Wednesday, November 19, 2025

The 18 Steps Divine - A Review of Dr. Sukumar's Ayyappa Devotional Song Album

 

The 18 Steps Divine - A Review of Dr. Sukumar's Ayyappa Devotional Song Album

By Gopinathan Pillai, USA

Dr. Sukumar from Canada presents his new album, “Padikal Pathinettu (The 18 Steps Divine) – Ayyappa Devotional Songs,” to Ayyappa devotees worldwide. This collection of 19 devotional songs is set for release just before the commencement of the 2025-2026 Mandalam pilgrimage season.

These songs are the "flowers" that have blossomed in the composer’s own heart; Dr. Sukumar has personally scored all the music and rhythmic patterns.

I was fortunate enough to hear one of the songs immediately after he composed it while climbing the Divine Sopanam (sacred steps) with his Irumudikettu (the traditional offering bundle carried in the pilgrimage to Sabarimala). The songs in this album are a sweet melody of divine experience—an experience that every Ayyappa devotee can pack into their own Irumudikettu alongside the customary ghee-filled coconut. As devotees ascend the mountain this Mandalam season, these hymns will fill their minds and hearts. The inherent grace and rhythmic beauty of these compositions, combined with their profound spiritual meaning, transport us to an ineffable realm of sublime spirituality.

The album fittingly begins with a Ganesha invocation. The very first song, rich with the fragrance of Malayalam and presented first in alphabetical order, is the veneration of the Vighneshwara:

“Aanamukhanē Śrī Gaṇanāyakā, Pāhimām Vighnēśvarā”

All knowledge (Vidya) and non-knowledge (Avidya) shines clearly in His intellect. The poet, noting that "Lord Ganesha composed countless poems with his single-tusk stylus," connects us to the composition of the Mahabharata. As the saying goes, "It is just Veda Vyasa's intellectual remnants that form the entire world," signifying that all knowledge is contained therein, and what is not found there is found nowhere else.

Among the Ayyappa hymns featured in this album, the first song is particularly notable: “Mandalamayal Manmanamaakum Mandiramellaam Aninjorungum…”—meaning, “When the season of Mandalam arrives, my mind-temple gets excited and adorned with the fineries in anticipation.” Listening to this, the devotee's heart naturally prepares itself for the sight of the Swami at Sabarimala, and the mind is effortlessly drawn to His Divine Presence, achieving the ultimate fulfillment of human birth.

The third song opens with a deeply contemplative question: "Akathirunnaaro Saranam Vilikkunnu; Ayyappa Swamiyo Njano?” (Who is calling out 'Sharanam' from within? Is it Ayyappaswami himself or is it just me?) Finding the answer to this enigma is indeed finding everything there is to know. What a profound expression of Advaita (Non-Dualism) we find here! The philosopher-lyricist realizes that the sound heard both within and without is one and the same, casting aside all dualistic thought. This insight is not easily grasped by ordinary people struggling with worldly hardships—it is the inner realization of the “Tat Tvam Asi” (That Thou Art) Mahavakya.

In another song, he writes: “Vrischikappurameri Vratham Nokkuunnu, mura thettaathe Saranam Vilikkunnu.” The poet describes the observance of the Vratam (penance) as the "magician called time" seated upon a scorpion (Vrischikam being both the month and the synonym for Scorpion), suggesting that the rigorous discipline is a wearisome journey for a devotee who is engrossed in the daily trials and tribulations of the world. In this state, the devotee transcends the dualities of heat and cold, love and hate, etc.

The subsequent verses elucidate the inner meaning of the “Eighteen Sacred Steps”: the ten senses and the five elements constitute fifteen, which, combined with the Mind, Intellect, and Ego (Ahamkara), total eighteen. This delineation of the essence of life is a fundamental basis of Indian philosophy. At Sabarimala, we get to introspect as we climb up the eighteen sacred steps.

As evening sets and the sun's light fades, darkness spreads everywhere—except in the poet's heart, where the sacred flame of Ayyappaswami's divine light remains eternally lit.

When the Swami's name fills the heart, all sorrows depart from the mind. The dualistic perception that the Swami and the devotee are two separate entities dissolves. The devotee arrives at the moment of realizing the great dictum, "Tat Tvam Asi," which is also engraved in bold letters atop the sanctum sanctorum of the temple. This spiritual knowledge becomes the very pulse of the devotee's heart. The song, “Swamikku Swamiye Bhakthan; Ayyappa Swamikku Swamiye Bhakthan”—further postulating that “The devotee is the Swami, even for the Swami himself,”—is another clear reflection of this thought. It is only at this temple that all devotees are addressed as Swamy – the Lord, sharing the same name as the deity of the temple, Swamy Ayyappa.

The devotee understands that ‘Janmajanmaanthara sukruthamee janmam,’ meaning, "This human birth on earth is the merit of good deeds across many lifetimes." The ego ("Aham") of the devotee starts to dissolve as he lays down the bundle of sins and virtues he carries. The holy name of Ayyappa becomes the light that banishes the darkness of the Ego, which is the ultimate goal of all spiritual inquiry. The heart of such a devotee is eternally filled with Ayyappa's divine compassion. The name of Ayyappa, the beloved of devotees and giver of salvation, continuously fills the mind. For this very purpose, Ayyappa resides in the forest, transcending time. The devotee whose heart is filled with the name of Harihara attains the realization that they and Ayyappa are one, and the darkness of ignorance dissolves away.

While Ayyappa hymns are plentiful, Dr. Sukumar's songs lead us down a distinctly different path of spiritual depth and contemplation. They are a clear manifestation of his personal spiritual experience. Every song in this album is suitable for both silent, solitary recitation and communal bhajan singing. I sincerely wish that this album may become a companion for every Ayyappa devotee.

You can listen to this collection of devotional songs, which runs for nearly two hours, here:

https://www.youtube.com/watch?v=dPn0BiZLlzY

ഡോ. സുകുമാർ കാനഡയുടെ “പടികൾ പതിനെട്ട് - അയ്യപ്പ ഭക്തിഗാനങ്ങൾ”

 

ഡോ. സുകുമാർ കാനഡയുടെ  “പടികൾ പതിനെട്ട് - അയ്യപ്പ ഭക്തിഗാനങ്ങൾ” 

ഗോപിനാഥൻ പിള്ള,  യു എസ് എ


2025 - 2026 മണ്ഡലകാലാരംഭത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തന്മാർക്കായി ഡോ. സുകുമാർ കാനഡ നൽകുന്ന പുതിയ ആൽബമാണ് “പടികൾ പതിനെട്ട് - അയ്യപ്പ ഭക്തിഗാനങ്ങൾ”. ഇതിലെ ഗാനങ്ങൾ അദ്ദേഹത്തിൻ്റെ മനസ്സിൽ വിരിഞ്ഞ പൂക്കളാണ്. ഇതിനു താളലയങ്ങൾ നല്കിയിട്ടുള്ളതും സുകുമാർ തന്നെയാണ്. 

