മാത്രമേ ഞങ്ങള്‍ക്ക് അന്ന് കൂട്ടുകാരായി ഉണ്ടായിരുന്നുള്ളുതാനും. അതായത്, അത്യാവശ്യം സിനിമ (അരവിന്ദന്-അടൂര്‍ ലൈന്‍, ഏറിവന്നാല്‍ ഒരു ഭരതനോ പത്മരാജനോ ആവാം), സാഹിത്യവാരഫലം, കടമ്മനിട്ട, ഇങ്ങിനെയൊക്കെയുള്ള വാക്കുകള്‍ കേട്ടാല്‍ ഓടാത്തവരുടെ ഒരു കൂട്ടമാണ് കേട്ടോ. പിന്നെ രാഷ്ട്രീയമായിപ്പറഞ്ഞാല്‍ സ്ഥിരം അമ്പലത്തില്‍ ‘ശാഖ’യ്ക്ക് പോവുന്ന ഒരു ആറെസ്സെസ്സുകാരന്, നക്സല്‍ ആണോ എന്ന് എസ്എഫ് ഐക്കാര്‍ സംശയത്തോടെ നോക്കിയിരുന്ന മറ്റൊരാള്‍, രാജന് കേസില്‍ കരുണാകരന് നിരപരാധിയാണെന്നുറപ്പുള്ള ഒരപ്പാവി മേനോന്, ഇങ്ങിനെയെല്ലാമുള്ള ‘സമാന’-സഹൃദയര്‍ക്കൊപ്പം രണ്ടു മൂന്നു പെണ്കൊടികളും ചേര്‍ന്നാണ് നടപ്പ്. ആകെ എല്ലാവരും ചേര്‍ന്നൊരു കമ്പനിയെന്നല്ലാതെ ‘ഇന്നാര്‍ക്ക് ഇന്നാരെന്ന്’ എഴുതി വച്ചിട്ടുള്ള കൂട്ടുകാര്‍ ആയിരുന്നുമില്ല ഞങ്ങള്‍. അങ്ങിനെയുള്ള റൊമാന്‍സൊന്നും ഇല്ലാതെ തന്നെ ജീവിതം ‘സുരഭില’മാണെന്ന് തോന്നിയിരുന്ന കാലം.

No comments:
Post a Comment