അടുത്തയിടക്ക് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പസ്വാമിയുടെ ദിവ്യസോപാനം കയറിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിൽ വിരിഞ്ഞ ഒരു ഗാനം ഏഴുതിയ ഉടനെതന്നെ അപ്പോൾ തന്നെ കേൾക്കാൻ എനിക്ക് കഴിഞ്ഞിരുന്നു.  പടികയറുന്ന ഓരോ അയ്യപ്പഭക്തൻ്റെയും  ഇരുമുടിക്കെട്ടിൽ  നെയ്‌ത്തേങ്ങയോടൊപ്പം നിറയ്ക്കാവുന്ന ദിവ്യാനുഭൂതിയുടെ മധുരസ്വരമാണ് ഇതിലെ ഗാനങ്ങൾ.  മലകയറുന്ന അയ്യപ്പ ഭക്തന്മാർക്കായി ഈ മണ്ഡലക്കാലാരംഭത്തിൽ അദ്ദേഹം ഇത് അവരുടെ മനസ്സിൽ  നിറക്കുന്നു. താളലയ സൗകുമാര്യമാർന്ന ഈ കീർത്തനങ്ങൾ   ഭാവാർത്ഥസംയുക്തം കൂടിയാകുമ്പോൾ അത് നമ്മെ  മറ്റൊരു അലൗകിക സൗകുമാര്യത്തിൻ്റെ അനിർവാച്യമായ അനുഭൂതിയിൽ എത്തിക്കുന്നു.  ഗണപതി സ്തുതിയോടെയാണ് ആൽബം ആരംഭിക്കുന്നത്. അക്ഷരക്രമത്തിൽ ആദ്യത്തേതും മലയാളത്തിൻ്റെ മണമൂറുന്നതുമായ

ആനമുഖനെ ശ്രീഗണനായകാ പാഹിമാം വിഘ്നേശ്വരാ”

എന്ന വേദാദിവന്ദ്യപ്രഭുവായ വിഘ്നേശ്വര സ്തുതിയോടെ ആദ്യഗാനം ആരംഭിക്കുന്നു. അവിടുത്തെ ബുദ്ധിയിൽ വിദ്യയും അവിദ്യയും ആയ എല്ലാംതന്നെ തെളിഞ്ഞുവിളങ്ങുന്നു. ‘ഏകദന്തമാം എഴുത്താണിയിൽ തീർത്തൂ കാവ്യമനേകം’ എന്നു പറയുന്ന കവിയുടെ മനസ്സ് എത്തിച്ചേരുന്നത് മഹാഭാരത രചനയിലേക്കാണ്. “വ്യാസോച്ഛിഷ്ടം ജഗദ് സർവ്വം” എന്നാണല്ലോ! എല്ലാ അറിവുകളും അതിൽ ഉൾക്കൊള്ളുന്നു.  അതിൽ ഇല്ലാത്തത് മറ്റെങ്ങും കാണുകയുമില്ല.

ഈ ആൽബത്തിൽ ഇടം നേടുന്ന അയ്യപ്പ കീർത്തനങ്ങളിൽ  ഏറെ ശ്രദ്ധേയമാണ് ആദ്യത്തെ ഗാനം:  “മണ്ഡലമായാൽ മന്മനമാകും മന്ദിരമാകെ അണിഞ്ഞൊരുങ്ങും” എന്നത്. ഇതുകേൾക്കുമ്പോൾ സ്വാമിഭക്തരുടെ ഹൃദയവും സ്വാമിയെകാണാൻ അണിഞ്ഞൊരുങ്ങും. മാത്രമല്ല ഓരോ അയ്യപ്പഭക്തൻ്റെയും മനസ്സ് സ്വാമിസവിധത്തിൽ അറിയാതെ എത്തിച്ചേരുന്നു. അയ്യനെക്കണ്ട് നരജന്മസാഫല്യം അടയും. ‘അകത്തിരുന്നാരോ ശരണം വിളിക്കുന്നു അയ്യപ്പസ്വാമിയോ ഞാനോ?” എന്ന ചോദ്യത്തോടെയാണ് മൂന്നാമത്തെ ഗാനം തുടങ്ങുന്നത് . ഈ സമസ്യയുടെ ഉത്തരം കണ്ടെത്തിയാൽ  എല്ലാം ആയി. എത്ര ഉദാത്തമായ അദ്വൈതഭാവനയാണ് ഇതിൽ നമുക്കു കാണാനാകുന്നത്!. എല്ലാം ദ്വൈതചിന്തകളെയും മാറ്റിനിർത്തി അകത്തും  പുറത്തും  കേൾക്കുന്നത് ഒരേ ശബ്ദം തന്നെയാണെന്ന് തത്ത്വചിന്തകൻ കൂടിയായ ഗാനരചയിതാവ്   തിരിച്ചറിയുന്നു.. ഇല്ല, ഇത് ഭൗതികജീവിതക്ലേശങ്ങളിൽപെട്ടുഴലുന്ന സാധാരണക്കാരായ നമുക്കത്ര എളുപ്പം പിടികിട്ടുന്ന ഒന്നല്ല. അത് തത്വമസിയുടെ ആന്തരഭാവം തന്നെയാണല്ലോ. “കാലമാകുന്ന മാന്ത്രികൻ വൃശ്ചികപ്പുറത്തിരുന്നു വൃതം നോറ്റ് മണ്ഡലക്കുളിരണിയിക്കുകയാണ്”. വൃശ്ചികം എന്നാൽ തേൾ എന്നും അർത്ഥമുണ്ടല്ലോ! വൃതപരിശീലനം തേളിന്റെ  പുറത്തിരുന്നുള്ള പരിക്ഷീണമായ യാത്രയാണെന്ന് കവി പറയാതെ പരുകയാണ്. ശീതോഷ്ണങ്ങളാകുന്ന  ദ്വൈതങ്ങളിൽ നാം  എത്തിച്ചേരുന്നു. തുടർന്ന് പതിനെട്ടുപടികളുടെയും  ആന്തരികാർത്ഥം പറഞ്ഞുതരുന്ന വരികളാണ്  പത്തിന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും ചേർന്ന് പതിനഞ്ചും മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ മൂന്നുംകൂടിച്ചേർന്ന പതിനെട്ടുപടികൾ. സന്ധ്യയായി, പാരിനു പ്രകാശം നൽകിയ സൂര്യൻ അസ്തമിച്ചു, ഇരുൾ എങ്ങും വ്യാപിച്ചു, കവിയുടെ മനസ്സൊഴിച്ച്, അവിടെ ഇപ്പോഴെന്നല്ല, എപ്പോഴും അയ്യപ്പസ്വാമിയുടെ ദിവ്യജ്യോതിസ്സിൻ്റെ തിരുനാളം തെളിഞ്ഞുനിൽക്കുന്നു.

സ്വാമിയുടെ  നാമം ഉള്ളിൽ നിറയുമ്പോൾ എല്ലാ ദുഃഖങ്ങളും മനസ്സിൽനിന്നും വിട്ടകലുന്നു. സ്വാമിയും ഭക്തനും രണ്ട്  എന്ന ദ്വൈതാദ്വൈത ഭാവങ്ങൾ വിട്ടകലുന്നു.  അത് നീ തന്നെ “തത് ത്വം അസി” എന്ന മഹാവാക്യത്തിൻ്റെ പൊരുൾ അറിയുന്ന മുഹൂർത്തം എത്തിച്ചേരുന്നു. ആ അറിവ്  ഭക്തൻ്റെ ഹൃദയസ്പന്ദനമായി മാറുന്നു. “സ്വാമിക്ക് സ്വാമിയേ ഭക്തൻ” എന്ന ഗാനവും ഈ ചിന്തയുടെ ബഹിസ്ഫുരണമാണ്.

 “ജന്മജന്മാന്തര സുകൃതമീ ജന്മം മന്നിലീ മനുഷ്യജന്മം” എന്ന് ഭക്തൻ മനസിലാക്കുന്നു.  കെട്ടുമേന്തി എത്തുന്ന അയ്യപ്പൻ്റെ “അഹം” എന്ന ഭാവമകലുന്നു. ആ ഇരുട്ട് വിട്ടകലുന്നതിനുള്ള വെളിച്ചമായി അയ്യപ്പതിരുനാമം മാറുന്നു. അങ്ങിനെയുള്ള ആ ഭക്തൻ ധന്യധന്യനായി തീരുന്നു. “അഹം ഒടുങ്ങുമ്പോൾ ഞാൻ സ്വാമി ഭക്തൻ”.  “അഹം” ഒടുങ്ങുന്നതിലേക്കാണല്ലോ നമ്മുടെ എല്ലാ ആധ്യാത്മിക വിചിന്തനങ്ങളുടെയും പരമലക്‌ഷ്യം. അങ്ങിനെയുള്ള ഭക്തൻ്റെ ഹൃത്തിൽ അയ്യപ്പൻ്റെ ദിവ്യകാരുണ്യം ആചന്ദ്രതാരം നിറയുന്നു. (ആചന്ദ്രതാരപ്രകാശം ദിവ്യംഅയ്യപ്പ രൂപം മനസ്സിൾ വിരിഞ്ഞാൽ..) ഭക്തപ്രിയനും മുക്തിദായകനുമായ അയ്യപ്പ തിരുനാമം അനിശം മനസ്സിൽ നിറയുന്നു. അത് നല്കുന്നതിലേക്കായി അയ്യപ്പൻ കാലതിവർത്തിയായി കാനനത്തിൽ വാഴുന്നു. (“കാലാതിവർത്തിയായ് കാനനത്തിൽ വാഴും..”)  ഹരിഹര നാമം ഉള്ളിൽ നിറയുന്ന ഭക്തനും അയ്യനും ഒന്നുതന്നെയെന്ന ബോധം ഉള്ളിലുറക്കുന്നു. അജ്ഞാനമാകുന്ന ഇരുൾ പടിയിറങ്ങുന്നു.

അയ്യപ്പ കീർത്തനങ്ങൾ വളരെ സുലഭങ്ങളാണ്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ ഒരു സരണിയിലേക്കാണ് സുകുമാറിൻ്റെ ഈ ഗാനങ്ങൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇത് അദ്ദേഹത്തിൻ്റെ അനുഭൂതിയുടെ നിദർശനമാണ്. ഒറ്റക്കിരുന്നു മൗനമായി ചൊല്ലാനും ഒന്നിച്ചു കൂട്ടായി ഭജനയായി പാടാനും പറ്റുന്നവയാണ് ഇതിലെ ഏതൊരുഗാനവും. ഇത് ഓരോ അയ്യപ്പഭക്തനും കൂട്ടായിത്തീരണേ എന്നാശംസിക്കുന്നു. 

 

രണ്ടുമണിക്കൂറോളം വരുന്ന ഈ ഭക്തിഗാനങ്ങൾ കേൾക്കാൻ   https://www.youtube.com/watch?v=dPn0BiZLlzY

Thursday, October 30, 2025

Not Rest in Peace; Here, Peace Lives and Guns Rest

 Not Rest in Peace; Here, Peace Lives and Guns Rest

Buddha Dordenma statue (Thimpu)-

-----------------------------

I recently travelled to Bhutan, that tranquil Himalayan kingdom often described as the happiest country in the world. From the moment I crossed the border, a sense of calm descended — the kind that makes you lower your voice and breathe a little slower. The streets were astonishingly quiet, free of the constant honking that forms the background score of most South Asian cities. Having come from Calcutta, where chaos is a form of art, this silence felt almost sacred.
Our journey wound through Thimphu, Punakha, and Paro — three small but graceful towns that the Bhutanese proudly call cities. Thimphu, the capital, charms you with its clean boulevards, traditional architecture, and the calm dignity of its people. On a misty morning, we stood before the colossal Buddha Dordenma statue overlooking the valley, its golden surface glinting softly through clouds. The view below — rolling hills dotted with red-roofed houses and fluttering prayer flags — looked like a painting in motion.

Typical Stupas (at Dochula Pass)
From Thimphu, we drove through mountain roads edged with pine forests to Punakha, where two rivers meet beneath the magnificent Pungtang Dechen Photrang Dzong. The fortress-monastery rises at the confluence of the Pho Chhu and Mo Chhu rivers, its whitewashed walls and golden spires mirrored in the calm waters below. Here, time seems to have slowed down centuries ago, and nobody has felt the need to hurry it up again.

Pungtang Dechen Photrang Dzong, (Punakha)

A couple of times, we had lunch with traditional Bhutanese families. One memorable host was Ms. Aum Toeb Zam, who welcomed us into her beautifully kept home with a spotless kitchen and a warm smile. Her food — simple, hearty, and served with quiet pride — reflected the Bhutanese way of life itself: unpretentious, nourishing, and filled with grace. She serves authentic home-cooked meals at very reasonable prices, making you feel less like a tourist and more like a guest of the land.

Host family - Lunch - @ Ms. Aum Toeb Zam

Spotless Kitchen of Ms. Aum Toeb Zam

The final leg of our journey took us to Paro — and to the pilgrimage every visitor dreams of: the hike to the Tiger’s Nest Monastery. Perched precariously on a cliff more than 10,000 feet above sea level, it looks as if suspended between heaven and earth. The climb was demanding, but every step was a meditation — pine-scented air, the sound of mountain streams, and the slow rhythm of one’s own breath. When we finally reached the monastery, shrouded in mist, the stillness was so complete that even our thoughts seemed to whisper.


























Tiger’s Nest Monastery

With less than a million inhabitants, Bhutan’s population is smaller than that of a typical Indian district. Yet the country feels vast in spirit. Here, governance and spirituality are not opposing forces but partners in a shared quest for collective well-being. The philosophy of Gross National Happiness isn’t just a slogan — it is reflected in the people’s unhurried pace, their quiet sense of pride, and their ability to find contentment in simply having enough.
The Monk and the Gun - 9/10 -


Film directed, written and co-produced by Pawo Choyning Dorji

Last night I watched the film The Monk and the Gun — and it turned out to be the perfect reflection of the Bhutan I had just experienced. I had expected another exotic portrayal crafted through a Western lens — the kind that assumes the foreigner “discovers” meaning for the so-called underdeveloped world. Instead, without preaching or pretension, the film gently dismantles such clichés through quiet humour and subtle insight, like the precise touch of an acupuncturist.
Set in 2006, when Bhutan was preparing to transition to democracy, the story follows the King’s initiative to teach his people the process of voting. A mock election is organized with three artificial parties — Yellow, Blue, and Red. The people are told to be loyal to their chosen colour and oppose the others. Yet, in a beautifully naïve logic, the villagers wonder why they should be hostile at all. In the end, they vote unanimously for “Yellow” — the King’s colour — their way of expressing loyalty through love, not division.

The narrative deepens when an American arrives in search of an antique rifle once used in the civil war. He offers an enormous sum to a humble farmer. The farmer, however, declines, feeling it wrong to take such a large amount, when he needs so little. Instead, he gifts the rifle to his Guru, the Lama, saying simply, “He has kept me and our village safe and prosperous through his meditation and prayers.”

What follows is a poetic reversal of values. The gun, appraised at $85,000, becomes an offering of gratitude rather than greed. By the film’s end, the Lama, the foreigner, the young monk, government officials, teh police and the guide come together to symbolically renounce weapons. They entomb the rifle — along with two smuggled AK-47s — in the foundation of a new stupa dedicated to peace and harmony. In a gesture both humorous and profound, the Lama gifts the foreigner a large wooden phallus — a traditional Bhutanese symbol of fertility and fearlessness — as if to replace the gun’s violence with life itself.
I would recommend The Monk and the Gun to anyone seeking calm in a noisy world. It speaks of peace, simplicity, and the freedom that comes from wanting less. For audiences numbed by Hollywood and Bollywood’s endless gunfire, this film turns the weapon into a quiet teacher — one that makes us smile even as it makes us think.

Saturday, October 11, 2025

ഭൂട്ടാനിലെ ടൈഗേഴ്സ് നെസ്റ്റ് - തക്ത്സാങ് ബുദ്ധവിഹാരം

ഭൂട്ടാനിലെ ടൈഗേഴ്സ് നെസ്റ്റ് - തക്ത്സാങ് ബുദ്ധവിഹാരം

ലേഖനവും ചിത്രങ്ങളും: ഡോ. സുകുമാർ കാനഡ

Octobar 26, 2025 Kalakoumudi

 A building on a cliff

AI-generated content may be incorrect.

തക്ത്സാങ് ബുദ്ധവിഹാരം

ഭൂട്ടാനിലെ ടൈഗേഴ്സ് നെസ്റ്റ് പോലെ സാഹസികതയും, ആത്മീയതയും, അത്ഭുതവും ഒരുപോലെ സമന്വയിക്കുന്ന ഇടങ്ങൾ നമ്മുടെയീ ഭൂമിയിൽ അധികം ഉണ്ടെന്ന് തോന്നുന്നില്ല. പാറോ താഴ്‌വരയ്ക്ക് മുകളിൽ കുത്തനെയുള്ള ഒരു മലഞ്ചെരുവിൽ തൂങ്ങിക്കിടക്കുന്നപോലെ അത്യത്ഭുതകരമായി  നിലകൊള്ളുന്ന പ്രസിദ്ധമായ ഈ മൊണാസ്ട്രിയിലേക്കുള്ള അഞ്ച് മണിക്കൂർ കയറ്റം ഓരോ ചുവടുവയ്പ്പിലും നമുക്ക് നല്കുന്നത് ശുദ്ധമായ വിസ്മയത്തിന്റെയും ക്ഷമയുടെയും, കാഴ്ചപ്പാടിന്റെയും, പാഠങ്ങൾ തന്നെയാണ്.

 സമുദ്രനിരപ്പിൽനിന്ന്  ഏതാണ്ട് മൂവായിരം മീറ്റർ ഉയരത്തിൽ ഉള്ള തക്ത്സാങ് മൊണാസ്ട്രി ബുദ്ധിസ്റ്റ് ശിൽപ്പകലയുടെ കേദാരമായ ഒരു കെട്ടിടസമുച്ചയമെന്നതിനുപരി ആകാശംമുട്ടേ ഉയർന്നു നിൽക്കുന്ന ഒരു ദൃശ്യവിസ്മയം തന്നെയാണ്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഒരു കരിങ്കൽപ്പാറയിലെ ഗുഹയ്ക്ക് ചുറ്റുമായി നിർമ്മിച്ച ഈ ബുദ്ധവിഹാരം ഭക്തിവിശ്വാസങ്ങളുടെയും പുരാതനമായ എഞ്ചിനീയറിംഗ് വൈഭവത്തിന്റെയും ഉദാഹരണമായി നിലകൊള്ളുന്നു.

 ബുദ്ധമതവിശ്വാസികളുടെ ഐതിഹ്യം അനുസരിച്ച്, ഭരതീയനായ എട്ടാം നൂറ്റാണ്ടിലെ ബുദ്ധസന്യാസി ഗുരു പദ്മസംഭവൻ (ഗുരു റിൻപോച്ചെ) തന്റെ ശിഷ്യന്മാരിൽ ഒരാൾ രൂപം മാറി ഒരു പെൺകടുവയായപ്പോൾ അതിന്റെ പുറത്ത് കയറി വനത്തിലൂടെ മലകയറി ഇവിടെയെത്തിയെന്ന് പറയപ്പെടുന്നു. അദ്ദേഹം മൂന്ന് വർഷവും, മൂന്ന് മാസവും, മൂന്ന് ദിവസവും, മൂന്ന് മണിക്കൂറും ഇവിടെയിരുന്നു ധ്യാനിച്ചു, അതോടെ ഈ ഗുഹ ഭൂട്ടാനിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിൽ ഒന്നായി മാറി. ഇന്ന് തക്ത്സാങ് ഒരു മൊണാസ്ട്രി മാത്രമല്ല - അത് ഭൂട്ടാന്റെ ആത്മീയ ഹൃദയം തന്നെയാണ്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഏറ്റവും പ്രശസ്തമായ, ചരിത്രപ്രധാനമായ ചിഹ്നവുമാണ്.

 താഴ്‌വരയ്ക്ക് മുകളിലെ പ്രഭാതകിരണങ്ങളെ പിന്തുടർന്ന് ഞങ്ങൾ രാവിലെ അഞ്ചരമണിക്ക് തന്നെ പാറോയിൽ നിന്ന് യാത്ര തിരിച്ചു. അന്തരീക്ഷം തണുപ്പുള്ളതായിരുന്നുവെങ്കിലും ഏറെ ദൂരം നടന്നു കയാറാനുള്ളതുകൊണ്ട് അധികം കട്ടിയുള്ള കമ്പിളിവസ്ത്രങ്ങൾ ഞങ്ങൾ കരുതിയിരുന്നില്ല. താഴ്‌വരയിലെ ബുദ്ധവിഹാരത്തിൽനിന്നുള്ള മണിനാദങ്ങളും ഇടയ്ക്ക് കേൾക്കുന്ന കിളിനാദങ്ങളും  ഒഴികെ അവിടമാകെ ശാന്തമായിരുന്നു. ഞങ്ങളുടെ ഗൈഡ് സൗമ്യമായി ഓർമ്മിപ്പിച്ചു: “ഇവിടത്തെ കാലാവസ്ഥ ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ മാറിമറയും. അതുകൊണ്ട് വെയിലുള്ളപ്പോൾ അത് നന്നായി ആസ്വദിക്കുക. മഴയ്ക്ക് നല്ല സാധ്യതയുണ്ട്.  ഞാൻ നിങ്ങൾക്കുവേണ്ട കുടകൾ കയ്യിലെടുക്കാം.”

 താഴെ നിന്ന് ഞങ്ങൾ ഓരോരുത്തരും മരത്തിന്റെ ഊന്നുവടികൾ നൂറു രൂപവീതം വാടകയ്ക്ക് എടുത്തു. കയറ്റത്തിന്റെ  പകുതി വഴി വരെ വേണമെങ്കിൽ കുതിരകളെയും കുതിരക്കാരെയും കിട്ടും. എങ്കിലും ഞങ്ങൾ വടികുത്തി നടക്കാൻ തന്നെ തീരുമാനിച്ചു. പകുതി ദൂരവും കയറ്റവും കഴിഞ്ഞിട്ടാണ് കൂടുതൽ ചെങ്കുത്തായ കയറ്റം. അതിനപ്പുറം കുതിരയയ്ക്ക് ഭാരം കേറ്റി പോകനാകില്ല.  ഇടയ്ക്കിടയ്ക്ക് നിറപ്പകിട്ടാർന്ന പ്രാർത്ഥനക്കൊടികൾ തൂങ്ങിക്കിടക്കുന്ന പൈൻ മരങ്ങൾ നിറഞ്ഞ വനത്തിലൂടെ ഒരു ചെറിയ കയറ്റത്തോടെയാണ് മുകളിലേക്കുള്ള വഴി ആരംഭിച്ചത്. താമസിയാതെ വഴി കുത്തനെയുള്ളതായി. പാറകളും, വേരുകളും, കാട്ടുവഴിയിലെ ചെറിയ വെള്ളക്കെട്ടുകളും കടന്നു ഞങ്ങൾ ട്രെക്കിംഗ് തുടർന്നു. ഇടയ്ക്കിടയ്ക്ക് ചിലപ്പോൾ ശ്വാസമെടുക്കാൻ നിന്നുനിന്നാണ് ഞങ്ങൾ കയറ്റം കയറിയത്. പക്ഷേ ഗൈഡിന്റെ നിർദ്ദേശപ്രകാരം ഒരിക്കലും ഇരുന്നു വിശ്രമിച്ചില്ല.

 ഏകദേശം രണ്ട് മണിക്കൂർ നടന്നശേഷം, കാട്ടുപാത ഒരു ചെറിയ ടീ ഹൗസിലേക്കും കാഴ്ച പോയിന്റിലേക്കും എത്തിച്ചേർന്നു. അവിടെ കാപ്പിയും ബട്ടർ ടീയും ബിസ്ക്കറ്റും കിട്ടും. ഞങ്ങൾ ഹോട്ടലിൽ നിന്നും പ്രാതൽ കൊണ്ടുവന്നിരുന്നു. സഞ്ചാരികൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു പരിചയമുള്ള ഹോട്ടൽ ജീവനക്കാർ കുറച്ചു ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്, ബദാം എന്നിവ പാക്ക് ചെയ്തിരുന്നു. ദൂരെ താഴ്‌വരയ്ക്ക് കുറുകെ നമുക്ക് എത്തേണ്ട ബുദ്ധവിഹാരം  മേഘപാളികൾകൾക്കിടയിലൂടെ മിന്നി കാണുന്നുണ്ടായിരുന്നു — മലഞ്ചെരുവിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വെളുത്ത മരീചിക പോലെയത് കാണപ്പെട്ടു.

 ഞങ്ങൾക്ക് കൂട്ടായി പക്ഷികളും ഉണ്ടായിരുന്നു.  മഞ്ഞക്കൊക്കൻ നീല മേപ്പിൾ എന്ന ഈ പക്ഷി ഞങ്ങൾ ഫോട്ടോ എടുക്കുന്നതിൽ പ്രതിഷേധമുള്ളവനായിരുന്നില്ല.

 ട്രെക്കിന്റെ രണ്ടാം പകുതി കൂടുതൽ കഠിനമായിരുന്നു. വനപാത പലയിടത്തും കുത്തനെയുള്ളതായിരുന്നു. ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രിയുടെ ആദ്യത്തെ വ്യക്തമായ കാഴ്ച നമ്മുടെ ദൃഷ്ടിപരിധിയിൽ വരുന്നതിന് മുൻപ് പാത വീണ്ടും താഴ്ന്നുയർന്ന് മരങ്ങൾ നിറഞ്ഞ ചരിവുകളിലൂടെ വളഞ്ഞുതിരിഞ്ഞുപോയിരുന്നു.

 ഒരു വെള്ളച്ചാട്ടത്തിനരികിലുള്ള മലയിടുക്കിന് കുറുകെ ഒരു ഇടുങ്ങിയ കൽപാതയും പാലവും ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിൽ നിന്നും തെറിക്കുന്ന വെള്ളം ഞങ്ങളുടെ മുഖങ്ങളെ തണുപ്പിച്ച് ക്ഷീണമകറ്റി മലകയറ്റത്തിന്റെ അവസാന ഘട്ടത്തിനായി ഞങ്ങളെ ഉത്തേജിപ്പിക്കുകതന്നെ ചെയ്തു. ചെരിഞ്ഞു കയറിപ്പോകുന്ന മലയിലേക്ക് കൊത്തിയെടുത്ത നൂറുകണക്കിന് പടികൾ, വീണ്ടും മുകളിലേക്ക് നമ്മെ നയിക്കുന്നു.

 ഒടുവിൽ, മണിക്കൂറുകളോളം കയറിയും ഇറങ്ങിയും നടന്നശേഷം ബുദ്ധവിഹാരം ഞങ്ങൾക്ക് മുന്നിൽ കാണായി — ഭൂമിക്കും ആകാശത്തിനും ഇടയിൽ തൂങ്ങിക്കിടക്കുന്നതുപോലെ മലഞ്ചെരുവിന്റെ അറ്റത്ത് അവിശ്വസനീയമാംവിധം ആ വിശാലമായ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നു. ബുദ്ധവിഹാരത്തിന്റെയും ക്ഷേത്രങ്ങളുടെയും ഉള്ളിൽ ക്യാമറകൾക്ക് വിലക്കുണ്ടായിരുന്നത് ആദ്യം ഞങ്ങളെ നിരാശപ്പെടുത്തിയെങ്കിലും, ഫോട്ടോയെടുക്കുന്നവരുടെ ശല്യമില്ലാതെ  കൂടുതൽ ആഴത്തിലുള്ള, ആത്മീയ അനുഭവം ഉണ്ടായിയെന്നതാണ് സത്യം. ഞങ്ങൾ ക്ഷേത്രസമുച്ചയത്തിലെ തണുത്ത കൽത്തളങ്ങളിലേക്ക് ചെരിപ്പില്ലാതെ പ്രവേശിച്ചു.  ഞങ്ങളുടെ തേജസ്സുറ്റ യുവഗൈഡ് ലോബ്സാങ് ഞങ്ങളെ ഒരോ ക്ഷേത്രങ്ങളിലേയ്ക്കും കൂട്ടിക്കൊണ്ടു പോയി. അവിടുത്തെ ഒരോ കാഴ്ചകളും വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ ശാന്തമായ നനുത്ത ശബ്ദം ബുദ്ധസന്യാസിമാരുടെ മന്ത്രോച്ചാരണത്തിൽ ലയിച്ചു ചേർന്നപോലെ തോന്നി.

 അവിടെയുള്ള ഏഴ് ക്ഷേത്രങ്ങൾക്കുള്ളിലെയും വായു തണുത്ത് സുഗന്ധപൂരിതമായിരുന്നു, അന്തരീക്ഷത്തിൽ ഭക്തി നിറഞ്ഞിരുന്നു. ഞങ്ങളുടെ ഗൈഡ് ഓരോ ബുദ്ധ അവതാരകഥകളും വിവരിച്ചപ്പോൾ, ഓരോ ശ്രീകോവിലിന്റെയും പവിത്രമായ പ്രാധാന്യം ഞങ്ങൾക്ക് മുന്നിൽ അനാവൃതമായി. വിശാലമായ പാറയുടെ ഗുഹകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ബുദ്ധ സന്യാസിമാരുടെ സങ്കീർണ്ണമായ ശിൽപ്പങ്ങൾ ഉണ്ടായിരുന്നു — ഗൗതമ ബുദ്ധൻ, ഗുരു പദ്മസംഭവൻ, ഡ്രുക്പ കുൻലി എന്ന "ദിവ്യനായ ഭ്രാന്തൻ സന്യാസി", തുടങ്ങി മറ്റ് പലരും ക്ഷേത്രങ്ങളിൽ പൂജിക്കപ്പെടുന്നു. അവയ്ക്ക് ചുറ്റും, ദേവന്മാരുടെയും, ദേവതകളുടെയും, രക്ഷാധികാരികളുടെയും ഒരു സംഘം മനുഷ്യജീവിത ചക്രങ്ങളെ നിരീക്ഷിച്ചു നിലകൊള്ളുന്നു. അവരുടെ സാന്നിധ്യം ഭക്തരെ അവരവരുടെ നിലയ്ക്ക് അനുസൃതമായ ജീവിതയാത്രയെ ശാന്തമായി നയിക്കുന്നു.

 ഒരു ശില്പിയുടെ വിസ്മയം

 നാല്പത് വർഷത്തെ അനുഭവപരിചയമുള്ള ഒരു സിവിൽ എഞ്ചിനീയർ എന്ന നിലയിൽ, ഞാൻ നിശബ്ദമായ വിസ്മയത്തോടെ അവിടെ നിന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് — ആധുനിക യന്ത്രസാമഗ്രികളുടെ സഹായമില്ലാതെ, ഒരു കുത്തനെയുള്ള പാറയുടെ ചെരുവോരത്ത്  പറ്റിപ്പിടിപ്പിച്ച് ഇത്രയും മഹത്തായ ഒരു കെട്ടിട സമുച്ചയം എങ്ങനെ ആങ്കർ ചെയ്ത് നിർമ്മിക്കപ്പെട്ടു? കെട്ടിടത്തിന്റെ ഓരോ തൂണും ഭിത്തിയും പാറയിൽ മാത്രമല്ല, വിശ്വാസത്തിൽ ഉറപ്പിച്ചതുപോലെയാണ് തോന്നിയത്. ഒരു വലിയ പാറക്കഷ്ണം പ്രധാന കെട്ടിടങ്ങളിൽ രണ്ടെണ്ണത്തെ ബന്ധിപ്പിക്കുന്നു; അത് കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായിരുന്നോ അതോ പ്രകൃതിയുടെ സംഭാവനയായിരുന്നോ എന്നത് ഉറപ്പില്ല. മേൽക്കൂരകളിൽ മരം കൊണ്ടുള്ള എല്ലാ സന്ധികളും പരമ്പരാഗത ചൈനീസ് അല്ലെങ്കിൽ പഗോഡ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്, മോർട്ടൈസ്-ആൻഡ്-ടെനോൺ ഫിറ്റിംഗുകളും സങ്കീർണ്ണമായ ഡൗഗോങ് ഇന്റർലോക്കിംഗ് ബ്രാക്കറ്റുകളുംഉപയോഗിച്ചിരിക്കുന്നു. പൊതുവേ ജോയിന്റ്കളിൽ ആണികളുടെ ആവശ്യം ഇല്ലാതാക്കുന്ന, കരുത്തും സൗന്ദര്യവും ഉറപ്പാക്കുന്ന അതീവ നിർമ്മാണകുശലതയാർന്ന ഡിസൈൻ നമ്മെ അത്ഭുതപ്പെടുത്തും.

 ഞങ്ങൾ താഴേക്കുള്ള മടക്കയാത്ര ആരംഭിച്ചപ്പോൾ, മേഘങ്ങൾ വീണ്ടും ഒത്തുകൂടി, ടൈഗേഴ്സ് നെസ്റ്റിനെ കാഴ്ചയിൽ നിന്ന് കുറച്ചുനേരം മറച്ചുവച്ചു. സന്യാസിമാരുടെ മന്ത്രോച്ചാരണം താഴ്‌വരയിലൂടെ നേർത്ത ശബ്ദത്തിൽ പ്രതിധ്വനിച്ചു കേട്ടു. പിന്നീട് അത് മാഞ്ഞുപോയിയെങ്കിലും എങ്ങനെയോ അത് ശാശ്വതമായി നിലകൊളളുന്നതുപോലെ അന്തരീക്ഷത്തിൽ തങ്ങിനിന്നു. ഏതാണ്ട് ഒൻപത് മണിക്കൂർ നീണ്ടുനിന്ന ട്രെക്കിംഗ് ഞങ്ങളുടെ കാലുകളെ ഭാരമുള്ളതാക്കിയെങ്കിലും ഞങ്ങളുടെ മനസ്സ് അപ്പോഴേക്കും ലഘുവായിരുന്നു. ഭൂട്ടാനിൽ, മലകയറ്റം പോലും ഒരു ധ്യാനം പോലെ തോന്നുന്നു; അതേ, നിങ്ങളെ നിശബ്ദമായി ഉള്ളിന്റെയുള്ളിലേയ്ക്ക് ആനയിക്കുന്ന ഒരു യാത്രതന്നെയാണത്.

 ഞങ്ങൾ താഴേക്ക് വരുമ്പോൾ, ടൈഗേഴ്സ് നെസ്റ്റ് പതുക്കെ മേഘങ്ങളിലേക്ക് വിലയിച്ചുപോയി, നിശബ്ദതയിലേക്ക് പിൻവാങ്ങുന്ന ഒരു കാഴ്ച. സന്യാസിമാരുടെ മന്ത്രോച്ചാരണത്തിന്റെ പ്രതിധ്വനി മലയിലെ വായുവിൽ തങ്ങിനിന്ന് ഓരോ ക്ഷീണിച്ച ചുവടുവയ്പ്പിനെയും അനുഗ്രഹിക്കുന്നതുപോലെ തോന്നി. ആ മങ്ങുന്ന വെളിച്ചത്തിൽ, ഞാൻ നടന്നുകയറിയത് ഒരു ബുദ്ധവിഹാരത്തിലേക്കണോ അതോ എന്റെ ഉള്ളിൽ, വിശ്വാസവും വിസ്മയവും ജീവിതവും പ്രശാന്തമായി സംഗമിക്കുന്ന ആ സവിധത്തിലേക്കായിരുന്നുവോ?


A group of people with horses in a forest

AI-generated content may be incorrect.

യാത്രയുടെ ആരംഭം – കുറ്റിച്ചെടികൾ നിറഞ്ഞ തുറസ്സായ ഇടം

A rock with flags in the background

AI-generated content may be incorrect.

പ്രാർത്ഥനാ പതാകകൾ വിരിച്ച കാനന പാത

A small bell on a hill

AI-generated content may be incorrect.

പ്രാർത്ഥനാ ചക്രങ്ങൾ  ഉള്ള വിശ്രമകേന്ദ്രം

 

A bird on a tree branch

AI-generated content may be incorrect.

മഞ്ഞക്കൊക്കൻ നീല മേപ്പിൾ പക്ഷി

A building on a cliff

AI-generated content may be incorrect. 

ബുദ്ധവിഹാരം - വഴിയിൽ നിന്നുള്ള കാഴ്ച്ച

A small shrine on a rock

AI-generated content may be incorrect.

ബുദ്ധവിഹാരത്തിന്റെ പടികൾ കയറും മുൻപ് ദേവതാപ്രതിഷ്ഠ


A road with trees on the side

AI-generated content may be incorrect.

നീണ്ടു നീണ്ടു പോകുന്ന ആയിരത്തിൽപ്പരം കൽപ്പടികൾ

A waterfall with a waterfall in the background

AI-generated content may be incorrect.

അവസാനത്തെ 700 ഓളം കൽപ്പടികൾക്കു മുന്പുള്ള വെള്ളച്ചാട്ടം

 

A building with a steep roof

AI-generated content may be incorrect.

മോർട്ടൈസ്-ആൻഡ്-ടെനോൺ ഫിറ്റിംഗുകളും സങ്കീർണ്ണമായ ഡൗഗോങ് ഇന്റർലോക്കിംഗ് ബ്രാക്കറ്റുകളും

Paro Taktsang on a cliff

AI-generated content may be incorrect.

ടൈഗേഴ്സ് നെസ്റ്റ് - തക്ത്സാങ് ബുദ്ധവിഹാരം

– ഒരു ശിൽപ്പകലാ വിസ്മയം

 

A person in sunglasses and a hat with a building on the side of him

AI-generated content may be incorrect.

ബുദ്ധവിഹാരം കണ്ടു മടങ്ങും മുന്പ് ഒരു സെൽഫി.

 


Monday, October 6, 2025

Visiting the Tiger’s Nest - Taktsang Monastery, Bhutan - Article and photographs by Dr. Sukumar Canada

 

Visiting the Tiger’s Nest - Taktsang Monastery, Bhutan

Article and photographs by Dr. Sukumar Canada

A building on a cliff

AI-generated content may be incorrect.

Few places on earth combine adventure, spirituality, and wonder like Bhutan’s Tiger’s Nest. Attached mysteriously to a cliff above the Paro Valley, this legendary monastery turns every step of the five-hour climb into a lesson in patience, perspective, and pure awe.

Perched dramatically on the edge of a cliff 3,000 meters above sea level, over the Paro Valley, the Paro Taktsang Monastery seems more like a vision than a structure. Built in the late 17th century around a sacred rock cave, it embodies the union of devotion and engineering genius.

According to legend, the 8th-century Buddhist master Guru Padmasambhava (Guru Rinpoche) flew to this site on the back of a tigress — a form taken by one of his disciples. Here, he meditated for three years, three months, three days, and three hours, sanctifying the cave as one of the holiest sites in Bhutan. Today, Taktsang is not just a monastery — it’s the spiritual heart of Bhutan and the nation’s most iconic image.

The Ascent Begins

A group of people standing on a dirt road

AI-generated content may be incorrect.

A group of people with horses in a forest

AI-generated content may be incorrect.

At the beginning of the trek, it looked very benign – a flat bushy area

We left Paro at 5:30 a.m., chasing the first light over the valley. The air was crisp, the mountain quiet except for distant birds and occasional bells from monasteries below. Our young guide, Lobsang, reminded us gently: "Weather here changes faster than thought. Enjoy the sun while it lasts; I will carry the umbrellas for you."

At the base, we rented wooden walking sticks, and though horses were available for half the climb, we chose to walk. The trail began as a slow rise through pine forests draped with prayer flags, the colors rippling messages of peace into the wind. Soon, the path steepened. Rocks, roots, and minor patches of water crossed our way as we climbed — sometimes stopping to breathe, but never sitting down, as our guide advised.

A rock with flags in the background

AI-generated content may be incorrect.

The trail winds upward through pines and fluttering prayer flags — every turn revealing a new glimpse of the valley below.

A small bell on a hill

AI-generated content may be incorrect.

Rest point with a Prayer wheel

Halfway Heaven

After about two and a half hours, the wilderness path opened to a small tea house and viewpoint, where weary trekkers gather for coffee and butter tea. Across the valley, the monastery shimmered in the distance — a white mirage clinging to the cliffs.

We had some company of birds – This one was not shy to photograph it – Yellow-billed Blue Maple

A bird on a tree branch

AI-generated content may be incorrect.

A building on a cliff

AI-generated content may be incorrect. 

From the halfway point, Taktsang appears ethereal — a monastery between clouds and sky.

The second half of the trek was tougher. The trail dipped and rose again, twisting through wooded slopes before the first clear view of the Tiger’s Nest came into sight.

The Final Stretch

A narrow stone path and rope bridge span a gorge beside a waterfall. The mist cooled our faces and revived our spirits for the last stretch — hundreds of steps carved into the mountain, leading upward once again.

A road with trees on the side

AI-generated content may be incorrect.

The winding steps with railing leading to the waterfall — a final test before the stillness of the monastery.

A waterfall with a waterfall in the background

AI-generated content may be incorrect.

Waterfall towards the end of the descent, before the 700-plus steps

A small shrine on a rock

AI-generated content may be incorrect.

A Shrine of the protective deity at the bottom of the steep stairs to the Monastery and temples.

Finally, after hours of climbing and descending, the monastery revealed itself — impossibly perched on the cliff’s edge, as if suspended between earth and sky. Inside, cameras are forbidden, inviting a deeper, more intimate experience. We stepped barefoot into the cool stone halls, guided by our young, radiant guide whose calm voice blended with the low, mesmerizing hum of chanting monks.

Within the seven temples, the air was fragrant with incense and alive with devotion. As our guide recounted the legends of each Buddha incarnation, the sacred significance of every shrine unfolded before us. The temples, nestled within vast rock caverns, hold intricate sculptures of Buddhist masters — Gautama Buddha, Guru Padmasambhava, Drukpa Kunley, the “Divine Madman”, and many others. Surrounding them, a pantheon of gods, goddesses, and guardian deities watches over the cycles of life, their presence quietly guiding the faithful through the journey of existence. 

A Builder’s Wonder

As a civil engineer with forty years of experience, I stood there in silent awe. How had they built such a magnificent structure — centuries ago — without the aid of modern machinery, clinging to a sheer rock face? Every beam and wall seemed anchored not merely in stone, but in faith itself. A massive slab of rock connects two of the main buildings; whether it was part of the original structure or nature’s own contribution remains uncertain. Almost all the timber joints follow the traditional Chinese or Pagoda style, using mortise-and-tenon (Sunmao) fittings and intricate dougong interlocking brackets — a masterful design that eliminates the need for nails while ensuring both strength and grace.

A building with a steep roof

AI-generated content may be incorrect.

Paro Taktsang on a cliff

AI-generated content may be incorrect.

Taktsang Monastery — an architectural marvel defying gravity and time.

As we began our descent, the clouds gathered again, swallowing the Tiger’s Nest from sight. The chants of monks echoed faintly through the valley — fading, yet somehow eternal. The trek had left our legs heavy, but our minds were light. In Bhutan, even the climb itself feels like meditation — a journey upward that quietly leads you inward.

As we made our way down, Tiger’s Nest dissolved slowly into the clouds — a vision retreating into silence. The echo of the monks’ chants lingered in the mountain air, as if blessing every weary step. In that fading light, it felt as though the climb had not been toward a monastery at all, but inward — to a quiet place where faith and wonder meet.

 

A person in sunglasses and a hat with a building on the side of him

AI-generated content may be incorrect.

Selfie of Satisfaction!

A group of people posing for a photo

AI-generated content may be incorrect.

Selfie with the team before the return trek